Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാള്‍ ദുരന്തം അഖിലേഷ് ആവര്‍ത്തിക്കാം, കൂറുമാറ്റക്കാരെ ഒപ്പം കൂട്ടിയാല്‍ പ്രശ്‌നം

ദില്ലി: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്ക് അടിതെറ്റിയേക്കുമെന്ന് സൂചന. അഖിലേഷ് അംഗത്വ ഫോം എല്ലാവരോടും കൈവശം വെക്കാന്‍ സൂചിപ്പിച്ചിരിക്കുകയാണ്. ബിജെപി നേതാക്കള്‍ സമീപിച്ചാല്‍ ഉടന്‍ തന്നെ അംഗത്വം നല്‍കാനാണ് നിര്‍ദേശം. ഇതിന് പിന്നാലെയാണ് സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടിയിലെത്തിയത്. പക്ഷേ പ്രശ്‌നങ്ങള്‍ വേറെ കിടക്കുകയാണ്. നിരവധി പേരാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ ചേരാനായി നില്‍ക്കുന്നത്. എന്നാല്‍ ബംഗാളില്‍ സംഭവിച്ചത് യുപിയിലും സംഭവിച്ചേക്കാമെന്നാണ് സൂചന. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംഭവിച്ചതിന് സമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ യുപിയില്‍ നടക്കുന്നത്. ഇത്തവണ നേതാക്കള്‍ പോകുന്നത് ബിജെപിയില്‍ നിന്നാണെന്ന് മാത്രം.

1

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നായിരുന്നു വന്‍ തോതില്‍ നേതാക്കള്‍ കൊഴിഞ്ഞുപോയത്. ബിജെപി മമത ബാനര്‍ജിയെ മുട്ടുകുത്തിക്കുമെന്ന് വരെ പ്രവചനം വന്നു. പലരും ഭരണവിരുദ്ധ വികാരത്തെ പേടിച്ചാണ് ബിജെപിയിലേക്ക് പോയത്. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപി തകര്‍ന്ന് തരിപ്പണമായി. തൃണമൂലില്‍ നിന്ന് വന്ന നേതാക്കളെയെല്ലാം ബിജെപി സ്വീകരിച്ചിരുന്നു. 140 തൃണമൂല്‍ നേതാക്കളെയാണ് ബിജെപി പാര്‍ട്ടിയിലെത്തിച്ചത്. ഇതില്‍ മുപ്പത്തഞ്ചോളം എംഎല്‍എമാരുണ്ടായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും സിറ്റിംഗ് എംഎല്‍എമാരും പോയി. കൂറുമാറി വന്ന 19 എംഎല്‍എമാരെയാണ് ബിജെപി മത്സരിപ്പിച്ചത്. ജയിച്ചത് ആകെ ആറ് പേരാണ്. ഇതില്‍ നാല് പേര്‍ തൃണമൂല്‍ നേതാക്കളാണ്.

പല പ്രമുഖരും കൂറുമാറിയവരില്‍ തോറ്റു. രജിബ് ബാനര്‍ജി അടക്കമുള്ളവര്‍ ഇതിലുണ്ട്. മുകുള്‍ റോയിയും മകന്‍ സുബ്രാന്‍ഷുവും ടിഎംസിയിലേക്ക് തന്നെ തിരിച്ചെത്തി. ബിജെപി ബംഗാളില്‍ കരുതിയത് ഭരണവിരുദ്ധ തരംഗമാണ് പാര്‍ട്ടിയിലേക്ക് ഒഴുകിയെത്തുന്നതെന്നാണ്. മമതയെ പുറത്താക്കാനാവുമെന്നും ബിജെപി കരുതി. എന്നാല്‍ മമതയ്ക്ക് ഇത് ഗുണം ചെയ്യുന്നതാണ് കണ്ടത്. പ്രമുഖരെല്ലാം പോയതോടെ പാര്‍ട്ടിക്കെതിരായ ജനവിരുദ്ധ വികാരം ഇല്ലാതാക്കാനാണ് മമതയെ സഹായിച്ചത്. വോട്ടര്‍മാര്‍ക്ക് പ്രശ്‌നം എംഎല്‍എമാരായിരുന്നു. സര്‍ക്കാരിനെ കുറിച്ചുള്ള പരാതി കുറവായിരുന്നു. ഇത് തിരിച്ചറിയാതെയാണ് ബിജെപി ബംഗാളില്‍ കളിച്ചത്.

ബിജെപി ബംഗാളിലെ ഭരണവിരുദ്ധ വികാരത്തെ മുഴുവന്‍ അനാവശ്യമായി പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതാണ് കണ്ടത്. ഒരു കാര്യവുമില്ലാത്തതായിരുന്നു ഇത്. ജനപ്രീതി നഷ്ടപ്പെട്ട നേതാക്കളായത് കൊണ്ടാണ് പലരും പാര്‍ട്ടി വിടുന്നത്. ഇത്തരക്കാരെ കൂടെ കൂട്ടുമ്പോള്‍ നഷ്ടം ആ പാര്‍ട്ടിക്കാവും. ഇവരെ മത്സരിപ്പിക്കുകയും പ്രചാരണത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നത് വലിയ നഷ്ടത്തിനാണ് വഴിവെക്കുക. അഖിലേഷും ഇതേ പിഴവാണ് ആവര്‍ത്തിക്കുന്നത്. ബംഗാളിനേക്കാള്‍ 109 സീറ്റുകള്‍ കൂടുതലുള്ള സംസ്ഥാനമാണിത്. ബംഗാളില്‍ ബിജെപി പ്രതിപക്ഷത്തായത് പോലെ ഇവിടെ എസ്പിയും അതേ സ്ഥാനത്താണ്. ബിജെപിക്ക ്‌യുപിയില്‍ ആശ്വാസം കണ്ടെത്താന്‍ ഇത്തരം നേതാക്കള്‍ പാര്‍ട്ടി വിടുന്നതിലൂടെ സാധിക്കും. അഖിലേഷ് ഇവരെ സ്വീകരിച്ചാല്‍ ഭരണവിരുദ്ധ വികാരം അങ്ങോട്ട് പോകും. പുതുമുഖങ്ങളെ കളത്തില്‍ ഇറക്കുന്നതാണ് ഏറ്റവും നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+