കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി കോണ്‍ഗ്രസിന്റെയും എസ്പിയുടെയും ഫോണുകള്‍ ചോര്‍ത്തുന്നു, ഗുരുതര ആരോപണവുമായി അഖിലേഷ്

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കുന്ന യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത ആരോപണങ്ങളുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുകയാണ് ബിജെപി സര്‍ക്കാരെന്ന് അഖിലേഷ് ആരോപിച്ചു. തന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് വൈകീട്ട് കേള്‍ക്കുകയാണ് യോഗിയുടെ ഹോബിയെന്ന് അഖിലേഷ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ എല്ലാ ഫോണും യോഗി ചോര്‍ത്തുന്നുണ്ട്. അത് മാത്രമല്ല എസ്പി നേതാക്കളുടെ സംഭാഷണങ്ങള്‍ യോഗിയുടെ സര്‍ക്കാര്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. എസ്പിയുടെ പാര്‍ട്ടി ഓഫീസിലെ എല്ലാ ഫോണും ചോര്‍ത്തുന്നുണ്ടെന്നും അഖിലേഷ് ആരോപിച്ചു.

മേഘാലയയില്‍ കോണ്‍ഗ്രസ് ചതിച്ചെന്ന് തൃണമൂല്‍, ബിജെപി സഖ്യത്തില്‍ പ്രതിപക്ഷത്തിന് അമ്പരപ്പ്മേഘാലയയില്‍ കോണ്‍ഗ്രസ് ചതിച്ചെന്ന് തൃണമൂല്‍, ബിജെപി സഖ്യത്തില്‍ പ്രതിപക്ഷത്തിന് അമ്പരപ്പ്

1

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടാണ് ചില സംഭാഷണങ്ങള്‍ കേള്‍ക്കുന്നത്. നിങ്ങള്‍ ഞങ്ങളെ ബന്ധപ്പെടുകയാണെങ്കില്‍, നിങ്ങളുടെ ഫോണ്‍ തീര്‍ച്ചയായും അവര്‍ ചോര്‍ത്തുന്നുണ്ടാവും. അത് മുഖ്യമന്ത്രി കേള്‍ക്കുകയും ചെയ്യും. ബിജെപി തിരഞ്ഞെടുപ്പ് ജയിക്കാനായി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും ദുരപയോഗം ചെയ്യുകയാണ്. എസ്പി നേതാക്കളെ എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും അഖിലേഷ് ആരോപിച്ചു. കഴിഞ്ഞ ദിവസം എസ്പി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡുകള്‍ നടത്തിയിരുന്നു. ഇതിനെയാണ് അഖിലേഷ് വിമര്‍ശിച്ചത്.

ആരൊക്കെ അധികാരത്തില്‍ ഇരിക്കുന്നുവോ, അവര്‍ക്ക് വേണ്ടി ഈ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. സമാജ് വാദി പാര്‍ട്ടി യുപിയില്‍ സര്‍ക്കാരുണ്ടാക്കുന്നില്ല എന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് അവര്‍ ഇതെല്ലാം ചെയ്യുന്നതെന്നും അഖിലേഷ് പറഞ്ഞു. അതേസമയം അഖിലേഷ് അധികാരത്തിലിരുന്നപ്പോള്‍ പ്രതിപക്ഷത്തിന്റെ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടാവും. അതായിരിക്കാം മറ്റുള്ളവരെ ഇങ്ങനെ കുറ്റപ്പെടുത്തുന്നതെന്ന് യോഗി പറഞ്ഞു. ഐടി റെയ്ഡുകള്‍ സാധാരണ നടപടിയാണ്. അതില്‍ സര്‍ക്കാര്‍ ഇടപെടലില്ല. ഇത് ആദ്യമായിട്ടല്ല നടക്കുന്നത്. കോണ്‍ഗ്രസിന്റെ സമയത്ത് പോലും നടക്കാറുണ്ടായിരുന്നു. അതാണ് ബിജെപി ഭരിക്കുമ്പോഴും ആവര്‍ത്തിച്ചതെന്നും യോഗി പറഞ്ഞു.

ഇത് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് നടന്നത്. കോണ്‍ഗ്രസിന്റെ കാലത്ത് ഉണ്ടായ കേസുമായി ബന്ധപ്പെടാണിത്. അത് ബിജെപിയുടെ കാലത്ത് എടുത്ത കേസല്ലെന്നും യോഗി വ്യക്തമാക്കി. തീര്‍ച്ചും ഉപകാരപ്രദമില്ലാത്ത മുഖ്യമന്ത്രിയാണ് യോഗിയെന്ന് അഖിലേഷ് തുറന്നടിച്ചു. യുപിയും യോഗിയും ചേര്‍ന്നാല്‍ ഉപയോഗി എന്ന് മോദി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അനുപയോഗിയാണ് യോഗിയെന്നായിരുന്നു അഖിലേഷിന്റെ തിരിച്ചടി. അതേസമയം നിലവില്‍ അഖിലേഷും യോഗിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സീറ്റുകളുടെ വ്യത്യാസവും വോട്ട് ശതമാനത്തിലെ വ്യത്യാസവും കുറച്ച് കൊണ്ടുവരാന്‍ അഖിലേഷിനായത് പ്രതീക്ഷയാണ്.

കാഴ്ച്ച തിരിച്ചുകിട്ടിയോ? വൈക്കം വിജയലക്ഷ്മിയുടെ മറുപടി വൈറല്‍, റെറ്റിന മാറ്റിവെച്ചാല്‍ ശരിയാവുംകാഴ്ച്ച തിരിച്ചുകിട്ടിയോ? വൈക്കം വിജയലക്ഷ്മിയുടെ മറുപടി വൈറല്‍, റെറ്റിന മാറ്റിവെച്ചാല്‍ ശരിയാവും

English summary
akhilesh yadav says bjp govt tapping sp leaders phones, yogi hits back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X