കോണ്‍ഗ്രസിനെ അകറ്റി... അമ്മാവനൊപ്പം സഖ്യത്തിന് അഖിലേഷ്, യുപിയില്‍ എസ്പിയുടെ മഹാസഖ്യം
ദില്ലി: യുപിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെങ്കിലും കാര്യ പരിപാടികളുമായി അഖിലേഷ് യാദവ് മുന്നോട്ട്. പുതിയ മഹാസഖ്യത്തിനായി ചെറുപാര്‍ട്ടികളെ ചേര്‍ത്തുപിടിച്ചിരിക്കുകയാണ് സമാജ് വാദി പാര്‍ട്ടി. എസ്ബിഎസ്പിയും ആര്‍എല്‍ഡിയും സഖ്യത്തിലുണ്ട്. ഇതിന് പുറമേ അഖിലേഷ് സ്വന്തം അമ്മാവന്‍ ശിവപാല്‍ യാദവിനെ കൂടി സഖ്യത്തിന്റെ ഭാഗമായിരിക്കുകയാണ്. ശിവപാലിന്റെ പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി യാദവ വോട്ടുകളെ ഭിന്നിക്കാതെ നിലനിര്‍ത്താന്‍ അഖിലേഷിനെ സഹായിക്കും. ശിവപാല്‍ കുടുംബത്തിലെ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ എസ്പിയുമായി ചേരാനുള്ള ആഗ്രഹം പലപ്പോഴായി ശിവപാല്‍ പ്രകടിപ്പിച്ചിരുന്നു.

അഖിലേഷ് ദേശീയ പാര്‍ട്ടികളുമായി ചേരില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചത്. 2017ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നപ്പോള്‍ വന്‍ തകര്‍ച്ചയായിരുന്നു എസ്പി നേരിട്ടത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തി ബിഎസ്പിയുമായി ചേര്‍ന്ന അഖിലേഷിന് അവിടെയും പിഴച്ചു. രാഷ്ട്രീയ ശത്രുവായ ബിഎസ്പിയുമായി അഖിലേഷ് ചേര്‍ന്നത് അവസരവാദ രാഷ്ട്രീയമായി വോട്ടര്‍മാര്‍ കണ്ടു. അതോടെ ബിജെപി വന്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ഇതില്‍ നിന്നെല്ലാം ഏറ്റവും തിരിച്ചടിയുണ്ടായത് എസ്പിക്കായിരുന്നു. പാര്‍ട്ടിയുടെ കേഡര്‍ വോട്ടുകളെല്ലാം ചോര്‍ന്ന് പോവുകയായിരുന്നു. ഈ തിരിച്ചറിവിലാണ് ദേശീയ പാര്‍ട്ടികളുമായി സഖ്യമില്ലെന്ന് അഖിലേഷ് തീരുമാനിച്ചത്.
ബംഗാള്‍ മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് തന്ത്രം കടമെടുത്താണ് അഖിലേഷിന്റെ മുന്നോട്ടുള്ള പോക്ക്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായും എസ്പി സഖ്യമുണ്ടാക്കും. ചെറിയ ചില പാര്‍ട്ടികളുമായി ഇനിയും ചര്‍ച്ച നടത്തും. ശിവസേന, എന്‍സിപി തുടങ്ങിയ പാര്‍ട്ടികള്‍ യുപിയില്‍ മത്സരിച്ചേക്കും. അങ്ങനെയെങ്കില്‍ അവരും കൂടെയുണ്ടാവും. എന്നാലും കോണ്‍ഗ്രസ് ഉണ്ടാവില്ല. പക്ഷേ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി നിര്‍ത്താന്‍ അഖിലേഷ് ആഗ്രഹിക്കുന്നില്ല. മമത വരുന്നതോടെ അതിന് മാറ്റമുണ്ടാകാനാണ് സാധ്യത. മമത അഖിലേഷിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന കാര്യം ഉറപ്പാണ്. കോണ്‍ഗ്രസിനെതിരെ അവരുടെ ഒളിയമ്പും ഉണ്ടാവും.
എസ്പിയില്‍ നിന്ന് നല്ല ബഹുമാനം ശിവപാലിന് ലഭിക്കുമെന്ന് അഖിലേഷ് ഉറപ്പ് നല്‍കിയിട്ടുണ്ട്. നിഷാദ് വോട്ടുകളും ഇത്തവണ അഖിലേഷ് ലക്ഷ്യമിടുന്നുണ്ട്. നവംബര്‍ 22ന് മുലായം സിംഗ് യാദവിന്റെ പിറന്നാളുണ്ട്. അന്ന് എല്ലാ പ്രശ്‌നവും മറന്ന് ഇവര്‍ ഒന്നിക്കുമെന്നാണ് സൂചന. അടുത്തിടെ കാണ്‍പൂരില്‍ വിജയ് രഥയാത്ര നടത്തിയാണ് അഖിലേഷ് പ്രചാരണത്തിന് തുടക്കമിട്ടത്. ശിവപാല്‍ മഥുര വൃന്ദാവനത്തില്‍ നിന്നായിരുന്നു രഥയാത്ര നടത്തിയത്. അതേസമയം ശിവപാല്‍ വന്നാലും എസ്പിക്ക് വലിയ നേട്ടം തിരഞ്ഞെടുപ്പില്‍ ഉണ്ടാവില്ലെന്ന് ഉറപ്പാണ്. പക്ഷേ കുറച്ച് സീറ്റുകള്‍ ഉയര്‍ത്താന്‍ സാധിച്ചേക്കും. ശിവപാലിന് വലിയ കരുത്തില്ലെന്ന് അഖിലേ,ിനും അറിയാം. പക്ഷേ മുലായം സിംഗിന്റെ തന്ത്രമാണ് ഇവിടെ ഗുണം ചെയ്തത്.












Click it and Unblock the Notifications