Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ സമ്മാനമായി ശൗചാലയം; യുവതിക്ക് 10 ലക്ഷം രൂപ പാരിതോഷികം

അകോല: വിവാഹസമ്മാനമായി വരന്റെ വീട്ടില്‍ ശൗചാലയം ആവശ്യപ്പെട്ട യുവതിക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ശൗചാലയപ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന സംഘടനയായ സുലഭ് ഇന്റര്‍നാഷണല്‍ ആണ് യുവതിക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചത്. പെണ്‍കുട്ടിയുടെ പ്രവൃത്തി ഏവര്‍ക്കും മാതൃകാപരമാണെന്ന് സംഘടന വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ ചൈതാലി ഗലാഖേ എന്ന പെണ്‍കുട്ടിയാണ് വിവാഹത്തിന്റെ തൊട്ടുപിന്നാലെ പാരിതോഷികത്തിന് അര്‍ഹയായത്. വിവാഹസമ്മാനമായി എന്താണ് വേണ്ടതെന്ന ദരിദ്രനായ പിതാവിന്റെ ചോദ്യത്തിന് ഭര്‍തൃവീട്ടില്‍ കക്കൂസ് നിര്‍മിച്ചു തരണമെന്നായിരുന്നു ചൈതാലിയുടെ മറുപടി. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ ആകൃഷ്ടയായാണ് ചൈതാലി വ്യത്യസ്തമായ സമ്മാനം ആവശ്യപ്പെട്ടത്.

toilet

വീട്ടുപകരണങ്ങളോ മറ്റ് ആഭരണങ്ങളോ തനിക്ക് വേണ്ടെന്നും പെണ്‍കുട്ടി പിതാവിനോട് പറഞ്ഞു. തുടര്‍ന്ന് പിതാവ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോകുന്ന വരന്റെ വീട്ടില്‍ കക്കൂസ് നിര്‍മിച്ചു നല്‍കുകയായിരുന്നു. റെഡി ടു ഫിക്‌സ് മാതൃകയിലുള്ള 18,000 രൂപ വിലവരുന്ന ശൗചാലയമാണ് പിതാവ് നിര്‍മിച്ചു നല്‍കിയത്.

തന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നും ഇത്തരം ഒരു കാര്യത്തിന് പണം ചെലവാക്കിയതില്‍ അഭിമാനമുണ്ടെന്ന് പിതാവ് പറഞ്ഞു. വിവാഹത്തിന് ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു വരന്റെ വീട്ടില്‍ ശൗചാലയമില്ലെന്ന് പെണ്‍കുട്ടി മനസിലാക്കിയത്. ഭര്‍തൃവീട്ടില്‍ പ്രാഥമിക ആവശ്യത്തിനായി മറ്റുവഴികള്‍ ആശ്രയിക്കേണ്ടിവരുമെന്ന് മനസിലാക്കിയതോടെ യുവതി കക്കൂസ് സമ്മാനമായി നല്‍കാന്‍ പിതാവിനോട് പറയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+