താജ്മഹലിന് അല്‍ ഖ്വയ്ദ ഭീഷണി; സുരക്ഷ ശക്തമാക്കി
ആഗ്ര: അല്‍ഖ്വയ്ദയുടെ ആക്രമണമുണ്ടായേക്കുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹലിന് സുരക്ഷ ശക്തമാക്കി. സിഐഎസ്എഫിന്റെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. സിഐഎസ്എഫിന്റെ സ്‌പെഷല്‍ ഫോഴ്‌സ് ആഗ്രയിലെ സുരക്ഷാ ചുമതല ഏറ്റെടുത്തുകഴിഞ്ഞു.
ഇന്റലിജന്‍സ് ബ്യൂറോയാണ് രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ അല്‍ ഖ്വയ്ദ ആക്രമണം ഉണ്ടായേക്കുമെന്ന വിവരം നല്‍കിയത്. താജ്മഹലിന് പുറമെ കാശി വിശ്വനാഥ ക്ഷേത്രം, ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുര തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ സന്ദര്‍ശനത്തിനെത്തുവന്നര്‍ക്ക് പരിശോധന കര്‍ശനമാക്കി.

താജ്മഹലിന് പുറത്തും അകത്തും സുരക്ഷ ശക്തമാക്കിയതായി സിഐഎസ്എഫ് ഓഫീസര്‍ സുധിര്‍ കുമാര്‍ പറഞ്ഞു. സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞശേഷം മാത്രമേ ആളുകളെ കടത്തിവിടുകയുള്ളൂവെന്നും അകത്തും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ ടൂറിസ്റ്റ് കേന്ദ്രമായ പാരീസിലുണ്ടായ ഐസിസ് ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷയില്‍ വിട്ടുവീഴ്ചവേണ്ടന്നാണ് സര്‍ക്കാര്‍ തീരുമാനം. ഏകദേശം 30,000ത്തോളം സന്ദര്‍ശകര്‍ ദിവസേന താജ്മഹല്‍ സന്ദര്‍ശിക്കുന്നുണ്ട്. 4,000 ആളുകളെയാണ് ഒരേസമയം ഉള്ളിലേക്ക് കടത്തിവിടുന്നത്. അത്രതന്നെ ആളുകള്‍ പുറത്ത് ക്യൂവിലും ഉണ്ടാകാറുണ്ട്.












Click it and Unblock the Notifications