Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വസ്തയായി രണ്ടു വര്‍ഷം ഒപ്പം; ദിയ കൃഷ്ണയുടെ അനുഭവം ആലിയ ഭട്ടിനും; നഷ്ടപ്പെട്ടത് 77 ലക്ഷം രൂപ

മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മുന്‍ പഴ്‌സണല്‍ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി സാമ്പത്തിക ക്രമക്കേട് പരാതിയില്‍ അറസ്റ്റില്‍. ആലിയ ഭട്ടിന്റെ നിര്‍മ്മാണ കമ്പനിയില്‍ നിന്നും സ്വകാര്യ അക്കൗണ്ടുകളില്‍ നിന്നും 77 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയതിനാണ് അറസ്റ്റ്. 32 കാരിയായ വേദികയെ ബെംഗളൂരുവില്‍ നിന്ന് ചൊവ്വാഴ്ചയാണ് ജൂഹു പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മുംബൈയിലെ ബാന്ദ്ര മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ജൂലൈ 10 വരെ പോലീസ് കസ്റ്റഡിയില്‍ അയച്ചു.

ആലിയ ഭട്ടിന്റെ അമ്മ സോണി റസ്ദാന്റെ പരാതിയെ തുടര്‍ന്ന് ജനുവരിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതേ തുടര്‍ന്ന് വേദിക ഒളിവില്‍ പോവുകയും നിരന്തരം സ്ഥലം മാറുകയും ചെയ്തതിനാലാണ് അറസ്റ്റ് ഇത്രത്തോളം വൈകിയതെന്ന് ജുഹു പോലീസ് പറഞ്ഞു.

Alia Bhatt

2021 മുതല്‍ ആലിയ ഭട്ടിന്റെ നിര്‍മ്മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരിയാണ് വേദിക. വേദിക വ്യാജമായി തയ്യാറാക്കിയ നിരവധി ഇന്‍വോയ്‌സുകള്‍ ആലിയ ഭട്ടിനെക്കൊണ്ട് ഒപ്പിടീച്ചാണ് നടിയെ കബളിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്ര, മീറ്റിങ്ങുകള്‍, അനുബന്ധ ചെലവുകള്‍ എന്നിവയുടെ പേരിലാണ് വ്യാജ ബില്ലുകള്‍ നല്‍കി നടിയില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയിരുന്നത്.

2022 മെയ് മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ക്രമക്കേടുകള്‍ നടന്നത്. ഈ കാലയളവില്‍ നടിയുടെ വിശ്വസ്തയായി പെരുമാറി സാമ്പത്തിക രേഖകളും പെയ്‌മെന്റുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേദിക കൈകാര്യം ചെയ്തിരുന്നു. നടിയുടെ സ്വകാര്യ ഇടപാടുകള്‍ പോലും നിര്‍വഹിക്കാന്‍ തക്കവണ്ണം വിശ്വസ്തത വേദിക സമ്പാദിച്ചിരുന്നു.

ക്രമക്കേട് നടത്തി സ്വരൂപിച്ച പണം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് വേദിക വഴി മാറ്റുകയും ചെയ്തു. സുഹൃത്തിനെയും വേദികയെയും ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. വേദികയുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും സാമ്പത്തിക രേഖകളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. വിശ്വാസ വഞ്ചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വേദികയെ അറസ്റ്റ് ചെയ്തത്.

2021 ലാണ് ആലിയ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് ആരംഭിച്ചത്. 2022-ലെ നെറ്റ്ഫ്‌ളിക്‌സ് റിലീസായ ഡാര്‍ലിംഗ്‌സ് ആയിരുന്നു കമ്പനിയുടെ ആദ്യ ചിത്രം. യാഷ് രാജ് ഫിലിംസിന്റെ ആല്‍ഫ എന്ന സ്‌പൈ ത്രില്ലറിലാണ് ആലിയ അടുത്തതായി അഭിനയിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ ലവ് ആന്‍ഡ് വാര്‍ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

അടുത്തിടെയാണ് മലയാളി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ സമാനമായ തട്ടിപ്പ് നടന്നത്. ദിയയുടെ ഫാന്‍സി ആഭരണ ഷോപ്പിലെ ജീവനക്കാര്‍ ഒന്നര വര്‍ഷത്തിനിടെ 66 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ദിയയുടെ വിശ്വാസം മുതലെടുത്താണ് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയത്. ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+