Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ മന്ത്രിസഭ ഒന്നടങ്കം രാജിവെച്ചു, പത്തോളം മന്ത്രിമാര്‍ പുതുതായി എത്തും, പുനസംഘടന ഞായറാഴ്ച്ച

ദില്ലി: രാജസ്ഥാനില്‍ മന്ത്രിസഭാ പുനസംഘടന ഞായറാഴ്ച്ച നടക്കും. ഇതിന്റെ ഭാഗമായി മന്ത്രിമാര്‍ എല്ലാവരും രാജിവെച്ചിരിക്കുകയാണ്. സര്‍പ്രൈസ് നീക്കമായിരുന്നു ഇത്. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രി അശോക് ഗെലോട്ടിനാണ് രാജി സമര്‍പ്പിച്ചത്. മന്ത്രിസഭ പുനസംഘടനയ്ക്കുള്ള വഴിയൊരുക്കുകയാണ് ഇവര്‍ ചെയ്തിരിക്കുന്നത്. ഗെലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്.

ശനിയാഴ്ച്ച വൈകീട്ട് ഗെലോട്ടിന്റെ ഔദ്യോഗിക വസതിയില്‍ മന്ത്രിമാരുമായി ചേര്‍ന്ന് കൂടിക്കാഴ്ച്ചയുണ്ടായിരുന്നു. ഇതിലാണ് രാജിക്കാര്യത്തെ കുറിച്ചുള്ള സൂചനകള്‍ ഗെലോട്ട് നല്‍കിയത്. പിന്നാലെ തന്നെ എല്ലാ മന്ത്രിമാരും രാജിവെക്കാന്‍ സന്നദ്ധരാവുകയായിരുന്നു.

1

ഞായറാഴ്ച്ച മന്ത്രിസഭാ പുനസംഘടന നടത്താനാണ് പ്ലാന്‍. സച്ചിന്‍ പൈലറ്റിന് വേണ്ടിയാണ് മന്ത്രിസഭ പുനസംഘടിപ്പിക്കുന്നത്. ഞായറാഴ്ച്ച ഉച്ചയോടെ എല്ലാ മന്ത്രിമാരോടും കോ്ണ്‍ഗ്രസ് ആസ്ഥാനത്ത് എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്്. വൈകീട്ട് നാല് മണിക്കാവും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. നേരത്തെ മൂന്ന് പ്രമുഖ മന്ത്രിമാര്‍ ഗെലോട്ട് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. ആരോഗ്യ മന്ത്രി രഘു ശര്‍മ, റവന്യൂ മന്ത്രി ഹരീഷ് ചൗധരി, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസര എന്നിവരായിരുന്നു രാജിവെച്ചത്. ഇവരെല്ലാം സംഘടനാ തലത്തിലേക്ക് മടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

2

പത്തോളം പുതിയ മന്ത്രിമാര്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ സച്ചിന്‍ പൈലറ്റിനും കൂടെയുള്ളവര്‍ക്കും എത്ര മന്ത്രിസ്ഥാനം ലഭിക്കുമെന്ന കാര്യം വ്യക്തിമായിട്ടില്ല. ഹേമാറാം ചൗധരി, ബ്രിജേന്ദ്ര ഓല, മുരാരി ലാല്‍ മീണ, രാജേന്ദ്ര ഗുഡ എന്നിവര്‍ മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നാണ് സൂചന. ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് അജയ് മാക്കന്‍ സംസ്ഥാനത്തെത്തിയിരുന്നു. പുനസംഘടനാ നടപടികളും അദ്ദേഹം ആരംഭിച്ചിരുന്നു. നേരത്തെ നടത്തിയ വിമത നീക്കത്തെ തുടര്‍ന്നാണ് സച്ചിനെയും ടീമിനെയും ഇതുവരെ മന്ത്രിസഭയില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേപ്രകാരമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.

3

ഗെലോട്ട് ക്യാമ്പില്‍ നിന്ന് ആറ് മന്ത്രിമാരും സച്ചിന്‍ ക്യാമ്പില്‍ നിന്ന് നാല് മന്ത്രിമാരുമായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. ഇതില്‍ ഒമ്പതോളം പേരെ കുറിച്ച് സൂചനയുണ്ട്. മഹേന്ദ്ര ജീത്ത് സിംഗ് മാളവ്യ, ശകുന്തള റാവത്ത്, ഗോവിന്ദ് റാം മേഘ്വാല്‍, മഹേഷ് ജോഷി, റംലത്ത് ജാട്ട് എന്നിവരാണ് ഗെലോട്ട് ക്യാമ്പില്‍ നിന്ന് മന്ത്രിമാരാണ്. മുരാരി ലാല്‍ മീണ, രമേശ് മീണ, ബ്രിജേന്ദ്ര ഓല, ഹേമാറാം ചൗധരി എന്നിവര്‍ സച്ചിന്‍ ക്യാമ്പിലെ മന്ത്രിമാരാണ്. ഗവര്‍ണറുടെ വസതിയില്‍ വെച്ചായിരിക്കും ഇവരുടെ സത്യപ്രതിജ്ഞ നടക്കുക. അതേസമയം ഹൈക്കമാന്‍ഡിന് ഇവരെ മന്ത്രിമാരാക്കുന്നതിനോട് എതിര്‍പ്പുകളൊന്നുമില്ല.

4

പത്ത് മന്ത്രിമാര്‍ വന്നാലും രണ്ട് ക്യാബിനറ്റ് ബെര്‍ത്തുകള്‍ ഒഴിഞ്ഞ് കിടക്കും. അതേസമയം ഗെലോട്ടിനെ ഇത്രയും കാലം പിന്തുണച്ച സ്വതന്ത്ര്യ എംഎല്‍എമാര്‍ ഇത്തവണയും മന്ത്രിമാരാകില്ല. ബിഎസ്പി എംഎല്‍എമാര്‍ക്കെതിരെ അയോഗ്യത കേസുകള്‍ ഉള്ളതാണ് പ്രധാന കാരണം. ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ എംഎല്‍എമാരില്‍ ഒരാള്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കാനാണ് സാധ്യത. ഇത് നിര്‍ബന്ധമുള്ളത് കൊണ്ട് മാത്രം നല്‍കുന്നതാണ്. അതേസമയം പതിനഞ്ച് പാര്‍ലമെന്റ്‌റി സെക്രട്ടറിമാരുടെ നിയമനവും ഇതോടൊപ്പം നടക്കും. 200 അംഗ നിയമസഭയാണ് രാജസ്ഥാനിലുള്ളത്. ഇതില്‍ 30 മന്ത്രിമാരെ വരെ ഉള്‍പ്പെടുത്താം.

5

അതേസമയം രാജിവെച്ച ഗോവിന്ദ് സിംഗ് ദൊത്താസര നിലവില്‍ സംസ്ഥാന അധ്യക്ഷനാണ്. രഘു ശര്‍മയെ ന്രേത്തെ ഗുജറാത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ഹൈക്കമാന്‍ഡ് നിയമിച്ചിരുന്നു. ഹരീഷ് ചൗധരിക്ക് പഞ്ചാബിന്റെ ചുമതലയുമുണ്ടായിരുന്നു. രണ്ട് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളാണ് ഇത്. ഗെലോട്ടിന്റെ വിശ്വസ്തരായ ഇവര്‍ക്ക് ഈ രണ്ട്് സംസ്ഥാനത്തും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കി കൊടുക്കാനായാല്‍ അത് വലിയ കരുത്താകും. നേരത്തെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത കുതിപ്പ് സമ്മാനിക്കാന്‍ ഗെലോട്ടിന് സാധിച്ചിരുന്നു. രഘു ശര്‍മയെ തന്നെ ഹൈക്കമാന്‍ഡ് ഉപയോഗിക്കുന്നത് ഗെലോട്ടിന്റെ വിശ്വസ്തനായത് കൊണ്ടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+