Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ വീഴ്ത്താനുളള കെജ്രിവാളിന്റെ നീക്കം പാളി, പിണറായി അടക്കം ആരും വിളിച്ചിട്ടും എത്തിയില്ല!

kejriwal

ദില്ലി: 2024ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നത് ഡു ഓര്‍ ഡൈ (പൊരുതുക അല്ലെങ്കില്‍ മരിക്കുക) എന്നുളള സാഹചര്യമാണ്. പ്രതിപക്ഷ ഐക്യമില്ലാതെ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നത് ഏറെക്കുറെ അസാധ്യം തന്നെയാണ്. പ്രതിപക്ഷത്തെ ബിജെപി വിരുദ്ധരെ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ മറ്റൊരു വശത്ത് കോണ്‍ഗ്രസ് ഇല്ലാതെയുളള സഖ്യനീക്കങ്ങളും നടക്കുന്നു. അക്കൂട്ടത്തില്‍ ഒടുവിലത്തേതാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നീക്കം.

ബിജെപി വിരുദ്ധ, കോണ്‍ഗ്രസ് അല്ലാത്ത മുഖ്യമന്ത്രിമാരെ ഒരുമിച്ച് നിര്‍ത്താനുളള കെജ്രിവാളിന്റെ ശ്രമം തുടക്കത്തില്‍ തന്നെ പാളിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള ഏഴോളം മുഖ്യമന്ത്രിമാരെയാണ് അരവിന്ദ് കെജ്രിവാള്‍ അത്താഴവിരുന്നിന് ക്ഷണിച്ചത്. എന്നാല്‍ ഒരാള്‍ പോലും കെജ്രിവാളിന്റെ വിരുന്നിന് എത്തിയില്ല. മാത്രമല്ല കെജ്രിവാളിന്റെ കത്തിന് മുഖ്യമന്ത്രിമാരില്‍ നിന്നും തണുത്ത പ്രതികരണമാണ് ഉണ്ടായത്.

മാര്‍ച്ച് 18ന് ആയിരുന്നു 7 മുഖ്യമന്ത്രിമാര്‍ക്കായി അരവിന്ദ് കെജ്രിവാള്‍ വിരുന്ന് സംഘടിപ്പിക്കാനിരുന്നത്. ഇതിനായി ഫെബ്രുവരി 5ന് കെജ്രിവാള്‍ 7 പേര്‍ക്കും ക്ഷണക്കത്തും അയച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കായിരുന്നു കെജ്രിവാളിന്റെ ക്ഷണം.

pinarayi

2014ല്‍ ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത് മുതല്‍ കേന്ദ്ര സര്‍ക്കാരുമായും ദില്ലിയിലെ ലഫ്. ഗവര്‍ണറുമായും നിരന്തരം പോരാട്ടത്തിലാണ് കെജ്രിവാള്‍ സര്‍ക്കാര്‍. സമാന വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനോട് ഏറ്റുമുട്ടുന്ന മുഖ്യമന്ത്രിമാരുടെ ഐക്യം സൃഷ്ടിക്കുക എന്നതായിരുന്നു കെജ്രിവാളിന്റെ ലക്ഷ്യം. ആരോഗ്യപരമായ കാരണങ്ങളാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്നാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു കത്തിന് മറുപടി നല്‍കിയത്.

ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഇല്ലാത്ത ഒരു മുന്നണി രൂപീകരണത്തിന് വേണ്ടി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ചന്ദ്രശേഖര്‍ റാവു. എന്നാല്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നി്ന്നുളള തണുത്ത പ്രതികരണം കാരണം റാവു ആ നീക്കം ഉപേക്ഷിച്ച മട്ടാണ്. ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയായ ഭാരത് രാഷ്ട്ര സമിതിയെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുളള പ്രവര്‍ത്തനങ്ങളിലാണ് റാവു ശ്രദ്ധയൂന്നിയിരിക്കുന്നത്. കഴിഞ്ഞ മാസം തെലങ്കാന രാഷ്ട്ര സമിതിയെന്ന തന്റെ പാര്‍ട്ടിയെ ചന്ദ്രശേഖര്‍ റാവു ഭാരത് രാഷ്ട്ര സമിതിയാക്കി മാറ്റിയ ചടങ്ങില്‍ കെജ്രിവാള്‍ പങ്കെടുത്തിരുന്നു.

ദിലീപിനും കാവ്യക്കുമൊപ്പം ഇത്തവണ മീനൂട്ടി മാത്രമല്ല മാമാട്ടിയുമുണ്ട്: വൈറലായി ചിത്രങ്ങള്‍

കെജ്രിവാളിന്റെ ക്ഷണം ലഭിച്ചതായി ബെംഗാള്‍, ബീഹാര്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാര്‍ക്കുളള വിരുന്ന് നീക്കം പാളിയതിനെ കുറിച്ച് കെജ്രിവാളിന്റെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2024ലെ തിരഞ്ഞെടുപ്പില്‍ തനിച്ച് നില്‍ക്കാനാണ് തീരുമാനമെന്നത് മമത ബാനര്‍ജി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുളളതാണ്. ബിജെപി ബന്ധം ഉപേക്ഷിച്ച് വന്ന നിതീഷ് കുമാര്‍ പ്രതിപക്ഷത്തെ നേതൃത്വം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രിക്കസേരയില്‍ താല്‍പര്യമില്ലെന്നാണ് നിതീഷ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. പിണറായി വിജയനും സ്റ്റാലിനും അടക്കമുളളവര്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ചേരിയില്‍ നില്‍ക്കുന്നവരുമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+