കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

46 തവണ തോറ്റു; പത്താംക്ലാസ് പരീക്ഷ ജയിക്കാന്‍ 77കാരന്‍ വീണ്ടും തയ്യാറെടുക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ആല്‍വാര്‍: രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലക്കാരനായ ശിവ ചരണ്‍ യാദവിന് തോല്‍ക്കാന്‍ മനസില്ല. 46 തവണ പത്താംക്ലാസ് പരീക്ഷ എഴുതി പരാജയപ്പെട്ടെങ്കിലും 47മത്തെ തവണ ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇയാള്‍. മാര്‍ച്ച് 10ന് തുടങ്ങുന്ന പരീക്ഷയ്ക്കായി എല്ലാ തയ്യാറെടുപ്പും താന്‍ നടത്തിയതായി ശിവ ചരണ്‍ പറഞ്ഞു.

ആല്‍വാറിലെ ഖോഹരി ഗ്രാമക്കാരനാണ് ശിവ ചരണ്‍. ഒരിക്കലും വിട്ടുകൊടുക്കാതെ, ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് ഇദ്ദേഹത്തിന്റെ മുദ്രാവാക്യം. 1968ല്‍ തന്റെ കൗമാരകാലത്താണ് ഇദ്ദേഹം ആദ്യമായി പരീക്ഷയ്ക്കിരിക്കുന്നത്. ഇപ്പോള്‍ വാര്‍ധക്യമായെങ്കിലും പത്താംക്ലാസ് പരീക്ഷ ഏതുവിധേനയും ജയിക്കണമെന്ന ഉറച്ച ആഗ്രഹക്കാരനാണ് ശിവ ചരണ്‍.

exam

ഓരോ തവണയും ഓരോ പരീക്ഷ തോല്‍ക്കുകയാണ് പതിവ്. ചിലപ്പോള്‍ ഹിന്ദിയില്‍ പരാജയപ്പെട്ടാല്‍ അടുത്തവര്‍ഷം കണക്കില്‍ തോല്‍ക്കും. ഇങ്ങനെ ഓരോ വര്‍ഷവും പരീക്ഷാഫലം വരാന്‍ ആകാംഷയോടെ കാത്തിരിക്കുമെങ്കിലും ഓരോ തവണയും നിരാശയാണ് ഫലം. ഇത്തവണയും താന്‍ ജയിക്കുമെന്ന ഉറച്ചവിശ്വാസം ഇദ്ദേഹത്തിനുണ്ട്.

ജീവിതത്തിലെ വലിയ ലക്ഷ്യമായ പത്താംക്ലാസ് പരീക്ഷയ്ക്കുവേണ്ടി വിവാഹംപോലും മറന്നുപോയി ശിവ ചരണ്‍. ഗ്രാമവാസികള്‍ക്ക് ശിവ ചരണിന്റെ പരീക്ഷയെഴുത്ത് സിനിമയിലെ കോമഡി കഥാപാത്രത്തിന്റേതുപോലെയാണ്. ആദ്യമാദ്യം പരീക്ഷാഫലം ഏവരും ഉറ്റുനോക്കിയിരുന്നെങ്കില്‍ പിന്നീട് അവര്‍ ശിവ ചരണിന്റെ പരീക്ഷഭ്രത്തിന് പ്രാധാന്യം നല്‍കാറില്ല.

English summary
Alwar 77-year-old man to write class X exams for 47th time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X