കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബച്ചൻ കുടുംബം മുതൽ സുബ്രത റോയ് വരെ നീളുന്ന സൌഹൃദ നിര, എതിരാളികളുടെ 'കോർപ്പറേറ്റ് ഠാക്കൂർ', അമർ സിംഗ്

Google Oneindia Malayalam News

ദില്ലി: സുപ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് സാക്ഷിയായ രാഷ്ട്രീയ നേതാവാണ് അമർ സിംഗ്. രാഷ്ട്രീയ രംഗത്ത് തിളങ്ങി നിൽക്കുമ്പോഴും എല്ലാ മേഖലയിലും അദ്ദേഹത്തിനുള്ള വ്യക്തി ബന്ധങ്ങളുടെ പേരിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അറിയപ്പെടുന്നത് തന്നെ. ഇതിനൊപ്പം ധനസമാഹരണത്തിനും കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവുകളും അഭിനന്ദനം അർഹിക്കുന്നത് തന്നെയാണ്. സമാജ് വാദി പാർട്ടിയിലുണ്ടായിരുന്ന കാലത്ത് മുലായം സിംഗിന്റെ സന്തത സഹചാരിയാരിക്കെ ബച്ചൻ കൂടുബവുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും ചെയ്തിരുന്നു. ജയാ ബച്ചനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിനായി പ്രയത്നിച്ചതും സിംഗായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന അമർ സിംഗാണ് അമിതാഭ് ബച്ചനെയും ജയപ്രദയേയും സമാജ് വാദി പാർട്ടിയിലേക്ക് കൊണ്ടുവരുന്നത്.

വ്യാജമദ്യ ദുരന്തത്തില്‍ വിറച്ച് പഞ്ചാബ്, മരണസംഖ്യ 62, അറസ്റ്റിലായത് പത്ത് പേര്‍, നടപടി കടുക്കുന്നു!!വ്യാജമദ്യ ദുരന്തത്തില്‍ വിറച്ച് പഞ്ചാബ്, മരണസംഖ്യ 62, അറസ്റ്റിലായത് പത്ത് പേര്‍, നടപടി കടുക്കുന്നു!!

ബച്ചൻ കുടുംബവുമായും യാദവ് കുടുംബവുമായും അടുപ്പം പുലർത്തിയിരുന്ന സിംഗ് ഇരുവർക്കുമെതിരെ തിരിയുകയും ചെയ്തു. 2017ൽ സമാജ് വാദി പാർട്ടിയിൽ നിന്നും മുലായം സിംഗ് യാദവിന്റെ ഹൃദയത്തിൽ നിന്ന് തന്നെയും സിംഗ് പുറത്താക്കപ്പെട്ടു. എന്നാൽ 2020ന്റെ തുടക്കത്തിൽ അമിതാഭ് ബച്ചനോട് ക്ഷമാപണവുമായി സിംഗ് രംഗത്തെത്തുകയും ചെയ്തിരുന്നു.

നീണ്ട 14 വർഷം

നീണ്ട 14 വർഷം

1996 മുതൽ 2010 വരെയുള്ള കാലയളവിലാണ് അമർ സിംഗ് സമാജ് വാദി പാർട്ടിക്കൊപ്പം നിന്ന് പ്രവർത്തിക്കുന്നത്. ഇക്കാലയളവിൽ അദ്ദേഹം പാർട്ടിക്ക് വേണ്ടി വിപുമായ ഒരു ശൃംഖല തന്നെ കെട്ടിപ്പടുത്തിരുന്നു. അനിൽ അംബാനി മുതൽ ബച്ചന്മാർ വരെയും സഞ്ജയ് ദത്ത് മുതൽ സുബ്രത റോയ് വരെയുമുള്ള സെലിബ്രിറ്റികൾക്കൊപ്പമായിരിക്കും പലപ്പോളും സിംഗ് ഉണ്ടാകുക. ഗ്രാമീണ തലത്തിൽ മാത്രം അടിവേരുണ്ടായിരുന്ന സമാജ് വാദി പാർട്ടിയ്ക്ക് നഗരങ്ങളിൽ ജനപ്രീതി നേടിക്കൊടുക്കുന്നതിലും സിംഗ് സമ്പൂർണ്ണ വിജയമായിരുന്നു. 'കോർപ്പറേറ്റ് ഠാക്കൂർ' എന്ന വിളിപ്പേരുകൊണ്ടാണ് രാഷ്ട്രീയ രംഗത്തെ എതിരാളികൾ സിംഗിനെ വിശേഷിപ്പിച്ചത്. ദില്ലിയിവലെ സമാജ് വാദി പാർട്ടി ഓഫീസിലേക്ക് പ്രൊഷണലുകളെ കൊണ്ടുവന്നിരുതിൽ സിംഗിനും നിർണായക പങ്കുണ്ട്.

 പാർട്ടിയിൽ നിന്ന് പുറത്തേക്ക്

പാർട്ടിയിൽ നിന്ന് പുറത്തേക്ക്

സെലിബ്രിറ്റി നേതാവായ ജയപ്രദ അദ്ദേത്തിനൊപ്പം നിൽക്കാൻ തുടങ്ങിയതോടെയാണ് അദ്ദേഹം പാർട്ടിയിൽ പാർശ്വവൽക്കരിക്കപ്പെട്ടാൻ തുടങ്ങിയത്. രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ജയപ്രദയെയും സിംഗിനൊപ്പം സമാജ് വാദി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് സിംഗ് കോൺഗ്രസിൽ ചേരാൻ പോകുന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ 2011ൽ രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരിൽ പാർട്ടി ആരംഭിക്കുകയും 300 സ്ഥാനാർത്ഥികളുമായി 2012ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ നേരിടുകയും ചെയ്തു. യുപി തിരഞ്ഞെടുപ്പിൽ മത്സരിച്ച രാഷ്ട്രീയ ലോക് മഞ്ചിന്റെ ഒറ്റ സ്ഥാനാർത്ഥികൾ പോലും വിജയിച്ചില്ല. പിന്നീട് തിരഞ്ഞെടുപ്പ് റാലികളിലൂടെയാണ് സിംഗ് ജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക് ദളിൽ ചേർന്ന് ഫത്തേപ്പൂർ സിക്രിയിൽ നിന്ന് മത്സരിച്ചു. അപ്പോഴും കാത്തിരുന്നത് പരാജയം മാത്രമായിരുന്നു. എങ്കിലും രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാൻ സിംഗ് ഒരുക്കമല്ലായിരുന്നു.

വീണ്ടും സമാജ് വാദി പാർട്ടിയിലേക്ക്

വീണ്ടും സമാജ് വാദി പാർട്ടിയിലേക്ക്


2016 ആയപ്പോഴേക്കും മുലായം സിംഗുമായി വീണ്ടും അടുക്കാനും ബന്ധം കരുത്തുറ്റതാക്കാനും അദ്ദേഹത്തിന് സാധിച്ചു. തുടർന്ന് സമാജ് വാദി പാർട്ടിയിൽ നിന്ന് തന്നെയാണ് അദ്ദേഹം രാജ്യസഭാ എംപിയായി നാമനിർദേശം ചെയ്യപ്പെടുന്നത്. 2016ന്റെ അവസാനത്തോടെ അദ്ദേഹം വീണ്ടും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. അഖിലേഷുമായുള്ള തർക്കങ്ങളെത്തുടർന്നായിരുന്നു ഇത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷം തനിക്ക് വിമോചനവും സ്വാതന്ത്ര്യവും അനുഭവപ്പെട്ടുവെന്നാണ് സിംഗ് പിന്നീട് പ്രതികരിച്ചത്. എന്നാൽ മുലായം സിംഗിനോടുള്ള കൂറിന് അപ്പോഴും അമർ സിംഗിന് കുറവ് വന്നിരുന്നില്ല.

മുലായത്തിനൊപ്പം..

മുലായത്തിനൊപ്പം..

"അവസാന നിമിഷം വരെയും മുലായം സിംഗിനൊപ്പം തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുലായം സിംഗ് ഒടുവിൽ മകനും യുപി മുഖ്യമന്ത്രിയുമായിരുന്ന അഖിലേഷ് യാദവുമായി കൈകോർത്തു. എന്നാൽ ഞാനത് ചെയ്തില്ല'' സിംഗ് പറയുന്നു.
ഇതിനെല്ലാം ശേഷം അദ്ദേഹം ബിജെപിയിൽ ചേരുമെന്നുള്ള തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പുകഴ്ത്തി സിംഗ് രംഗത്തെത്തുകയും ചെയ്തതോടെ ഇത് കൂടുതൽ ബലപ്പെടുകയും ചെയ്തിരുന്നു. യോഗിയുടെ അനധികൃത അറവുശാലകൾ പൂട്ടുന്നതിനും പൂവാല വിരുദ്ധ സ്ക്വാഡ് ആരംഭിക്കുകയും ചെയ്ത തീരുമാനങ്ങളെയും സിംഗ് പിന്തുണച്ചിരുന്നു.

ഊർജ്ജ സ്വലനായ നേതാവ്

ഊർജ്ജ സ്വലനായ നേതാവ്

അമർ സിംഗിന്റെ മരണത്തിന്റെ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. അമർ സിംഗ് ഊർജ്ജസ്വലനായ പൊതു പ്രവർത്തകനായിരുന്നു. കഴിഞ് കുുറച്ച് ദശാബ്ദങ്ങളായി ചില സുപ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചതായും മോദി ട്വിറ്ററിൽ കുറിച്ചു. സമൂഹത്തിൽ വിവിധ മേഖലകളിലുള്ളവരുമായുള്ള ചങ്ങാത്തത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ വേർപാടിൽ കുടുബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നതായും മോദി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ഏഴ് മാസക്കാലമായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രാജ്യസഭാ എംപി അമർ സിംഗ് ശനിയാഴ്ചമാണ് മരണമടയുന്നത്. രണ്ടാമത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മുൻ സമാജ് വാദി പാർട്ടി നേതാവ് കൂടിയായ സിംഗ് മരണത്തിന് കീഴടങ്ങുന്നത്.

English summary
Amar Singh, A timeline of his political career
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X