സിദ്ദുവിന് അധ്യക്ഷനാവാം, അമരീന്ദറിന്റെ പച്ചക്കൊടി, നിബന്ധനയുണ്ട്, ഈ തീരുമാനങ്ങള്‍ ക്യാപ്റ്റനെടുക്കും
ദില്ലി: പഞ്ചാബില്‍ സമവായ ഫോര്‍മുല ഒരുങ്ങുന്നു. അമരീന്ദര്‍ സിംഗ് നവജ്യോത് സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ സമ്മതം മൂളിയിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്ത് പിടിവിടാന്‍ അമരീന്ദര്‍ തയ്യാറല്ല. ഹരീഷ് റാവത്തുമായുള്ള കൂടിക്കാഴ്ച്ചയിലാണ് അമരീന്ദര്‍ ഒടുവില്‍ വഴങ്ങിയത്. റാവത്ത് ദില്ലിയില്‍ നിന്ന് ഹെലികോപ്ടറിലാണ് ചണ്ഡീഗഡിലെത്തി ക്യാപ്റ്റനെ കണ്ടത്. സോണിയാ ഗാന്ധി തീരുമാനം എടുക്കട്ടെ എന്നും അമരീന്ദര്‍ നിര്‍ദേശിച്ചു. സിദ്ദു പഞ്ചാബില്‍ അധ്യക്ഷനാവട്ടെ എന്ന നിലപാട് അമരീന്ദര്‍ എടുത്തതോടെ ഹൈക്കമാന്‍ഡിന് കാര്യങ്ങള്‍ എളുപ്പമായിരിക്കുകയാണ്.

അഫ്ഗാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിക്ക് വേണ്ടി നടന്ന പ്രാര്‍ഥന: ചിത്രങ്ങള്‍
നിര്‍ണായകമായ ചില കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് അംഗീകരിക്കണമെന്നും അമരീന്ദര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സുപ്രധാന തീരുമാനമെടുക്കുമ്പോള്‍ താനും അതില്‍ പങ്കാളിയാവുമെന്ന് ക്യാപ്റ്റന്‍ വ്യക്തമാക്കി. അതേസമയം മന്ത്രിസഭാ പുനസംഘടനയില്‍ താന്‍ പറയുന്നവരെയാണ് നിയമിക്കേണ്ടത് എന്ന് ക്യാപ്റ്റന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. സിദ്ദുവിന് കീഴില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കുന്നതും താനായിരിക്കുമെന്ന് അമരീന്ദര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ സിദ്ദുവിന് കീഴിലുണ്ടാവും. ഈ മൂന്ന് പേരെയും ക്യാപ്റ്റന്‍ തീരുമാനിക്കും.
അതേസമയം സിദ്ദുവുമായുള്ള പ്രശ്‌നങ്ങള്‍ തീരാന്‍ കുറച്ച് സമയം എടുക്കുമെന്നാണ് സൂചന. താനൊരു പോരാളിയാണ്. യുദ്ധഭൂമി വിട്ട് താനൊരിക്കലും ഓടിപ്പോകില്ലെന്നാണ് അമരീന്ദറിന്റെ പ്രഖ്യാപനം. എന്നാല്‍ സിദ്ദുവിനോട് എല്ലാവരെയും വിശ്വാസത്തിലെടുത്ത് പോകാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അമരീന്ദറിനെ കാണാതെ മുന്നോട്ട് പോകാന്‍ സിദ്ദുവിനാകില്ല. എന്നാല്‍ തനിക്കെതിരെയുള്ള പരാമര്‍ശങ്ങളില്‍ പരസ്യമായി മാപ്പുപറയാതെ സിദ്ദുവിനെ കാണില്ലെന്ന നിലപാടിലാണ് അമരീന്ദര്‍. സിദ്ദുവിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കും തനിക്കും വലിയ നാണക്കേടുണ്ടാക്കിയെന്നാണ് അമരീന്ദര്‍ പറയുന്നത്.
മുഖ്യമന്ത്രി മന്ത്രിസഭാ പുനസംഘടന നടത്തുമ്പോള്‍ ഹിന്ദുക്കള്‍ക്കും ദളിതുകള്‍ക്കും വലിയ പ്രാധാന്യമുണ്ടാവും. സീനിയര്‍ നേതാക്കളെ ഇന്ന് സിദ്ദു കണ്ടതാണ് അധ്യക്ഷ സ്ഥാനം അദ്ദേഹത്തിന് ലഭിക്കുന്നതിന് കാരണാകുന്നത്. അതേസമയം 2022ല്‍ താന്‍ തന്നെ കോണ്‍ഗ്രസിനെ പഞ്ചാബില്‍ നയിക്കുമെന്നാണ് അമരീന്ദര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ പിന്തുണയ്ക്കാതിരിക്കാനും ഹൈക്കമാന്‍ഡിന് സാധിച്ചിട്ടില്ല. അതേസമയം അമരീന്ദറിനെ പോലുള്ള സീനിയര്‍ നേതാക്കള്‍ രാഹുലും പ്രിയങ്കയുമായും അകന്ന് നില്‍ക്കുകയാണ്. ഇവര്‍ക്ക് ഇപ്പോഴും സോണിയയാണ് ആശ്രയം. അതാണ് സിദ്ദുവിനെ പോലുള്ളവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നത്.
എന്തൊരു മെയ്‌വഴക്കമെന്ന് ആരാധകര്‍; കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങളുമായി റായ് ലക്ഷ്മി












Click it and Unblock the Notifications