സിദ്ദുവിനെ മാത്രം മാറ്റി നിര്‍ത്തി അമരീന്ദര്‍, വിരുന്നിന് ക്ഷണമില്ല, എംഎല്‍എമാരും എംപിമാരുമെത്തും
ദില്ലി: പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. സംസ്ഥാന അധ്യക്ഷനായി സിദ്ദുവിനെ നിയമിച്ചെങ്കിലും ക്യാപ്റ്റന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടില്ല. ഹൈക്കമാന്‍ഡിനോടുള്ള പ്രതിഷേധം പരസ്യമായി തന്നെ അറിയിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍. അമരീന്ദറിന്റെ വീട്ടില്‍ വെച്ചുള്ള വിരുന്നിലേക്ക് സിദ്ദുവിന് മാത്രം ക്ഷണമില്ല. പഞ്ചാബില്‍ നിന്നുള്ള എല്ലാ എംഎല്‍എമാരെയും എംപിമാരെയും ക്യാപ്റ്റന്‍ ഈ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. ജൂലായ് 21നാണ് ഉച്ചവിരുന്ന്.

അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍
സിദ്ദു സംസ്ഥാന അധ്യക്ഷനായ ശേഷം നടക്കുന്ന പ്രമുഖ ചടങ്ങാണിത്. എല്ലാവരുമായും യോജിച്ച് പോകണമെന്ന് സിദ്ദുവിനോട് നിര്‍ദേശിച്ചിട്ടുണ്ട് ഹൈക്കമാന്‍ഡ്. അതേസമയം വിരുന്ന് നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് അമരീന്ദറിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. അപ്പോ പിന്നെ ക്ഷണിക്കാതിരിക്കുന്നതിന്റെ കാരണമെന്തെന്നും അവര്‍ ചോദിക്കുന്നു. അതേസമയം സിദ്ദുവിന്റെയും പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരുടെയും നിയമനം പഞ്ചാബിലെ എല്ലാ നേതാക്കളെയും ഒരുപോലെ ചൊടിപ്പിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് യാതൊരു അറിയിപ്പും നല്‍കാതെയാണ് ഇവരെ നിയമിച്ചതെന്നാണ് പരാതി.
അതേസമയം കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെല്ലാം സിദ്ദു അധ്യക്ഷനായതോടെ അവസാനിച്ചിട്ടുണ്ട്. എന്നാല്‍ അമരീന്ദറിന്റെ ഭാര്യ ഇപ്പോഴും കടുത്ത ദേഷ്യത്തിലാണ്. അമരീന്ദറിനെതിരെയുള്ള സിദ്ദുവിന്റെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ അവരെയാണ് ചൊടിപ്പിച്ചത്. നേരത്തെ എംഎല്‍എമാരെയെല്ലാം കണ്ട് ഇക്കാര്യം അറിയിച്ചിരുന്നു അവര്‍. രാുഹല്‍ ഗാന്ധി ഇന്ന് ലോക്‌സഭയിലെത്തി അമരീന്ദറിന്റെ ഭാര്യ കാണുകയും ചെയ്തു. 20 മിനുട്ടോളം നീണ്ട സംഭാഷണത്തില്‍ പ്രണീത് കൗര്‍ സിദ്ദുവിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. രാഹുലിനെ തുടര്‍ച്ചയായി പ്രണീത് ചോദ്യം ചെയ്യുകയും ചെയ്തു.
ലോക്‌സഭയില്‍ സ്പീക്കര്‍ അനുശോചന സന്ദേശനം വായിക്കുന്നതിനിടെയായിരുന്നു ലോക്‌സഭയില്‍ വെച്ച് ഇരുവരുടെയും സംഭാഷണം. രാഹുല്‍ എന്തുകൊണ്ട് സിദ്ദുവിനെ നിയമിച്ചു എന്ന് ഇവരെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. നാല് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ സിദ്ദുവിനെ നിയന്ത്രിക്കുമെന്നാണ് അമരീന്ദര്‍ കരുതുന്നത്. കഴിഞ്ഞ ദിവസം പട്യാലയില്‍ വന്‍ സ്വീകരണമാണ് സിദ്ദുവിന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചത്. അതേസമയം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്ക് പരസ്യമായി മാപ്പുപറയാതെ സിദ്ദുവിനെ കാണില്ലെന്ന് നേരത്തെ തന്നെ സോണിയാ ഗാന്ധിയെ അമരീന്ദര്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications