Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ പിളര്‍ത്തി പുതിയ പാര്‍ട്ടി; ബിജെപിയുമായി സഖ്യസാധ്യത... ഞെട്ടി ഹൈക്കമാന്റ്

ചണ്ഡീഗഡ്: പാര്‍ട്ടിയിലെ ഭിന്നത മൂലം മുഖ്യമന്ത്രി പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ട പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങിന്റെ അടുത്ത നീക്കങ്ങള്‍ പുറത്ത്. അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് ആലോചിക്കുന്നതെന്ന് കേള്‍ക്കുന്നു. നേരത്തെ ഡല്‍ഹിയിലെത്തി അമിത് ഷായുമായി ചര്‍ച്ച നടത്തിയ അമരീന്ദറിന്റെ അടുത്ത നീക്കം സംശയത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് നോക്കുന്നത്.

അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുക എന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും. കാരണം അമരീന്ദറിനെ പിന്തുണയ്്ക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ പഞ്ചാബിലുണ്ട്. മാത്രമല്ല, പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് ആലോചന എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

1

കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമെന്ന് അമരീന്ദര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ബിജെപിയില്‍ ചേരില്ലെന്നും അമരീന്ദര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അമരീന്ദര്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ വരുന്നത്. മൂന്ന് മാസം കഴിഞ്ഞാല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാകും പാര്‍ട്ടി രൂപീകരണം.

2

ബിജെപിയുമായി സഖ്യമുണ്ടാക്കിയാകും പുതിയ പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയത്രെ. പഞ്ചാബില്‍ ശക്തമായ മുന്നേറ്റത്തിന് കുറേകാലമായി ബിജെപി ശ്രമം നടത്തുന്നു. എന്നാല്‍ കാര്യമായ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അമരീന്ദറിനെ പോലുള്ള ഒരു നേതാവിനെ സഖ്യത്തില്‍ ലഭിച്ചാല്‍ ബിജെപിക്ക് നേട്ടമാകും. അതേസമയം, ഈ നീക്കം കോണ്‍ഗ്രസ് എങ്ങനെ പ്രതിരോധിക്കുമെന്ന് വ്യക്തമല്ല.

3

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍, ഛണ്ഡീഗഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന തര്‍ക്കവും ഭിന്നതയുമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. മാത്രമല്ല, ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ നിരവധി നിരവധി സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഈ വിഷയവും ചര്‍ച്ച ചെയ്യും. യോഗം വിളിക്കാന്‍ സോണിയ ഗാന്ധി തീരുമാനിച്ചുവെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

4

ബിജെപിയുമായി അമരീന്ദര്‍ സിങിന്റെ പുതിയ പാര്‍ട്ടി സഖ്യം ചേരുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ ഭാഗമായിട്ടാണ് അമിത് ഷായെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും അമരീന്ദര്‍ കണ്ടതത്രെ. എന്നാല്‍ കാര്‍ഷിക പരിഷ്‌കരണ നിയമത്തില്‍ സ്വീകരിക്കുന്ന നിലപാട് വളരെ നിര്‍ണായകമാണ്. നിയമത്തെ എതിര്‍ക്കുന്ന അമരീന്ദറും നിയമം കൊണ്ടുവന്ന ബിജെപിയും എങ്ങനെ സഖ്യമുണ്ടാക്കുമെന്നതാണ് ചോദ്യം.

5

പഞ്ചാബില്‍ പല പാര്‍ട്ടികളിലും അതൃപ്തരുണ്ട്. എഎപി, അകാലിദള്‍, കോണ്‍ഗ്രസ് എന്നിവയിലെല്ലാം അതൃപ്തര്‍ നിറയുകയാണ്. ഇവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ അമരീന്ദര്‍ നീക്കം നടത്തുമെന്നാണ് സൂചനകള്‍. അങ്ങനെ സംഭവിച്ചാല്‍ ആദ്യ തിരിച്ചടി കോണ്‍ഗ്രസിനാകും. കാരണം, കോണ്‍ഗ്രസ് അധികാരത്തിലുള്ള ഏതാനും ചില സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.

6

അമരീന്ദറും ബിജെപിയും തമ്മില്‍ കൈ കോര്‍ക്കാനുള്ള ഏക തടസം കാര്‍ഷിക നിയമമാണ്. കര്‍ഷകര്‍ക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണ് പഞ്ചാബ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇപ്പോഴും പ്രതിഷേധം നടക്കുന്ന സംസ്ഥാനവുമാണിത്. ഇവിടെ ബിജെപിയുമായുള്ള സഹകരണം എന്ത് നേട്ടമാണ് അമരീന്ദറിനുണ്ടാക്കുക എന്നാണ് സംശയം.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

7

നേരത്തെ ബിജെപിയുമായി സഖ്യമുണ്ടായിരുന്ന പഞ്ചാബിലെ പാര്‍ട്ടിയാണ് അകാലിദള്‍. കാര്‍ഷിക നിയമത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയും എന്‍ഡിഎയില്‍ നിന്ന് പുറത്തുപോരുകയും ചെയ്തിരുന്നു. അമരീന്ദര്‍ അകാലിദളുമായി സഖ്യം ചേരാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ ബിജെപി, കോണ്‍ഗ്രസ്, എഎപി എന്നീ കക്ഷികള്‍ക്കെല്ലാം വെല്ലുവിളിയാകും. പഞ്ചാബില്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് സാധ്യത കല്‍പ്പിക്കുന്ന പാര്‍ട്ടിയാണ് എഎപി. അതേസമയം, അമരീന്ദര്‍ സിങ് വൈകാതെ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസിലെ ജി23 നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന വാര്‍ത്തകളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+