Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബമാണ് വലുത് പാര്‍ട്ടിയല്ല, അമരീന്ദറിന് വേണ്ടി ഭാര്യയുടെ പ്രചാരണം, കോണ്‍ഗ്രസിന് അമ്പരപ്പ്

ദില്ലി: പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് അമ്പരപ്പ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ എംപിയാണ് അവര്‍. ക്യാപ്റ്റന്‍ ബിജെപി സഖ്യത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ഇതാണ് ഏറ്റവും അമ്പരപ്പിക്കുന്നത്. അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ട ശേഷം പ്രണീത് കോണ്‍ഗ്രസില്‍ അത്ര സജീവമായിരുന്നില്ല. പഞ്ചാബില്‍ നിന്നുള്ള മികച്ച എംപി കൂടിയായിരുന്നു അവര്‍. രാഹുല്‍ ഗാന്ധിയുമായി വളരെ നല്ല അടുപ്പവും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അമരീന്ദര്‍ പാര്‍ട്ടി വിട്ടശേഷവും അവരെ കോണ്‍ഗ്രസ് പുറത്തായിരുന്നില്ല. എന്നാല്‍ പുതിയ നീക്കത്തില്‍ നടപടിയെടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

1

ക്യാപ്റ്റന്റെ ഭാര്യ അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ഇതോടെ ശക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് നവജ്യോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയും തമ്മിലുള്ള പോര് മുറുകിയിരിക്കുന്ന സാഹചര്യത്തില്‍ പ്രണീത് കൂടി വിമത നീക്കം നടത്തുന്നത് കോണ്‍ഗ്രസിന് ക്ഷീണമാണ്. സിദ്ദുവിന്റെ ഭാര്യയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചന്നിയെ പ്രഖ്യാപിച്ചതാണ് സിദ്ദുവിന്റെ ഭാര്യയെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസ് പരാജയപ്പെടുമെന്നും, എഎപി പഞ്ചാബ് ഭരിക്കുമെന്നും വരെ സിദ്ദുവിന്റെ ഭാര്യ പരസ്യമായി പറഞ്ഞു.

കോണ്‍ഗ്രസിന് ക്യാപ്റ്റന്റെ ഭാര്യക്കെതിരെ നടപടിയെടുത്താല്‍ സിദ്ദുവിനെതിരെയും നടപടിയെടുക്കേണ്ടി വരും. അതുകൊണ്ട് ഹൈക്കമാന്‍ഡ് എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. ബിജെപി സംഘടിപ്പിച്ച നുക്കഡ് യോഗങ്ങളിലാണ് പ്രണീത് പങ്കെടുത്തത്. പട്യാല അര്‍ബനില്‍ നിന്നാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മത്സരിക്കുന്നത്. ബിജെപിയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ബിജെപി നേതാവ് അശുതോഷ് ഗൗതവും പ്രചാരണത്തിലുണ്ടായിരുന്നു. അമരീന്ദറിന് വേണ്ടി വോട്ടുചോദിക്കാനും പ്രണീത് മറന്നില്ല. പട്യാലയിലെ ജനങ്ങളുമായി വ്യക്തിപരമായ ബന്ധമാണ് തങ്ങളുടെ കുടുംബത്തിനുള്ളതെന്ന് പ്രണീത് പറയുന്നു.

പഞ്ചാബൊരു അതിര്‍ത്തി സംസ്ഥാനമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ മാത്രമേ ഇവിടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ എന്ന് പ്രണീത് കൗര്‍ പറയുന്നു. ക്യാപ്റ്റന്‍ സാബ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപിയുമായും കൈകോര്‍ത്തിരിക്കുകയാണ്. എല്ലാവരും അ ദ്ദേഹത്തിന് വോട്ട് ചെയ്യണമെന്നും പ്രണീത് അഭ്യര്‍ത്ഥിച്ചു. ഈ നഗരത്തിന് വേണ്ടി സ്വാര്‍ത്ഥയില്ലാതെയാണ് ക്യാപ്റ്റന്‍ പ്രവര്‍ത്തിച്ചത്. പട്യാലയിലെ ഓരോ ആളുകള്‍ക്കും അതറിയാമെന്നും പ്രണീത് പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരുമായി പ്രണീത് ഇന്നലെ കൂടിക്കാഴ്ച്ച നടത്തി. ഇവരോട് അമരീന്ദറിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രണീത് കൗര്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങിയില്ല എന്നതാണ് അമ്പരപ്പിക്കുന്നത്. അമരീന്ദറിന്റെ മകള്‍ ജയ് ഇന്ദര്‍ കൗറാണ് ക്യാപ്റ്റന്റെ പ്രചാരണത്തെ നയിക്കുന്നത്. എന്നാല്‍ വേണ്ടത്ര നേട്ടം അമരീന്ദറിന്റെ പ്രചാരണത്തിന് ലഭിക്കുന്നില്ല എന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. എഎപിയുടെ അജിത്പാല്‍ സിംഗ് കോലി മണ്ഡലത്തില്‍ മുന്നേറ്റം നടത്തുന്നുണ്ട്. ഒരു വിഭാഗം അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ തയ്യാറാണ്. ഇത്തവണ അട്ടിമറി നടന്നാല്‍ പോലും അദ്ഭുതപ്പെടാനില്ല. തനിക്ക് കുടുംബമാണ് വലുത്. ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്ന് പ്രണീത് പറഞ്ഞു. നേരത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രണീതിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ പ്രതികരിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+