Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ ക്യാപ്റ്റന് ലാംബിയില്‍ മത്സരിക്കണം! പ്രകാശ് സിംഗ് ബാദലിന് കരുത്തനായ എതിരാളി

ബാദലിന്റെ മണ്ഡലമായ ലാംബിയില്‍ നിന്ന് ജനവിധി തേടാന്‍ ആഗ്രഹം അറിയിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ക്യാപ്റ്റന്‍ അമരീന്തര്‍സിംഗ് രംഗത്തെത്തി. തന്റെ ആഗ്രഹം അമരീന്തര്‍സിംഗ് ഹൈക്കമാന്‍ഡിനെ അറിയിച്ചു

അമൃത്സര്‍ : പഞ്ചാബ് തിരഞ്ഞെടുപ്പില്‍ നിര്‍ണായക വഴിത്തിരിവ്. ശിരോമണി അകാലിദള്‍ -ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ പ്രകാശ് സിംഗ് ബാദലിന് കരുത്തനായ എതിരാളി. ബാദലിന്റെ മണ്ഡലമായ ലാംബിയില്‍ നിന്ന് ജനവിധി തേടാന്‍ ആഗ്രഹം അറിയിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ക്യാപ്റ്റന്‍ അമരീന്തര്‍ സിംഗ് രംഗത്തെത്തി. തന്റെ ആഗ്രഹം അമരീന്തര്‍ സിംഗ് ഹൈക്കമാന്‍ഡിനെ അറിയിച്ചു.

പരമ്പരാഗത മണ്ഡലമായ പാട്യാല അര്‍ബനില്‍ നിന്നായിരിക്കും അമരീന്തര്‍ സിംഗ് മത്സരിക്കുക എന്നായിരുന്നു കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രകാശ സിംഗ് ബാദലിനെതിരെ മത്സരിക്കാന്‍ അമരീന്തര്‍ സിംഗ് സന്നദ്ധത അറിയിക്കുകയായിരുന്നു. പഞ്ചാബിനെ നശിപ്പിച്ച ബാദലിനെ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ തന്നെ തോല്‍പ്പിക്കണമെന്നാണ് ആഗ്രഹമെന്ന് അമരീന്തര്‍ സിംഗ് പറയുന്നു.

എനിക്ക് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ലാംബിയില്‍ മത്സരിക്കതണമെന്നാണ് ആഗ്രഹം. മയക്കുമരുന്ന്, മാഫിയ, ഗുണ്ടാരാജ് എന്നിവയിലൂടെ പഞ്ചാബിനെ തകര്‍ത്ത എല്ലാ അകാലി നേതാക്കളെയും പരാജയപ്പെടുത്തണം. പഞ്ചാബിലെ വ്യവസായവും കൃഷിയും നശിപ്പിച്ചത് ഇവരാണ്- അമരീന്തര്‍ സിംഗ് പറയുന്നു.

amarinder singh

ബാദല്‍മാരുടെ അധര്‍മ്മം നിറഞ്ഞതും വിനാശകരവുമായ ഭരണത്തില്‍ നിന്ന് പഞ്ചാബിനെ രക്ഷിക്കുന്നതിനായി ലാംബിയില്‍ നിന്ന് ജനവിധി തേടാന്‍ അനുവദിക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമരീന്തര്‍സിംഗ് പറയുന്നു. ഹൈക്കമാന്‍ഡ് അനുവദിക്കുകയാണെങ്കില്‍ ലാംബിയിലും പാട്യാലയിലും ജനവിധി തേടാന്‍ തയ്യാറാണെന്നും അമരീന്തര്‍ സിംഗ് പറയുന്നു.

ബാദല്‍ ഭരണത്തില്‍ സംസ്ഥാനം കൊലക്കളമായി മാറിയിരിക്കുകയാണെന്നും അമരീന്തര്‍ സിംഗ്പറയുന്നു. അധികാരത്തിലെത്തിയാല്‍ അകാലികളുടെ അഴിമതിക്കെതിരെ അന്വേഷണം നടത്തുമെന്നും ഏതെങ്കിലും ക്രിമിനല്‍ കേസില്‍ കുറ്റവാളിയാണെന്ന് തെളിഞ്ഞാല്‍ കടുത്ത ശിക്ഷ തന്നെ നല്‍കുമെന്നും അമരീന്തര്‍ സിംഗ് പറയുന്നു. മയക്കു മരുന്ന് കേസില്‍ പിടിക്കപ്പെട്ടാലും കടുത്ത ശിക്ഷ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഫെബ്രുവരി നാലിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി- അകാലിദള്‍ സഖ്യത്തിന് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ശക്തമായ വെല്ലുവിളിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+