അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെ തീവ്രവാദി ആക്രമണം... 7 പേര്‍ കൊല്ലപ്പെട്ടു!

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു.ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് ആക്രമണം നടന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കനത്ത സുരക്ഷയ്ക്കിടെ ജൂണ്‍ 28നാണ് ഇത്തവണ അമര്‍നാഥ് യാത്ര ആരംഭിച്ചത്.

കാശ്മീരിലെ പ്രശ്‌നങ്ങള്‍ കാരണം നിര്‍ത്തിവെച്ചിരുന്ന അമര്‍നാഥ് യാത്ര കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. ഭീകരവാദികള്‍ പോലീസിന് നേരെയും ആക്രമണം നടത്തി. ഭീകരര്‍ തീര്‍ത്ഥാടകരുടെ ബസിന് നേരെ വെടി വെക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

നാല് പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനായ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നത് പ്രമാണിച്ചാണ് കാശ്മിരില്‍ വീണ്ടും പ്രശ്‌നങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്നിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സോഷ്യല്‍ മീഡിയ ഉപയോഗം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.

English summary
Amarnath Yatra Pilgrims Killed In Terror Attack In Jammu And Kashmir's Anantnag
Please Wait while comments are loading...