കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്രാട്ട് സൈക്കിളിനെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ... രാഹുലിന് സ്മൃതിയുടെ വക!!!

Google Oneindia Malayalam News

അമേഠി: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയോട് പരാജയപ്പെട്ട് ആളാണ് സ്മൃതി ഇറാനി. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നരേന്ദ്ര മോദി മന്ത്രിസഭയില്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയാണ് സ്മൃതി.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദി സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതുമുതല്‍ സ്മൃതി ഇറാനിയുടെ പ്രതികരണം കാത്തിരിയ്ക്കുകയായിരുന്നു. ഒടുവില്‍ അമേഠിയില്‍ എത്തി തന്നെ സ്മൃതി അതിന് നല്ല മറുപടി കൊടുത്തു.

സാമ്രാട്ട് സൈക്കിളിനെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ചോദ്യം. സത്യത്തില്‍ എന്താണ് സാമ്രാട്ട് സൈക്കിളും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ബന്ധം...?

ഭൂമി തട്ടിയെടുത്തു

ഭൂമി തട്ടിയെടുത്തു

അമേഠിയിലെ പാവപ്പെട്ട കര്‍ഷകരുടെ ഭൂമി രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് തട്ടിയെടുത്തു എന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം.

സാമ്രാട്ട് സൈക്കിള്‍

സാമ്രാട്ട് സൈക്കിള്‍

1980 കളില്‍ ആണ് അമേഠിയില്‍ 65 ഏക്കര്‍ സ്ഥലം സാമ്രാട്ട് സൈക്കിള്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് വേണ്ടി ഏറ്റെടുത്തത്. നാട്ടുകാര്‍ക്ക് ജോലി നല്‍കും എന്നായിരുന്നു വാഗ്ദാനം.

 ജോലിയുമില്ല, സൈക്കിളും ഇല്ല

ജോലിയുമില്ല, സൈക്കിളും ഇല്ല

പക്ഷേ സ്ഥലം ഏറ്റെടുത്തതല്ലാതെ സൈക്കിള്‍ കമ്പനി വന്നില്ല. നാട്ടുകാരുടെ ഭൂമി നഷ്ടപ്പെട്ടത് മിച്ചം.

സ്ഥലം വാങ്ങിയത്?

സ്ഥലം വാങ്ങിയത്?

സാമ്രാട്ട് സൈക്കിളിനായി ഏറ്റെടുത്ത സ്ഥലം ചുളുവിലയ്ക്ക് രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് കൈക്കലാക്കിയെന്നാണ് സ്മൃതി ഇറാനി ആരോപിയ്ക്കുന്നത്.

ലേലത്തില്‍ പിടിച്ചു

ലേലത്തില്‍ പിടിച്ചു

എന്നാല്‍ കോണ്‍ഗ്രസ്സോ ട്രസ്‌റ്റോ ആരുടേയും ഭൂമി തട്ടിയെടുത്തിട്ടില്ലെന്നാണ് പാര്‍ട്ടി വക്താവ് അഭിഷേക് സിങ് വി പറയുന്നത്. കോടതി നിര്‍ദ്ദേശ പ്രകാരം ലേലത്തില്‍ വച്ച സ്ഥലമായിരുന്നു അതെന്നും സിങ് വി പറയുന്നു.

സര്‍ക്കാര്‍ പദ്ധതി

സര്‍ക്കാര്‍ പദ്ധതി

കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ബീമി സുരക്ഷ യോജന പദ്ധതിയുടെ ആദ്യ പ്രീമിയം വിതരണത്തിനായിരുന്നു സ്മൃതി ഇറാനി അമേഠിയില്‍ എത്തിയത്. ഇതിന്റെ ഭാഗമായി നടത്തിയ റാലിയില്‍ ആയിരുന്നു കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

കള്ളനെന്ന് വിളിച്ചോ

കള്ളനെന്ന് വിളിച്ചോ

റാലിയിലെ പ്രസംഗത്തിനിടെ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. കള്ളനെന്നു വിളിച്ചെന്നാണ് പറയപ്പെടുന്നത്.

കുര്‍ത്ത -പൈജാമ സര്‍ക്കാര്‍

കുര്‍ത്ത -പൈജാമ സര്‍ക്കാര്‍

മോദി സര്‍ക്കാരിനെ സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ എന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പരിഹസിച്ചത്. രാജ്യത്തിന് വേണ്ടത് കുര്‍ത്ത-പൈജമാ സര്‍ക്കാരാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

English summary
Smriti Irani, on Sunday alleged that a trust run by Congress party's first family 'fraudulently' purchased 65-acre land in Amethi meant for a bicycle factory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X