പിന്നില്‍ നിന്നും കുത്തുന്നവനും വഞ്ചകനുമാണ് നിതീഷ് കുമാറെന്ന് അമിത് ഷാ
പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആര്‍.ജെ.ടി നേതാവ് ലാലുപ്രസാദിനെയും ആഞ്ഞടിച്ച് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. നിതീഷ് കുമാര്‍ വഞ്ചകനാണെന്നാണ് അമിത് ഷാ പറഞ്ഞത്. എന്‍ഡിഎയെ പിന്നില്‍ നിന്നും കുത്തി ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ഭരണം പിടിച്ചെടുക്കാന്‍ വേണ്ടി എന്തും അയാള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിതീഷിനെ ബിജെപി പിന്തുണയ്ക്കുകയാണ് ചെയ്തത്. എന്നാല്‍, ബിജെപിയെ തകര്‍ക്കാനാണ് നിതീഷും ലാലു പ്രസാദും ശ്രമിച്ചത്. പിന്നോക്ക സംവരണത്തിനെതിരെ ബിജെപി നീങ്ങുന്നുവെന്ന ലാലുപ്രസാദിന്റെ പ്രസ്താവനയെയും അമിത് ഷാ തള്ളി. പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെ ബിജെപി എന്നും അനുകൂലിച്ചിട്ടേയുള്ളൂ.

മ്യാന്‍മാറില്‍ നടന്ന ആക്രമണത്തെക്കുറിച്ചും ബീഹാറിലെ ബെഗുസാറായില്‍ നടന്ന റാലിക്കിടെ ഷാ പ്രതികരിച്ചു. മ്യാന്‍മാറിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത് ബിജെപി സര്‍ക്കാര്‍ ശക്തരാണെന്ന് അറിയിക്കാനായിരുന്നു. ബിജെപി ഭരണത്തില്‍ ഇരിക്കുന്നിടത്തോളം കാലം ജനങ്ങളെ തൊടാന്‍ ഭീകരവാദികള്‍ക്ക് കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനും ഷാ മറന്നില്ല. രാഹുലിന് ഒന്നും അറിയില്ലെന്നും അമ്മയും കുടുംബക്കാരും പറഞ്ഞു കേട്ടാണ് ഇന്ത്യയെക്കുറിച്ചറിഞ്ഞതെന്നും ഷാ കുറ്റപ്പെടുത്തി.












Click it and Unblock the Notifications