Get Updates
Get notified of breaking news, exclusive insights, and must-see stories!

'യുവനേതാവ് എന്ന് സ്വയം വിളിക്കുന്ന 54 വയസ്സുകാരൻ'; രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വയം യുവനേതാവ് എന്ന് പറയുന്ന 54കാരനായ രാഹുൽ ​ഗാന്ധി ഭരണഘടന തങ്ങൾ മാറ്റുമെന്ന് അവകാശപ്പെട്ട് ഭരണഘടനയുമായി ചുറ്റിത്തിരിയുകയാണെന്ന് അമിത് ഷാ പറഞ്ഞു. രാഹുൽ ​ഗാന്ധിയുടെ കയ്യിലെ ഭരണഘടന ശൂന്യമാണെന്നും വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് രാഹുൽ ഭരണഘടന ഉപയോ​ഗിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

" നമ്മുടെ ഭരണഘടന ഒരിക്കലും മാറ്റമില്ലാത്തതായി കണക്കാക്കപ്പെട്ടിട്ടില്ല. ആർട്ടിക്കിൾ 368 ഭരണഘടന ഭേദ​ഗതി ചെയ്യാനുള്ള വ്യവസ്ഥയുണ്ട്.'യുവ' എന്ന് സ്വയം വിളിക്കുന്ന 54കാരനായ ഒരു നേതാവ് ഞങ്ങൾ ഭരണഘടന മാറ്റുമെന്ന് അവകാശപ്പെട്ട് ഭരണഘടനയുമായി ചുറ്റിത്തിരിയുകയാണ്," അദ്ദേഹം പറഞ്ഞു. ഭരണഘടനയിൽ ബി ജെ പിയെക്കാൾ മാറ്റം വരുത്തിയത് കോൺ​ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

RAHUL

ബി ജെ പി അധികാരത്തിലിരുന്നപ്പോൾ 16 വർഷത്തെ ഭരണത്തിൽ 22 തവണ ഭരണഘടന ഭേദ​ഗതി ചെയ്തുവെന്നും കോൺ​ഗ്രസ് അധികാരത്തിലിരുന്ന 55 വർഷത്തിനിടെ 77 ഭരണഘടന ഭേദ​ഗതികൾ വരുത്തിയെന്നും അമിത് ഷാ പറഞ്ഞു. ഇരു പാർട്ടികളും ഭരണഘടനയിൽ ഭേ​ദ​ഗതി വരുത്തിയിട്ടുണ്ട്. ഭേദ​ഗതികൾ നടപ്പിലാക്കാൻ വ്യത്യസ്ത വഴികളുണ്ട്, ചിലത് ഭരണഘടനപരമായ നടപടിക്രമങ്ങൾ പിന്തുടരുന്നു. മറ്റുള്ളവ ഒരു ഔപചാരികത എന്ന നിലയിൽ ആയിരിക്കാമെന്നും അ​ദ്ദേഹം പറഞ്ഞു.

1951 ജൂൺ 18 ന് ആദ്യ ഭേദ​ഗതി വരുത്തിയത്. ഭരണഘടന രൂപീകരണത്തിന് ശേഷം അധികാരത്തിലെത്തുന്നതിന് മുൻപ് ലോക്സഭാ തിര‍ഞ്ഞെടുപ്പിന് കാത്തിരിക്കാനുള്ള ക്ഷമ കോൺ​ഗ്രസിന് ഉണ്ടായിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതിനാണ് ആർട്ടിക്കിൾ 19 എ ചേർത്തത്, അന്ന് ജവഹർലാൽ നെഹ്റുവായിരുന്നു പ്രധാനമന്ത്രി, അദ്ദേഹം പറഞ്ഞു.

24 ാം ഭേദ​ഗതി കൊണ്ടുവന്നത് നെഹ്റുവിന്റെ മകൾ ഇന്ദിരാ ​ഗാന്ധിയാണെന്നും .1971 നവംബർ 24 ന് പൗരന്മാരുടെ മൗലികാവകാശങ്ങൾ കുറയ്ക്കാനുള്ള അവകാശം പാർലമെന്റിന് ലഭിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

കോൺ​ഗ്രസ് ഭരണഘടനയെ കുടുംബത്തിന്റെ സ്വകാര്യ വകയായി കണക്കാക്കുകയും പാർലമെന്റിൽ വഞ്ചന കളിക്കുയും ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 75 വർഷമായി ഭരണഘടനയുടെ പേരിൽ കോൺ​ഗ്രസ് വഞ്ചന കളിക്കുകയാണ്, അവർ ( നെഹ്റു - ​ഗാന്ധി കുടുംബം ) പാർട്ടിയേയും ഭരണഘടനയേയും സ്വകാര്യ വകയായി കണക്കാക്കുകയും ചെയ്തു അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+