കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ 26 സീറ്റ്, അസമില്‍ 37 സീറ്റ്; ആദ്യഘട്ടം കഴിഞ്ഞതിന് പിന്നാലെ 'എക്‌സിറ്റ് പോളു'മായി അമിത് ഷാ

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് കഴിഞ്ഞതിന് പിന്നാലെ വിജയം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. ദില്ലിയില്‍ സ്വവസതിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് അമിത് ഷാ ബിജെപിയുടെ ജയസാധ്യത സംബന്ധിച്ച് പറഞ്ഞത്. ബംഗാളില്‍ ശനിയാഴ്ച 30 സീറ്റുകളിലേക്കാണ് പോളിങ് നടന്നത്. ഇതില്‍ 26 സീറ്റ് ബിജെപി നേടുമെന്ന് അമിത് ഷാ പറഞ്ഞു. അസമില്‍ 37 സീറ്റും നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

a

സമാധാനപരമായിട്ടാണ് രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടന്നത്. സംഘര്‍ഷത്തില്‍ ആരും കൊല്ലപ്പെടുന്ന സാഹചര്യം ഇത്തവണയുണ്ടായില്ല. അസമിലെ ജനങ്ങള്‍ക്ക് കാര്യം മനസിലായിരിക്കുന്നു. ബിജെപിക്കാണ് ജനങ്ങള്‍ പിന്തുണ നല്‍കിയത്. ബംഗാളിലെ നന്ദിഗ്രാമില്‍ ബിജെപി ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

സര്‍വെ സംഘടിപ്പിച്ചവര്‍ക്ക് നന്ദി; നിങ്ങള്‍ ചെയ്ത ഉപകാരം ചെറുതല്ലെന്ന് ഉമ്മന്‍ ചാണ്ടി, ഞാന്‍ അനുഭവിച്ചറിഞ്ഞു..സര്‍വെ സംഘടിപ്പിച്ചവര്‍ക്ക് നന്ദി; നിങ്ങള്‍ ചെയ്ത ഉപകാരം ചെറുതല്ലെന്ന് ഉമ്മന്‍ ചാണ്ടി, ഞാന്‍ അനുഭവിച്ചറിഞ്ഞു..

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി മല്‍സരിക്കുന്ന മണ്ഡലമാണ് നന്ദിഗ്രാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ നിയന്ത്രണത്തിലാണ് എന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം അമിത് ഷാ തള്ളി. മറ്റു സംസ്ഥാനങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അളക്കാന്‍ ദില്ലിയിലെ മാധ്യമങ്ങള്‍ക്ക് സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ചത്രധര്‍ മഹാതോയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജര്‍ഗ്രാം ജില്ലയിലെ ലാല്‍ഗഡ് സ്വദേശിയാണ് മഹാതോ. പുലര്‍ച്ചെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു അദ്ദേഹം. ഈ വേളയിലാണ് 40 അംഗ അന്വേഷണ സംഘം വീടു വളഞ്ഞതും മഹാതോയെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തതുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യത്യസ്ത ലുക്കില്‍ ആത്മിക; നടിയുടെ ചിത്രങ്ങള്‍ കാണാം

English summary
Amit Shah says to media BJP will win 26 in West Bengal, 37 in Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X