11 വയസുകാരിയെ കൂട്ടുകാരി പറഞ്ഞുപറ്റിച്ചു; മൂന്ന് യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു
മുംബൈ: മഹാരാഷ്ട്രയിലെ വിരാറിൽ പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു. മൂന്ന് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സുഹൃത്തായ ഇരുപത്തിയൊന്നുകാരിയുടെ ചതിയിൽപ്പെട്ടാണ് പെൺകുട്ടി പീഡനത്തിനിരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാലാമത്തെ പ്രതി ഒളിവിലാണ്.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെ മൊബൈൽ ഫോൺ നന്നാക്കാൻ പെൺകുട്ടി വീടിനടുത്തുള്ള കടയിൽ പോയപ്പോഴാണ് സംഭവം. കടയിൽ വെച്ച് കണ്ട കൂട്ടുകാരി പെൺകുട്ടിയെ വിജയമായ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നാലെ സുഹൃത്തുക്കളായ മൂന്ന് യുവാക്കളെ ഇവിടേക്ക് വിളിച്ചുവരുത്തിയ യുവതി ഇവരുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.

പീഡനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ യുവതി സംഭവം പുറത്തുപറഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. രാത്രി മുഴുവൻ പെൺകുട്ടിക്ക് നേരേ നടന്ന അതിക്രമങ്ങളെല്ലാം യുവതി കണ്ടുനിൽക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ പെൺകുട്ടി പീഡനവിവരം അമ്മയോട് വെളിപ്പെടുത്തിയതോടെയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. കൂട്ടബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, പോക്‌സോ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
പെൺകുട്ടിയുടെ സുഹൃത്തായ യുവതിക്ക് പുറമേ അറസ്റ്റിലായ പ്രതികളിൽ ഒരാൾ കോളേജ് വിദ്യാർഥിയും മറ്റൊരാൾ പച്ചക്കറി കച്ചവടക്കാരനുമാണ്. ഇരുവരും വിരാർ സ്വദേശികളാണ്. ഒളിവിലുള്ള പ്രതി മയക്കുമരുന്ന് ഇടപാടുകാരനാണ് എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.












Click it and Unblock the Notifications