170 കിലോമീറ്റര്‍ ആത്മീയ പദയാത്രയുമായി ആനന്ദ് അംബാനി; ജാംനഗര്‍ മുതല്‍ ദ്വാരക വരെ
ജാംനഗര്‍: ജാംനഗര്‍ മുതല്‍ ദ്വാരക വരെ നീളുന്ന 170 കിലോമീറ്റര്‍ പദയാത്രയുമായി ആനന്ദ് അംബാനി. ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ പിന്‍ഗാമിയായ അനന്ത് അംബാനി ഭാരതത്തിന്റെ ആത്മീയ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പദയാത്ര നടത്തുന്നത്. തന്റെ കര്‍മ്മഭൂമിയായ ജാംനഗറില്‍ നിന്നാണ് 29 കാരനായ അനന്ത് അംബാനി ഇന്ത്യയിലെ ഏറ്റവും പുണ്യനഗരങ്ങളിലൊന്നായ ദ്വാരകയിലേക്ക് പദയാത്ര ആരംഭിച്ചത്.
മാര്‍ച്ച് 29 നാണ് ആത്മീയ പദയാത്ര ആരംഭിച്ചത്. ദിവസവും 20 കിലോമീറ്ററാണ് നടക്കുന്നത്. എല്ലാ രാത്രിയിലും ഏഴ് മണിക്കൂര്‍ പദയാത്ര തുടരുന്നുണ്ട്. ദ്വാരകയില്‍ അദ്ദേഹം ഏപ്രില്‍ എട്ടിന് എത്തിച്ചേരും. ആനന്ദിന്റെ 30-ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് ഇവിടേക്ക് എത്തുന്നത് എന്നതും പ്രത്യേകതയാണ്.

നിരവധി പേര്‍ ആനന്ദിനൊപ്പം പദയാത്രയെ അനുഗമിക്കുന്നുണ്ട്. ചിലര്‍ ദ്വാരകയുടെ അധിപനായ ദ്വാരകാധീശന്റെ ചിത്രങ്ങള്‍ അദ്ദേഹത്തിന് സമ്മാനിച്ചു. മറ്റ് ചിലര്‍ കുതിരപ്പുറത്തെത്തി അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളും പകര്‍ത്തി. അപൂര്‍വമായ ഹോര്‍മോണ്‍ തകരാര്‍ മൂലമുണ്ടാകുന്ന ബലഹീനത, പൊണ്ണത്തടി, ആസ്ത്മ, ഗുരുതരമായ ശ്വാസകോശ രോഗം എന്നിവയെ മറികടന്നാണ് അംബാനിയുടെ പദയാത്ര നടത്തിയത് എന്നത് ശ്രദ്ധേയമാണ്.
ആത്മീയ പദയാത്രയിലുടനീളം ഹനുമാന്‍ ചാലിസ, സുന്ദര്‍ഖണ്ഡ്, ദേവി സ്‌തോത്രം എന്നിവ ജപിച്ചായിരുന്നു ആനന്ദ് അംബാനിയുടെ യാത്ര. ശതകോടീശ്വരനായി വളര്‍ന്നപ്പോഴും സനാതന ധര്‍മ്മത്തെ മുറുകെ പിടിച്ചാണ് അദ്ദേഹം തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഭാരതത്തിലെ പല ആത്മീയ കേന്ദ്രങ്ങളും അദ്ദേഹം സ്ഥിരമായി സന്ദര്‍ശിക്കാറുണ്ട്. അവയില്‍ പ്രധാനമാണ് ബദ്രിനാഥ്, കേദാര്‍നാഥ്, കാമാഖ്യ, നാഥദ്വാര, കാളിഘട്ട്, കുംഭമേള എന്നിവ.
ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയുടെ മേല്‍നോട്ടം വഹിക്കുന്ന ആനന്ദ് അംബാനി അതിനോടൊപ്പം തന്നെ രാജ്യത്തെ ഏറ്റവും പുതിയ ഊര്‍ജ പരിവര്‍ത്തന പദ്ധതികള്‍ക്കും നേതൃത്വം നല്‍കാന്‍ ഒരുങ്ങുകയാണ്.
ആനന്ദ് അംബാനി സ്ഥാപിച്ച മൃഗസംരക്ഷണ കേന്ദ്രമാണ് വന്‍താര. മൃഗങ്ങളുടെ സംരക്ഷണവും പരിചരണവും ഏറ്റെടുത്ത് നടത്തുകയാണ് വന്‍താരയുടെ ലക്ഷ്യം. ബിസിനസ് ലോകത്ത് ഭാവി കരുപ്പിടിപ്പിക്കുന്നതിനൊപ്പം ആത്മീയ പാരമ്പര്യത്തിന്റെ പാതയില്‍ കൂടി തനിക്ക് സഞ്ചരിക്കാന്‍ കഴിയുമെന്ന് പദയാത്രയിലൂടെ തെളിയിക്കുകയാണ് ആനന്ദ് അംബാനി.












Click it and Unblock the Notifications