കൊലപ്പെടുത്തിയ ഇന്ത്യൻ സൈനികരുടെ മൃതദേഹം വികൃതമാക്കി! ചൈനയ്ക്ക് എതിരെ രോഷം കത്തുന്നു!
ദില്ലി: ഇന്ത്യയെ സംരക്ഷിക്കാന്‍ സൈന്യം ഏത് നീക്കത്തിനും തയ്യാറാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് വ്യക്തമാക്കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ യുദ്ധസമാനമായ സന്നാഹങ്ങളൊരുക്കുകയാണ്. നിയന്ത്രണ രേഖയ്ക്ക് സമീപത്തായി യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല വ്യോമസേന മേധാവി ആര്‍കെഎസ് ബധുരിയയും അതിര്‍ത്തിയിലേക്ക് എത്തിയിട്ടുണ്ട്.
20 ഇന്ത്യന്‍ സൈനികരെ ക്രൂരമായി കൊലപ്പെടുത്തി ചൈനയ്ക്ക് എതിരെ സൈനിക നടപടിയിലേക്ക് ഇന്ത്യ കടക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ലഡാക്കില്‍ ഇരുവശത്തേയും സൈനികര്‍ തോക്ക് ഉപയോഗിച്ചിരുന്നില്ല. പകരം ഇരുമ്പ് ദണ്ഡ് അടക്കമുളളവ ഉപയോഗിച്ചാണ് പ്രാകൃതമായ രീതിയില്‍ ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയത്.

Recommended Video
കൊല്ലപ്പെട്ട ചില ഇന്ത്യന്‍ സൈനകരുടെ മൃതദേഹത്തെ പോലും ചൈന വെറുതെ വിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചില ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ നിലയില്‍ ആയിരുന്നുവെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ലഡാക്കിലെ സൈനിക യൂണിറ്റുകളില്‍ അമര്‍ഷം പുകയുകയാണ്. ബുധനാഴ്ച പ്രശ്‌നപരിഹാരത്തിന് മേജര്‍ തല ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും നടത്തിയിരുന്നു.
എന്നാല്‍ ഈ ചര്‍ച്ച ഫലം കണ്ടില്ല. വീണ്ടും ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനം. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലെ പിപി14 യൂണിറ്റിലെ സൈനികര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടതില്‍ കടുത്ത രോഷത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന ഓഫീസര്‍മാര്‍ അടക്കം ഇടപെട്ട് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിക്കുകയാണ്. അതിനിടെ പത്ത് ഇന്ത്യന്‍ സൈനികരെ ചര്‍ച്ചകള്‍ക്ക് ശേഷം ചൈന ഇന്ന് വിട്ടയച്ചിരുന്നു. മൂന്ന് ദിവസമായി ഇവര്‍ ചൈനീസ് സൈന്യത്തിന്റെ കസ്റ്റഡിയില്‍ ആയിരുന്നു.












Click it and Unblock the Notifications