തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ്, ലാബ് റിപ്പോര്‍ട്ട്; ജഗനെതിരെ വാളെടുത്ത് ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന് ലാബ് റിപ്പോര്‍ട്ട്. വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് ഇത് തിരികൊളുത്തിയിരിക്കുന്നത്. ജഗന് മോഹന്‍ റെഡ്ഡിയുടെ സര്‍ക്കാരിന്റെ കാലത്താണ് തിരുപ്പതി ലഡ്ഡുവില്‍ മായം ചേര്‍ത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സെന്റര്‍ ഓഫ് അനാലിസിസ് ആന്‍ഡ് ലേണിംഗ് ഇന്‍ ലൈവ്സ്റ്റോക് ആന്‍ഡ് ഫുഡ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗുജറാത്തിലെ ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ കീഴിലുള്ള ലാബിലാണ് പരിശോധനകള്‍ നടത്തിയത്. തിരുപ്പതി ലഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പിന്റെ അംശം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

തിരുമലയിലെ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദം ലോകപ്രശസ്തമാണ്. ജഗന് മോഹനെതിരെ കടുത്ത ആരോപണങ്ങളുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തെത്തിയിരിക്കുകയാണ്. പ്രസാദത്തിന്റെ നിലവാരം ജഗന്റെ കാലത്ത് തീരെ മോശമായെന്ന് നായിഡു മുമ്പും ആരോപിച്ചിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന നെയ്യില്‍ മത്സ്യ എണ്ണ, ബീഫിന്റെ കൊഴുപ്പ്, പന്നിയുടെ കൊഴുപ്പ് എന്നിവ അടങ്ങിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മൃഗക്കൊഴുപ്പാണ് നെയ്യിന് പകരമായി വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡുവില്‍ ഉപയോഗിച്ചിരുന്നതെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു. വളരെ നിലവാരം കുറഞ്ഞ കാര്യങ്ങളാണ് അതില്‍ ഉണ്ടായിരുന്നത്. എന്നാല്‍ തിരുപ്പതി ലഡ്ഡുവിന്റെ നിലവാരം ഇനി കുറയില്ല. ഉയര്‍ന്ന നിലവാരമുള്ളവ മാത്രമേ ഇനി പ്രസാദത്തില്‍ ഉള്‍പ്പെടുത്തു. നെയ്യിന്റെ കാര്യത്തില്‍ അടക്കം മാറ്റങ്ങളുണ്ടാവുമെന്നും നായിഡു പറഞ്ഞു.
അതേസമയം ചന്ദ്രബാബു നായിഡുവിന്റെ മകനും ആന്ധ്രപ്രദേശ് ഐടി മന്ത്രിയുമായ നര ലോകേഷും ജഗനെതിരെ രംഗത്തെത്തിയ തിരുമല വെങ്കിടേശ്വര ക്ഷേത്രം ഏറ്റവും പുണ്യമായ ഒന്നാണ്. ജഗന് മോഹന്‍ റെഡ്ഡിയുടെ മുന്‍ സര്‍ക്കാര്‍ തിരുപ്പതി ലഡ്ഡുവില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ജഗന്റെ സര്‍ക്കാര്‍ കോടിക്കണക്കിന് ഭക്തരുടെ മതവിശ്വാസത്തെ ബഹുമാനിക്കുന്നില്ലെന്നും നര ലോകേഷ് പറഞ്ഞു.
കേന്ദ്ര മന്ത്രി രാം മോഹന്‍ നായിഡുവും വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നു. വൈസ്ആര്‍ കോണ്‍ഗ്രസ് അഴിമതിക്കാരാണെന്ന് അറിയാം. എന്നാല്‍ തിരുപ്പതിയോട് അവര്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും രാം മോഹന്‍ നായിഡു പറഞ്ഞു.
അതേസമയം കര്‍ണാടക ക്ഷീര ഫെഡറേഷന് ഈ സംഭവുമായി ബന്ധമില്ലെന്ന് പ്രതികരിച്ചിട്ടുണ്ട്. നിലവില്‍ തിരുപ്പതിയില്‍ നെയ്യ് വിതരണം ചെയ്യുന്നത് കര്‍ണാടക ക്ഷീര ഫെഡറേഷനാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഞങ്ങള്‍ നെയ്യ് വിതരണം ചെയ്തിരുന്നില്ലെന്നും അവര്‍ പറഞ്ഞു. നേരത്തെ നന്ദിനിയുടെ നെയ്യിന് നിലവാരമില്ലാത്തത് കൊണ്ട് ഉപയോഗിച്ചിരുന്നില്ലെന്ന് തിരുമല എക്സിക്യൂട്ടീവ് ഓഫീസര്‍ എവി ധര്‍മ റെഡ്ഡി പറഞ്ഞഇരുന്നു.
കെഎംഎഫ് ചെയര്മാന് ഭീമ നായിക്ക് ക്ഷേത്ര സമിതി നിലവാരം കുറഞ്ഞ നെയ്യാണ് ഉപയോഗിക്കുന്നതെന്ന് ആരോപിച്ചിരുന്നു. ഇരുപത് വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് നന്ദിനിയുടെ നെയ്യ് തിരുമലയില്‍ ഉപയോഗിച്ചതെന്ന് ധര്‍മ റെഡ്ഡി പറഞ്ഞിരുന്നു.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications