മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ വെടിവെച്ചുകൊന്നു; മുസ്ലീം പണ്ഡിതന്‍ അറസ്റ്റില്‍
അഹമ്മദാബാദ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുസ്ലീം പുരോഹിതന്‍ അറസ്റ്റില്‍. മൗലവി കമര്‍ഗാനി ഉസ്മാനി എന്ന മുസ്ലിം പുരോഹിതനാണ് അറസ്റ്റിലായത്. ഗുജറാത്തിലെ ധമുക്കയിലാണ് കിഷന്‍ ബോലിയ എന്ന 27 കാരനെ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസറ്റ് ഷെയര്‍ ചെയ്തതിന് കൊലപ്പെടുത്തിയത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഡല്‍ഹിയില്‍ നിന്നാണ് മൗലവി കമര്‍ഗാനി ഉസ്മാനി അറസ്റ്റ് ചെയ്തത്.
ജനുവരി 6 ന് ഷെയര്‍ ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രതികാരമായി ജനുവരി 25 ന് മോട്ടോര്‍ സൈക്കിളിലെത്തിയ ആളുകള്‍ കിഷന്‍ ബോലിയയെ വെടിവച്ചു കൊല്ലുകയായിരുന്നു. കിഷന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ചില മുസ്ലീം സമുദായ അംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കിഷനെ വെടിവെച്ച് കൊന്നത്.

കഴിഞ്ഞ ജനുവരി ആറിനാണ് മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് കിഷന്‍ ഷെയര്‍ ചെയ്തത്. മുസ്ലിം സമുദായഗംങ്ങളുടെ പരാതിയെ തുടര്‍ന്ന് ഇയാളെ ധന്‍ധുക്ക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കിഷന്‍ ജാമ്യത്തിലിറങ്ങി. ജനുവരി 25 ന് ബന്ധുവിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന കിഷനെ ചൊപ്ഡയും ഇംതിയാസ് പത്താനും വെടി വെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. അതേസമയം കിഷന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ പലയിടങ്ങളിലും ബന്ദും ഹര്‍ത്താലും നടന്നിരുന്നു.
വെള്ളിയാഴ്ച അഹമ്മദാബാദില്‍ നിന്ന് മുഹമ്മദ് അയൂബ് ജവ്റവാല എന്ന മതപണ്ഡിതനേയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. കിഷന്‍ ബൊലിയയെ വെടിവെച്ചുകൊന്ന ഷബ്ബീര്‍ ചോപ്ഡ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിലൂടെ കമര്‍ഗാനി ഉസ്മാനുമായി ബന്ധപ്പെട്ടിരുന്നുവെന്നും അറസ്റ്റിലായ പുരോഹിതന്‍ ഒരു സാമൂഹിക സംഘടന നടത്തുകയും പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് എ ടി എസ് പോലീസ് സൂപ്രണ്ട് ഇംതിയാസ് ഷെയ്ഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചോപ്ഡ (25), ഇംതിയാസ് പത്താന്‍ (27) എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ജവ്റവാലയാണ് ഇരുവരെയും കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയും കൊലപാതകത്തിന് ആയുധം സംഘടിപ്പിച്ച് കൊടുക്കയും ചെയ്തത്. ബൊലിയയ്ക്കെതിരായ ആക്രമണത്തിനായി ജാവ്റവാലയുമായി ബന്ധപ്പെടാന്‍ ഉസ്മാനി ചോപ്ഡയോട് നിര്‍ദ്ദേശിച്ചതായി എ ടി എസ് എസ് പി പറഞ്ഞു. സംഭവത്തോടനുബന്ധിച്ച് രണ്ട് പുരോഹിതന്മാരും പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണ് ഗുജറാത്ത് എ ടി എസ് കേസില്‍ അന്വേഷണം ആരംഭിച്ചത്. മൂന്ന് പ്രതികളുടെ അറസ്റ്റിന് ശേഷമാണ് കേസ് ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന് കൈമാറിയത്.












Click it and Unblock the Notifications