‘ദേശവിരുദ്ധ പ്രവർത്തനം’; മുസ്ലീം ലീഗ് ജമ്മുകാശ്മീരിനെ നിരോധിച്ച് കേന്ദ്രസർക്കാർ
ഡൽഹി: മുസ്ലിം ലീഗ് ജമ്മുകശ്മീര്‍ (മസ്‌റത്ത് ആലം വിഭാഗം) എന്ന സംഘടനയെ നിരോധിച്ച് കേന്ദ്രസർക്കാർ. അഞ്ച് വർഷത്തേക്കാണ് നിരോധനം. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരമാണ് നടപടി. നിരോധിത തീവ്രവാദ സംഘടനകളുമായി എം എൽ ജെ കെ-എം എ-യുടെ ബന്ധം വ്യക്തമാക്കുന്ന നിരവധി തെളിവുകൾ ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
'ഈ സംഘടനയും അതിലെ അംഗങ്ങളും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ജമ്മു കശ്മീരിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും എതിരായി പ്രവർത്തിക്കുന്ന ആർക്കും മാപ്പ് തരില്ല. നിയമം അനുശാസിക്കുന്ന ശിക്ഷ അവർ നേരിടേണ്ടിവരുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാറിന്റെ സന്ദേശം ഇതിലൂടെ വ്യക്തമാണ്', ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.

തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതും ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുന്നതും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് പാക്കിസ്ഥാനും അതിന്റെ പ്രോക്സി സംഘടനകളും ഉൾപ്പെടെ വിവിധ സ്രോതസ്സുകൾ വഴി സംഘടനയ്ക്ക് ഫണ്ട് ലഭിച്ചിട്ടുണ്ട്. ഇതുവഴി രാജ്യത്തിന്റെ ഭരണഘടനയോട് തന്നെ സംഘടന അനാദരവ് പ്രകടിപ്പിച്ചു', സർക്കാർ ഉത്തരവിൽ പറഞ്ഞു.
ഈ വർഷം നാല് സംഘടനകളെ കേന്ദ്രസർക്കാർ ഭീകര സംഘടനകളായി പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ ആറ് പേരെ ഭീകരവാദികളായും പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications