കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരത്തിനെതിരെ നിര്‍മ്മല സീതാരാമന്‍; സമരം ദേശവിരുദ്ധ ശക്തികള്‍ ഹൈജാക്ക് ചെയ്തു

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. രാഷ്ട്രീയ നേട്ടങ്ങൾക്കായി കർഷകരെ ഉപയോഗിക്കുന്നുണ്ടെന്ന് ഇത്തരം ആളുകളില്‍ നിന്നും കര്‍ഷകര്‍ വിട്ട് നില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയ ഉയർത്തെഴുന്നേൽപ്പിനായി പ്രതിഷേധങ്ങളെ അവസരമാക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് കർഷകർ വിട്ട് നിൽക്കണം. കര്‍ഷക പ്രക്ഷോഭത്തിന്‍റെ മറവില്‍ പ്രതിപക്ഷം രാഷ്ട്രീയ കളിക്കുകയാണ്. പ്രക്ഷോഭത്തെ ദേശ വിരുദ്ധ ശക്തികള്‍ ഹൈജാക്ക് ചെയ്തെന്നും മന്ത്രി ആരോപിച്ചു. ന്യൂസ് 18 ന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

 nirmala-sitharaman-6-159

അതേസമയം, കര്‍ഷക സംഘടനകളുടെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. സമരം 17-ാം ദിവസത്തിലേക്ക് കടന്നതോടെ ദില്ലിയിലേക്കുള്ള അവശേഷിക്കുന്ന പാതകള്‍ കൂടി അടച്ച് പ്രക്ഷോഭത്തിന്‍റെ രണ്ടാം ഘട്ടിത്തിലേക്ക് കടന്നിരിക്കുകയാണ് കര്‍ഷകര്‍. ജയ്പ്പൂര്‍ ദേശീയപാതയും ആഗ്ര എക്സ്പ്രസ് പാതയും ഉപരോധിക്കാനുള്ള കര്‍ഷകരുടെ മാര്‍ച്ച് തുടങ്ങി. സമരത്തിന്‍റെ ഭാഗമായി ഹരിയാനയിലും പഞ്ചാബിലും പഞ്ചിബംഗാളിലും കര്‍കര്‍ ദേശീയപാതിയിലെ ടോള്‍ പിരിവുകള്‍ തടഞ്ഞു.

തിങ്കളാഴ്ച മുതല്‍ ദില്ലിയിലെ സിംഗു അതിര്‍ത്തിയില്‍ കര്‍ഷ നേതാക്കള്‍ നിരാഹാര സമരം നടത്തും. ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ജയ്പ്പൂര്‍ ദേശീയ പാതയിലേക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവര്‍ ആഗ്ര ഏക്സ്പ്രസ് വേയിലേക്കും സ‍ഞ്ചരിച്ചു തുങ്ങി. ദേശീയ പാതകള്‍ക്കരുകില്‍ തന്നെ ഇന്ന തങ്ങുന്ന കര്‍ഷകര്‍ നാളെ രാവിലെ മുതല്‍ രാജ്യതലസ്ഥാന ലക്ഷ്യമാക്കി നീങ്ങും. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ പോലെ ഏറെ നാള്‍ സമരം ചെയ്യാനുള്ള സജ്ജീകരണങ്ങളുമായിട്ടാണ് ഇവരും സമരത്തിനെത്തുന്നത്.,

English summary
anti national highjacked farmers protest says nirmala sitaraman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X