Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിഖുകാരെ കൊന്ന് കടകള്‍ കൊള്ളയടിക്കൂ'; ജഗദീഷ് ടൈറ്റ്‌ലര്‍ ആവശ്യപ്പെട്ടു, സിബിഐ കുറ്റപത്രത്തില്‍ മൊഴി

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ജഗദീഷ് ടൈറ്റ്‌ലറിനെതിരെ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ദൃക്‌സാക്ഷി മൊഴിയില്‍ ഞെട്ടിക്കുന്ന ആരോപണങ്ങള്‍. ജനക്കൂട്ടത്തോട് ആദ്യം സിഖുകാരെ കൊല്ലാനും പിന്നീട് അവരുടെ കടകളും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കാനും ജഗദീഷ് ടൈറ്റ്‌ലര്‍ ആവശ്യപ്പെട്ടെന്നാണ് മൊഴിയില്‍ പറയുന്നത്. 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ 2023 മെയ് 20 ന് ആണ് സി ബി ഐ ടൈറ്റ്ലറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

കൊലപാതകം, കലാപം, കയ്യേറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സി ബി ഐ ജഗദീഷ് ടൈറ്റ്‌ലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കലാപാരികള്‍ക്കെതിരെ നിയമനടപടിയുണ്ടാവില്ലെന്ന് ടൈറ്റ്‌ലര്‍ ഉറപ്പുനല്‍കിയെന്നും മറ്റ് മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ സിഖുകാര്‍ തന്റെ മണ്ഡലത്തില്‍ കൊല്ലപ്പെട്ടണമെന്ന് അദ്ദേഹം അനുയായികള്‍ക്ക് നിര്‍ദ്ദേശം ന്ല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു.

1984

തന്റെ വെള്ള അംബാസഡര്‍ കാറിലിരുന്നാണ് അനുയായികള്‍ക്ക് കലാപത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 'ടൈറ്റ്‌ലര്‍ കാറില്‍ നിന്ന് ഇറങ്ങി ആദ്യം സിഖുകാരെ കൊല്ലാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു, എന്നിട്ട് അവരുടെ കടകള്‍ കൊള്ളയടിക്കാന്‍ ആവശ്യപ്പെട്ടു'- ദൃക്‌സാക്ഷി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

1984 ഒക്ടോബര്‍ 31 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. നിരോധനാഞ്ജ ലംഘിച്ച് ഗുരുദ്വാരയ്ക്ക് മുന്നില്‍ ടൈറ്റലര്‍ എത്തിയെന്നും മറ്റൊരു മൊഴില്‍ പറയുന്നു. ' നിങ്ങളെ ഒന്നും ചെയ്യില്ല, അത് ഞാന്‍ ഉറപ്പ് നല്‍കുന്നു, നിങ്ങള്‍ സിഖുകാരെ കൊന്നാല്‍ മാത്രം മതി'- ടൈറ്റ്‌ലര്‍ പറഞ്ഞതായി കുറ്റപത്രത്തില്‍ ഒരു ദൃക്‌സാക്ഷി വിവരിച്ചു.

ജഗദീഷ് ടൈറ്റ്ലറുടെ മുന്നില്‍ ഇരുന്ന ഒരാള്‍ 100 സിഖുകാരെ കൊലപ്പെടുത്തിയതില്‍ തനിക്ക് പങ്കുണ്ടെന്ന് സമ്മതിക്കുന്ന ചില വീഡിയോ ദൃശ്യങ്ങള്‍ കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന. മഞ്ജിത് സിംഗ് ജികെ എന്നയാള്‍ അന്വേഷണ ഏജന്‍സിക്ക് അയച്ച കത്തിലാണ് ഈ വീഡിയോ ദൃശ്യങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+