കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുപമ ഷേണായ് സോണിയാഗാന്ധിയ്ക്കു പരാതി നല്‍കും;മന്ത്രിമാരുള്‍പ്പെടെയുളളവര്‍ക്ക് പണികിട്ടും?

Google Oneindia Malayalam News

ബെംഗളൂരു:കര്‍ണ്ണാടകയില്‍ അഴിമതിവിരുദ്ധപോരാട്ടം നയിച്ചതിന് രാജിവെക്കേണ്ടിവന്ന ഐപിഎസ് ഉദ്യോഗസ്ഥ അനുപമ ഷേണായി കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. താന്‍ രാജിവയ്ക്കുന്നതു വരെയുള്ള സംഭവങ്ങളുടെ എല്ലാ രേഖകളും സോണിയാഗാന്ധിയ്ക്കു സമര്‍പ്പിക്കാനാണ് അനുപമയുടെ തീരുമാനം. തൊഴില്‍മന്ത്രി പരമേശ്വര്‍ നായിക്കിനെതിരെ പരാതി നല്‍കാനാണ് അനുപമ പ്രധാനമായും സോണിയാ ഗാന്ധിയെ കാണുന്നത്. ഇതോടെ മന്ത്രിയുള്‍പ്പെടെയുളളവര്‍ക്ക് കേന്ദ്ര നടപടികളെ നേരിടേണ്ടി വന്നേയ്ക്കും.

അനുപമയുടെ രാജികത്തുമായി ബന്ധപ്പെട്ട വിവാദങ്ങളും തീര്‍ന്നിട്ടില്ല. അഴിമതിക്കും മാഫിയകള്‍ക്കുമെതിരെ പ്രവര്‍ത്തിച്ചു മടുത്തിട്ടാണ് താന്‍ രാജിവയ്‌ക്കെുന്നതെന്നാണ് അനുപമ രാജിക്കത്തില്‍ പരാമര്‍ശിച്ചിരുന്നത് . തൊഴില്‍മന്ത്രി പരമേശ്വര്‍ നായിക്കിന്റെതുള്‍പ്പെടെയുളള പേരുകള്‍ കത്തില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. രാജിക്കത്ത് നിരസിച്ചതായും വ്യക്തിഗത കാരണംകൊണ്ടാണ് രാജിവെയ്ക്കുന്നതെന്ന് കാണിച്ച് രാജിക്കത്ത് പുതുക്കി നല്‍കണമെന്നും ബെല്ലാരി എസ് പി ആര്‍ ചേതന്‍ വ്യക്തമാക്കിയതാണ് സംഭവത്തില്‍ പുതിയ വഴിത്തിരിവാകുന്നത്.

anupamashenoy-10-1465553501

എന്നാല്‍ അനുപമ വ്യക്തിഗത കാരണങ്ങള്‍ കാണിച്ചാണ് തനിക്ക് രാജികത്ത് സമര്‍പ്പിച്ചതെന്നും സര്‍ക്കാര്‍ ഇത് അംഗീകരിച്ചതായുമാണ് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞത്. കര്‍ണ്ണാടകയില്‍ അഴിമതിക്കാക്കാരായ രാഷ്ട്രീയക്കാരോടും മാഫിയ സംഘങ്ങളോടും സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ചതിനാണ് അനുപമയ്ക്ക് സിവില്‍ സര്‍വ്വീസില്‍ നിന്ന് രാജിവെക്കേണ്ടിവന്നത്. ബെല്ലാരിയിലെ കുഡ്‌ലിഗിയില്‍ ഡിവൈഎസ് പി ആയിരുന്ന അനുപമയെ മന്ത്രി പരമേശ്വര്‍ നായിക്കിന്റെ

ഫോണ്‍ എടുത്തില്ലെന്ന കാരണത്താല്‍ സ്ഥലം മാറ്റുകയായിരുന്നു. പക്ഷേ സമ്മര്‍ദ്ദങ്ങള്‍ മൂലം സര്‍ക്കാരിന് സ്ഥലമാറ്റം റദ്ദാക്കേണ്ടി വന്നു. സിവില്‍ സര്‍വ്വീസില്‍ നിന്നും രാജി വെച്ചതിനു ശേഷമായിരുന്നു ഞാന്‍ രാജിവെച്ചു നിങ്ങള്‍ എപ്പോഴാണ് രാജിവെക്കുന്നതെന്നുള്ള തൊഴില്‍ മന്ത്രിയോടുള്ള അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

രാജിവെച്ചില്ലെങ്കില്‍ മന്ത്രിയ്‌ക്കെതിരെയുളള തെളിവുകള്‍ പുറത്തുവിടുമെന്നും അനുപമ പറഞ്ഞിരുന്നു .പക്ഷേ താന്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്നില്ലെന്നും വ്യാജ അക്കൗണ്ടായിരിക്കാമെന്നുമാണ് അനുപമ ഇതിനോടു പ്രതികരിച്ചത്.

English summary
Even after several days since Kudligi deputy superintendent of police (DySP), Alnupama Shenoy, resigned from her post under debatable circumstances, the incident has failed to evoke controversies. There have been accusations that the first resignation letter of the DySP was not taken on record by officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X