Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി പിടിക്കാന്‍ കോണ്‍ഗ്രസ്; ബദ്ധവൈരികള്‍ ഒന്നിക്കുന്നു, രഹസ്യചര്‍ച്ച തുടങ്ങി!! ബിജെപിയെ പൂട്ടും

ദില്ലി: ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ തിരിച്ചുപിടിച്ച കോണ്‍ഗ്രസ് വന്‍ പ്രതീക്ഷയിലാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കി ബിജെപിയെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിനു വേണ്ടി ബിജെപി ഇതര കക്ഷികളുമായി ബന്ധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

15 വര്‍ഷമായി ബിജെപി ഭരിച്ചിരുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വന്‍ കുതിപ്പാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നടത്തിയത്. തിരഞ്ഞെടുപ്പ് ഫലം സഖ്യചര്‍ച്ചകളില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ നല്‍കും. ദില്ലിയില്‍ ശക്തമായ ഒരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ബദ്ധവൈരികളായ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട രഹസ്യചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുമായി സഖ്യസാധ്യത തേടുന്നത്. ദില്ലിയിലെ ഏഴ് സീറ്റുകളും പിടിക്കുകയാണ് ലക്ഷ്യം. ഇരുപാര്‍ട്ടികളും രഹസ്യമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഇരുപാര്‍ട്ടികളും പ്രതികരിച്ചിട്ടില്ല.

കോണ്‍ഗ്രസും എഎപിയും ഒരുമിച്ചു

കോണ്‍ഗ്രസും എഎപിയും ഒരുമിച്ചു

ടിഡിപി മുന്‍കൈയ്യെടുത്ത് കഴിഞ്ഞാഴ്ച പ്രതിപക്ഷ കക്ഷികളുടെ യോഗം ദില്ലിയില്‍ വിളിച്ചിരുന്നു. ഇതില്‍ കോണ്‍ഗ്രസും എഎപിയും പങ്കെടുത്തു. നേരത്തെ ഇത്തരം യോഗങ്ങളില്‍ എഎപി പങ്കെടുക്കാറില്ല. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിച്ചുചേര്‍ത്തത്. രണ്ടു പാര്‍ട്ടികളും ഒരേ ദിശയില്‍ സഞ്ചരിക്കുന്നുവെന്ന സൂചനയാണിത്.

ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍

ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍

മുതിര്‍ന്ന എഎപി നേതാവാണ് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നത്. കൂടാതെ പാര്‍ട്ടിയുടെ പരമോന്നത നയരൂപീകരണ സമിതിയായ പാര്‍ലമെന്ററി കാര്യ സമിതി അംഗവും കോണ്‍ഗ്രസുമായി നടത്തുന്ന ചര്‍ച്ചയില്‍ പങ്കാളിയാണെന്ന് എഎപി വൃത്തങ്ങള്‍ പറയുന്നു. ദില്ലിയിലും പഞ്ചാബിലും കോണ്‍ഗ്രസും എഎപിയും വിരുദ്ധ പക്ഷത്താണ്. ഈ സാഹചര്യം നിലനില്‍ക്കവെയാണ് ചര്‍ച്ചകള്‍.

എഎപിയുടെ ഇതുവരെയുള്ള നിലപാട്

എഎപിയുടെ ഇതുവരെയുള്ള നിലപാട്

കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ കാണുന്ന പാര്‍ട്ടിയാണ് എഎപി. കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നതും ബിജെപിക്ക് വോട്ടു ചെയ്യുന്നതും ഒരുപോലെ ആണെന്നാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. ഓഗസ്റ്റില്‍ രാജ്യസഭാ ഉപാധ്യക്ഷനെ തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് എഎപി ബഹിഷ്‌കരിച്ചിരുന്നു.

 കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടില്ല

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടില്ല

രാജ്യസഭാ ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍ സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചിരുന്നു. ഈ സ്ഥാനാര്‍ഥിക്ക് എഎപി വോട്ട് ചെയ്തില്ല. സ്ഥാനാര്‍ഥിക്ക് പിന്തുണ തേടി കോണ്‍ഗ്രസ് തങ്ങളെ സമീപിച്ചിട്ടില്ല എന്നായിരുന്നു ബഹിഷ്‌കരണത്തിന് എഎപി നല്‍കിയ വിശദീകരണം.

രസകരമായ മറ്റൊരു കാര്യം

രസകരമായ മറ്റൊരു കാര്യം

രസകരമായ മറ്റൊരു കാര്യമുണ്ട്. കോണ്‍ഗ്രസിന്റെ ദില്ലി ഘടകം എഎപിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനോട് യോജിക്കുന്നില്ല. എന്നാല്‍ ദേശീയ നേതൃത്വം സഖ്യസാധ്യത തേടുകയും ചെയ്യുന്നു. ദില്ലിയിലെ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ എഎപി സഖ്യം വേണ്ടെന്ന പരസ്യ നിലപാടാണ് അടുത്തിടെ വരെ സ്വീകരിച്ചത്.

തുല്യ സ്വാധീനം

തുല്യ സ്വാധീനം

എഎപിക്കും കോണ്‍ഗ്രസിനും തുല്യ സ്വാധീനമാണ് ദില്ലിയിലുള്ളത്. ഒരു പാര്‍ട്ടി മറ്റേ പാര്‍ട്ടിയേക്കാള്‍ ശക്തരല്ലെന്ന് ചുരുക്കം. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് എഎപി നേരത്തെ ഒരുങ്ങിയിട്ടുണ്ട്. പാര്‍ട്ടി ഓരോ മണ്ഡലത്തിലും പ്രമുഖ വ്യക്തികള്‍ക്ക് ചുമതല നല്‍കി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

ഇവരെ പിന്‍വലിക്കുമോ

ഇവരെ പിന്‍വലിക്കുമോ

ഏഴ് ലോക്‌സഭാ മണ്ഡലങ്ങളാണ് ദില്ലിയില്‍. ഇതില്‍ ആറ് സീറ്റിലും എഎപി തിരഞ്ഞെടുത്ത നേതാക്കള്‍ക്ക് ചുമതല നല്‍കി പ്രചാരണം നടത്തുന്നുണ്ട്. ചുമതല നല്‍കിയ നേതാക്കളെ തന്നെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുമെന്നാണ് അറിയുന്നത്. ഇനി കോണ്‍ഗ്രസുമായി സഖ്യം വന്നാല്‍ ഈ സ്ഥാനാര്‍ഥികളെ എഎപി പിന്‍വലിക്കുമോ എന്നതാണ് ചോദ്യം.

രണ്ടുസീറ്റ് വിട്ടുനല്‍കാന്‍

രണ്ടുസീറ്റ് വിട്ടുനല്‍കാന്‍

കോണ്‍ഗ്രസിന് രണ്ടുസീറ്റ് വിട്ടുനല്‍കാന്‍ എഎപി തയ്യാറാകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. എന്നാല്‍ രണ്ടുസീറ്റുകൊണ്ട് കോണ്‍ഗ്രസ് തൃപ്തിപ്പെടുമോ എന്നത് മറ്റൊരു ചോദ്യമാണ്. കാരണം ദേശീയ പാര്‍ട്ടിക്ക് തലസ്ഥാനത്ത് രണ്ടുസീറ്റ് മാത്രം നല്‍കുക എന്നത് കോണ്‍ഗ്രസ് അംഗീകരിക്കാന്‍ സാധ്യതയില്ല. കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും.

 വോട്ടുകള്‍ മാറി മറിയുന്നു

വോട്ടുകള്‍ മാറി മറിയുന്നു

2013ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെയും എഎപിയുടെയും വോട്ടുകള്‍ മാറി മറിയുകയാണ് പതിവ്. എന്നാല്‍ ബിജെപിക്ക് കൃത്യമായ വോട്ടുകള്‍ എല്ലാ തവണയും കിട്ടുകയും ചെയ്യും. 2013ല്‍ ബിജെപിക്ക് 31 സീറ്റ് കിട്ടി. കോണ്‍ഗ്രസിന് എട്ടുസീറ്റും. എഎപിക്ക് 28 സീറ്റും ലഭിച്ചു.

ഏഴില്‍ ഏഴും ബിജെപി

ഏഴില്‍ ഏഴും ബിജെപി

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരി. ഏഴില്‍ ഏഴ് സീറ്റും ബിജെപി നേടി. വോട്ടിങ് ശതമാനത്തില്‍ എഎപി രണ്ടാംസ്ഥാനത്തെത്തി. കോണ്‍ഗ്രസിന് രാജ്യത്താകമാനം തിരിച്ചടി നേരിട്ട സമയമായിരുന്നു അത്. എന്നാല്‍ ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസിന്റെയും എഎപിയുടെയും വോട്ടുകള്‍ ചേര്‍ത്താല്‍ ബിജെപിയേക്കാള്‍ അധികംവരും. ഇതാണ് ബിജെപി വിരുദ്ധ സഖ്യത്തിന് കളമൊരുക്കുന്ന ഘടകം.

 എഎപിയുടെ തിരിച്ചുവരവ്

എഎപിയുടെ തിരിച്ചുവരവ്

2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 67 സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല. ബിജെപിക്ക് പതിവ് വോട്ടിങ് ശതമാനം ലഭിച്ചു. 2017ല്‍ നടന്ന റജൗരി ഗാര്‍ഡന്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ജയിച്ചത്. കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ എഎപിയുടെ സ്ഥാനാര്‍ഥിക്ക് കെട്ടിവച്ച കാശ്് നഷ്ടമായി.

 പിന്നാലെ കോണ്‍ഗ്രസും

പിന്നാലെ കോണ്‍ഗ്രസും

എന്നാല്‍ 2017 ജൂണില്‍ നടന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. എഎപിയുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞു. കോണ്‍ഗ്രസ് തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 21 ശതമാനം കോണ്‍ഗ്രസ് നേടി. എഎപിക്ക് 26 ശതമാനവും ലഭിച്ചു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ എഎപിക്ക് പകുതി വോട്ടുകള്‍ കുറയുകയാണ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+