ഷോപ്പിയാൻ ഏറ്റുമുട്ടൽ: സൈനിക ഉദ്യോഗസ്ഥർ ആഫ്സ്പ അധികാരങ്ങള്‍ ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തൽ
ദില്ലി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് യുവാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥര്‍ ആഫ്സ്പ നിയമത്തിലെ അധികാരങ്ങള്‍ ദുരുപയോഗം ചെയ്തതായി പ്രാഥമിക കണ്ടെത്തല്‍. ജൂലൈ പതിനെട്ടിന് ഷോപ്പിയാനില്‍ വെച്ചാണ് മൂന്ന് യുവാക്കളെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്.
ഓപ്പറേഷന് ആംഷിപ്പോരയ്ക്ക് ശേഷം കൊല്ലപ്പെട്ട മൂന്ന് യുവാക്കളുടെ കുടുംബങ്ങളാണ് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് രംഗത്ത് വന്നത്. കൊല്ലപ്പെട്ട യുവാക്കള്‍ തീവ്രവാദികളാണെന്ന ആരോപണം കുടുംബം നിഷേധിച്ചു. തുടര്‍ന്ന് സൈന്യം ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിലാണ് നടന്നത് വ്യാജ ഏറ്റുമുട്ടലാണ് എന്ന് കണ്ടെത്തലുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈനിക ഉദ്യോഗസ്ഥരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയും സൈനിക നിയമപ്രകാരം ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. രജൗരി സ്വദേശികളായ ഇംതിയാസ് അഹമ്മദ്, അബ്രാര്‍ അഹമ്മദ്, മുഹമ്മദ് ഇബ്രാര്‍ എന്നിവരാണ് ഈ വര്‍ഷം ജൂലൈയില്‍ ഓപ്പറേഷന് അംശിപ്പൂരയില് വെച്ച് കൊല്ലപ്പെട്ടത്. ഇവരുടെ ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കുന്നതേ ഉളളൂ.
കൊല്ലപ്പെട്ട യുവാക്കള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടായിരുന്നോ എന്നത് ജമ്മു കശ്മീര്‍ പോലീസിന്റെ അന്വേഷണത്തിലാണുളളത്. ഇന്ത്യന്‍ സൈന്യം ധാര്‍മിക സ്വഭാവമുളള ഓപ്പറേഷന്‍സ് നടത്താന്‍ ഉത്തരവാദപ്പെട്ടവരാണ് എന്നാണ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ തുടര്‍ന്ന് അറിയിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ജോലി തേടി വീട്ടില്‍ നിന്ന് പോയവരാണ് കൊല്ലപ്പെട്ട യുവാക്കള്‍ എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഷോപ്പിയാനില്‍ ഇവര്‍ മുറി വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications