Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന്‍ ജി പണ്ഡിതശ്രേഷ്ഠന്‍: അരുണ്‍ ജെയ്റ്റ്‌ലി

ദില്ലി: പ്രധാനമന്ത്രി പദത്തില്‍ നിന്ന് പടിയിറങ്ങുന്ന മന്‍മോഹന്‍ സിംഗിനെ പ്രശംസിച്ച് ബി ജെ പി മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്‌ലി. മന്‍മോഹന്‍ സിംഗ് ബുദ്ധിമാനും പണ്ഡിത ശ്രേഷ്ഠനുമാണെന്ന് അദ്ദേഹം പറഞ്ഞു. അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെടയുള്ള നേതാക്കള്‍ നേരത്തെ മന്‍മോഹന്‍ സിംഗിനെ ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന് വിളിച്ചാണ് വിശേഷിപ്പിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ തന്റെ ബ്ലോഗ് പോസ്റ്റിലൂടെ മന്‍മോഹന്‍ സിംഗിനെ വാനോളം പുകഴ്ത്തുകയാണ് ജെയ്റ്റ്‌ലി. താനുമായി ബന്ധപ്പെട്ട് ഏതു വിഷയത്തിലും പൂര്‍ണമായ കാര്യങ്ങള്‍ മനസ്സിലാക്കുന്നയാളാണ് മന്‍മോഹന്‍ സിംഗ്. പത്തു വര്‍ഷത്തെ സേവനത്തിന് ശേഷം മന്‍മോഹന്‍ജി പ്രധാനമന്ത്രി സ്ഥാനത്തോട് വിടപറയുന്നത് അന്തസ്സോടെയാണെന്നും മുതിര്‍ന്ന ഒരു രാജ്യതന്ത്രജ്ഞനും ഭാവിയിലേക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കെല്‍പ്പുള്ള ആളാണെന്നും ജെയ്റ്റിലി പറയുന്നു.

Arun Jaitley

പടിയിറങ്ങുന്ന മന്‍മോഹന്‍ സിംഗിനെ പുകഴ്ത്തിയ ജെയ്റ്റിലി അവിടെയും അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ വിമര്‍ശിച്ചു. സോണിയാ ഗാന്ധി പ്രഖ്യാപിച്ച പ്രധാനമന്ത്രിയായതിനാല്‍ ആ പരിധിക്കുള്ളില്‍ നിന്ന് മാത്രമേ മന്‍മോഹന്‍ സിംഗിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുള്ളൂ. രാജ്യത്തെ അഭിസംഭോധന ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും അദ്ദേഹം നേതൃഗുണം കാണിച്ചില്ല.

പരിമിതമായ അധികാരങ്ങള്‍ മാത്രമെ തനിക്കുണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പ്രധാനതീരുമാനങ്ങള്‍ പലതും എടുക്കേണ്ടി വന്ന സാഹചര്യത്തില്‍ ഗാന്ധി കുടുംബത്തെ കണക്കിലെടുക്കേണ്ടിവന്നു. യു പി എ എന്ന ബോട്ടിനെ മുക്കാന്‍ ഒരിക്കലും മന്‍മോഹന്‍ സിംഗ് ആഗ്രഹിക്കാത്തതുകൊണ്ടാണ് ഈ അവസ്ഥ- ജെയ്റ്റ്‌ലി ബ്ലോഗില്‍ എഴുതി.

ബുദ്ധിശക്തിയും എല്ലാ ഗുണങ്ങളും മനസ്സിലാക്കി പ്രവര്‍ത്തിക്കാനുമുള്ള കഴിവുമാണ് പ്രധാനമന്ത്രിയുടെ രണ്ട് ഗുണങ്ങളെന്നും ജെയ്റ്റ്‌ലി പറഞ്ഞു. മികച്ച ധനകാര്യ മന്ത്രികൂടെയാണ് മന്‍മോഹന്‍ ജി. 1991- ല്‍ നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് സാമ്പത്തിക പരിഷ്‌കരണ നടപടികളോടുള്ള അദ്ദേഹത്തിന്റെ സമീപനം പ്രശംസനീയമാണന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+