മമതയെ കണ്ട് കെജ്രിവാള്‍, ഓര്‍ഡിന്‍സിനെതിരെ പിന്തുണ; പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കും
ദില്ലി: കേന്ദ്ര ഓര്‍ഡിനന്‍സിന്റെ പേരില്‍ ദില്ലിയില്‍ വന്‍ പോരാട്ടം നടക്കുന്നതിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കണ്ട് ആംആദ്മി പാർട്ടി കണ്‍വീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഇരുവരും കേന്ദ്ര ഓര്‍ഡിനന്‍സിനെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. കേന്ദ്രത്തിനെതിരെ കെജ്രിവാളിന് മമത പിന്തുണ അറിയിച്ചു.
പ്രതിപക്ഷ നേതാക്കളുടെ പിന്തുണ തേടിയാണ് കെജ്രിവാള്‍ എത്തിയിരിക്കുന്നത്. കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് എഎപി. ഉദ്യോഗസ്ഥരുടെ നിയമനവും, സ്ഥലമാറ്റവുമെല്ലാം കേന്ദ്രത്തിന്റെയും ലെഫ് ഗവര്‍ണറുടെയും പരിധിയില്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ പാസാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

അതേസമയം കേന്ദ്രം ഇത് പാസാക്കുമെന്ന് ഉറപ്പാണ്. അതിനുള്ള അംഗസംഖ്യ പാര്‍ലമെന്റില്‍ അവര്‍ക്കുണ്ട്. എന്നാല്‍ പ്രതിപക്ഷം ഐക്യത്തോടെ ഇതിനെ എതിര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും, ബിജു ജനതാദളിന്റെയും പിന്തുണയും പ്രതിപക്ഷം തേടിയേക്കും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആംആദ്മി പാര്‍ട്ടിയുടെയും തീരുമാനം.
പ്രതിപക്ഷ നിരയില്‍ എഎപിക്കുള്ള പിന്തുണ ഉറപ്പാണെങ്കിലും, കോണ്‍ഗ്രസില്‍ രണ്ടഭിപ്രായങ്ങളുണ്ട്. ദേശീയ നേതൃത്വം എഎപിയെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ്. എന്നാല്‍ അജയ് മാക്കനെ പോലുള്ളവര്‍ പിന്തുണ നല്‍കേണ്ടതില്ലെന്ന നിലപാടിലാണ്.കെജ്രിവാളിനൊപ്പം എഎപിയിലെ നിരവധി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, രാഘവ് ചദ്ദ, അതീഷി, സഞ്ജയ് പോലുള്ള പ്രമുഖരുമുണ്ടായിരുന്നു. അരമണിക്കൂറോളമാണ് ഇവര്‍ ചര്‍ച്ച നടത്തിയത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും എഎപിയെ പിന്തുണയ്ക്കണമെന്ന് മമത അഭ്യര്‍ത്ഥിച്ചു. രാജ്യസഭയില്‍ അവതരിപ്പിക്കുന്ന ഓര്‍ഡിന്‍സിനെതിരെ വോട്ട് ചെയ്യണമെന്നും മമത പറഞ്ഞു.
ഭാഗ്യം ഒപ്പമുണ്ടെങ്കില്‍ നമുക്ക് രാജ്യസഭയില്‍ ബില്ലിനെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും മമത വ്യക്തമാക്കി. അങ്ങനെ പരാജയപ്പെടുത്തിയാല്‍ പ്രതിപക്ഷത്തിന് ഏറെ സാധ്യതകള്‍ മുന്നില്‍ തുറന്നെത്തുമെന്നും മമത വ്യക്തമാക്കി.
കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ നമ്മള്‍ എല്ലാവരും ഒന്നിക്കണം. എല്ലാ പാര്‍ട്ടികളോടുമുള്ള അഭ്യര്‍ത്ഥിക്കുകയാണ്. ബിജെപി അംഗങ്ങളോടും കൂടിയുള്ളതാണ്. അവരുടെ വോട്ടുകള്‍ ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് നല്‍കണമെന്നാണ് പറയാനുള്ളതെന്നും മമത പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന്റെ പിന്തുണ ഈ വിഷയത്തില്‍ വേണ്ടേ എന്ന് കെജ്രിവാള്‍ വ്യക്തമാക്കിയിട്ടില്ല. മമതയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞിട്ടുണ്ട്. കെജ്രിവാള്‍ അടുത്തതായി പോകുന്നത് മഹാരാഷ്ട്രയിലേക്കാണ്.
പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പിന്തുണയില്ലാതെ മുന്നോട്ട് പോകാന്‍ എഎപിക്ക് സസാധിക്കില്ല. അതേസമയം മറ്റൊരു ദില്ലി മുഖ്യമന്ത്രിമാര്‍ക്കും കിട്ടാത്ത പ്രിവിലേജിനാണ് കെജ്രിവാള്‍ ശ്രമിക്കുന്നതെന്ന് അജയ് മാക്കന്‍ പറഞ്ഞു.












Click it and Unblock the Notifications