Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിന് നാലാം തവണയും നോട്ടീസ് അയച്ച് ഇഡി

ന്യൂഡല്‍ഹി: മദ്യ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും സമന്‍സ് അയച്ച് ഇഡി. ചോദ്യം ചെയ്യാനായി ഹാജരാവാനാണ് നിര്‍ദേശം. ജനുവരി 18ന് ഹാജരാവാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ മൂന്ന് തവണ ഹാജരാവാന്‍ നിര്‍ദേശിച്ചപ്പോഴും കെജ്രിവാള്‍ എത്തിയിരുന്നില്ല.

നിരവധി എഎപി നേതാക്കള്‍ ഇതേ കേസില്‍ ജയിലിലാണ്. കെജ്രിവാളും അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് എഎപി കരുതുന്നത്. അതുകൊണ്ട് കൂടിയാണ് ചോദ്യം ചെയ്യലിനായി ഹാജരാവാതെ ഇരിക്കുന്നത്. ജനുവരി മൂന്നിനായിരുന്നു ഇതിന് മുമ്പ് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തനിക്ക് സമന്‍സ് അയച്ചത് നിയമവിരുദ്ധമായിട്ടാണെന്നും, അറസ്റ്റ് ചെയ്യുക മാത്രമാണ് ഇഡിയുടെ ലക്ഷ്യമെന്നും കെജ്രിവാള്‍ ആരോപിച്ചിരുന്നു.

arvind-kejriwal

നവംബര്‍ 2, ഡിസംബര്‍ 21 തിയതികളിലും നേരത്തെ കെജ്രിവാളിനോട് ഹാജരാവാന്‍ ഇഡി നിര്‍ദേശിച്ചിരുന്നു. രണ്ട് തവണയും ഇഡിയുടെ ആവശ്യം അദ്ദേഹം നിരസിക്കുകയായിരുന്നു. മദ്യ അഴിമതിക്കേസില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം സിബിഐ കെജ്രിവാളിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസില്‍ അദ്ദേഹത്തെ പ്രതി ചേര്‍ത്തിരുന്നില്ല. ഇതിന് പിന്നാലെ ഇഡി ചോദ്യം ചെയ്യലിനായി കെജ്രിവാളിന് നോട്ടീസ് നല്‍കുകയായിരുന്നു.

ഇഡി സമന്‍സ് അയച്ചതോടെ കെജ്രിവാള്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റിലാവാമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, സത്യേന്ദ്ര ജെയിന്‍ പോലുള്ള എഎപി നേതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. ഇത് കെജ്രിവാളിലേക്കും എത്തുമെന്നാണ് എഎപി കരുതുന്നത്. ഇതിനെ നേരിടാനും എഎപി തീരുമാനിച്ചിരുന്നു.

അതേസമയം കെജ്രിവാള്‍ അറസ്റ്റിലായാലും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറേണ്ടെന്നാണ് എഎപിയുടെ തീരുമാനം. മുഖ്യമന്ത്രിയുടെ ജോലി ജയിലില്‍ വെച്ച് കെജ്രിവാള്‍ ചെയ്യട്ടെ എന്നാണ് പാര്‍ട്ടി നിലപാട്. ഡല്‍ഹിയിലെ മദ്യ നയം രൂപീകരിച്ചിരുന്നത് മദ്യക്കമ്പനികളാണെന്ന് സിബിഐ പറയുന്നു. മദ്യ അഴിമതിയില്‍ നിന്ന് ലഭിച്ച പണം ഗുജറാത്തിലെ പ്രചാരണത്തിനായി എഎപി ഉപയോഗിച്ചെന്നായിരുന്നു ബിജെപി ആരോപിച്ചത്. 12.91 ശതമാനം വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+