Get Updates
Get notified of breaking news, exclusive insights, and must-see stories!

'2024 ൽ അരവിന്ദ് കെജരിവാൾ പ്രധാനമന്ത്രിയാകും, ബിജെപി എന്ത് ചെയ്താലും തടയാനാവില്ല'; മന്ത്രി

ദില്ലി: മദ്യനയം സംബന്ധിച്ച വിവാദം തുടരുന്നതിനിടെ ബി ജെ പിയേയും പ്രധാനമന്ത്രി നേരന്ദ്ര മോദിയേയും കടന്നാക്രമിച്ച് ആം ആദ്മി നേതാവും ദില്ലി പരിസ്ഥിതി മന്ത്രിയുമായ ഗോപാൽ റായ്. ബി ജെ പി എങ്ങനെയൊക്കെ ശ്രമിച്ചാലും 2024 ൽ അരവിന്ദ് കെജരിവാൾ പ്രധാനമന്ത്രിയാകുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റായ്.

അരവിന്ദ് കെജ്രിവാൾ മാത്രമേ ഇന്ത്യയുടെ പ്രധാനമന്ത്രിയാകൂ


'ഞങ്ങളുടെ എല്ലാ മന്ത്രിമാരെയും എം എൽ എമാരെയും അറസ്റ്റ് ചെയ്യാൻ ബി ജെ പിക്ക് കഴിയുമായിരിക്കും. എന്നാൽ 2024 ൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മാത്രമേ ഇന്ത്യയുടെ പ്രധാനമന്ത്രിയാകൂ. അദ്ദേഹവുമായും ആം ആദ്മി പാർട്ടിയുമായും ബി ജെ പി എത്രത്തോളം ഏറ്റുമുട്ടുന്നുവോ അത്രത്തോളം അവർ അവരുടെ കുഴി തോണ്ടുകയാണ്.ഞങ്ങൾ എം എൽ എമാരായി ഇവിടെ ഇല്ലെങ്കിലും ഇനി ആം ആദ്മിയുടെ സർക്കാർ തന്നെ ദില്ലിയിൽ ഇല്ലെങ്കിലും ഞങ്ങൾ രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടർന്ന് കൊണ്ടേയിരിക്കും. രാജ്യത്തിന് വേണ്ടി മരിക്കുമെന്ന് വരെ ഞങ്ങൾ പ്രതിജ്ഞയെടുക്കും.

നുണകളും ഗിമ്മിക്കുകളും ഞങ്ങൾ തുറന്നുകാട്ടി


'കഴിഞ്ഞ ഏഴ് ദിവസമായി ബി ജെ പി നേതാക്കളുടെ എല്ലാ നുണകളും ഗിമ്മിക്കുകളും ഞങ്ങൾ തുറന്നുകാട്ടി. ബി ജെ പി എം എൽ എനാർ കൂടുതൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പികുന്നതിൽ അമ്പേ പരാജയപ്പെട്ടപ്പോൾ അക്കാര്യങ്ങൾ മറച്ച് വെയ്ക്കുകയല്ലാതെ മറ്റൊരു മാർഗവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ഉണ്ടായിരുന്നില്ല. ഇത് സഭയുടേയും ദില്ലി സർക്കാരിന്റേയും വൻ വിജയമാണ്', ഗോപാൽ റായ് പറഞ്ഞു. ദില്ലി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ സർവ്വ ശക്തിയുമെടുത്ത് പ്രചരണം നടത്തുകയല്ലാതെ അവർക്ക് മറ്റ് പണികളൊന്നുമില്ല. സിസോദിയയ്ക്കെതിരായ സി ബി ഐ അന്വേഷണത്തോടെ ആം ആദ്മി അവരുടെ മുന്നിൽ കുമ്പിടുമെന്നായിരുന്നു അവർ ധരിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം അദ്ദേഹം അവരുടെ തട്ടകത്തിൽ പോയി പാറ പോലെ ഉറച്ച് നിന്നപ്പോൾ തന്നെ അവരുടെ മോഹങ്ങളെല്ലാം തകർന്ന് പോയി. നിശബ്ദനാക്കാനായി നിസാര കേസുകളില്‍ കുരുക്കിലാക്കാൻ അവർ ശ്രമിച്ചു. അദ്ദേഹം തളർന്നില്ല. ഒരു സിംഹത്തെ പോലെ അദ്ദേഹം തിരിച്ച് ഗർജ്ജിക്കുകയാണ് ചെയ്തതത്', ഗോപാൽ റായ് പറഞ്ഞു.

 ബി ജെ പിക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി


അതിനിടെ സഭയിൽ ബി ജെ പിക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും രംഗത്തെത്തി. വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കാൻ ബി ജെ പി 5,500 കോടി ചെലവിട്ടുവെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. ഇതുവരം 277 എം എൽ എമാരാണ് വിവിധ പാർട്ടികളിൽ നിന്ന് ബി ജെ പിയിൽ ചേർന്നത്. അവർക്കെല്ലാം 20 കോടി രൂപ വെച്ച് ബി ജെ പി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ 277 എം എൽ എമാർക്കായി 5,500 കോടതി രൂപയാണ് ബി ജെ പി ചെലവാക്കിയത്, കെജരിവാൾ പറഞ്ഞു.

ജനത്തിന്റെ പണം വെച്ചാണ്

ജനത്തിന്റെ പണം വെച്ചാണ് ബി ജെ പി എം എൽ എമാരെ വാങ്ങുന്നത്. ബി ജെ പിയുടെ ഈ കുതിരക്കച്ചവടം രാജ്യത്ത് നാണ്യപ്പെരുപ്പം വർധിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. മഹാരാഷ്ട്ര സർക്കാരിനെ ബി ജെ പി അട്ടിമറിച്ചു. ഇപ്പോൾ ലക്ഷ്യം വെയ്ക്കുന്നത് ജാർഖണ്ഡ് സർക്കാരിനെയാണ് . അവർ ദില്ലി സർക്കാരിനെ ഓപ്പറേഷൻ താമരയിലൂടെ താഴെയിറക്കാൻ ശ്രമിച്ചിരുന്നുവെന്നും കെജരിവാൾ ആരോപിച്ചു.

റെഡിൽ ചുമ്മാ ഫയർ; എങ്ങനെ കണ്ണെടുക്കും?.. മാളവികയുടെ കിടിൽ ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+