മൊസൂളിൽ കാണാതായ ഇന്ത്യക്കാർ എവിടെ, ഡിഎന്‍എ ശേഖരിക്കുന്നു, ആശങ്കയിൽ ബന്ധുക്കൾ
കുടുംബാംഗങ്ങളിൽ നിന്ന് വിദേശകാര്യ മന്ത്രാലയം ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നു.
ദില്ലി: മൂന്ന് വർഷങ്ങൾക്കു മുൻപ് മെസൂളിൽ കാണാതായ ഇന്ത്യക്കാരെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ഇവരുടെ കുടുംബാംഗങ്ങളിൽ നിന്ന് വിദേശകാര്യ മന്ത്രാലയം ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നു.
ശേഖരിച്ച സാമ്പിളുകൾ സിറിയയിലേക്കും ഇറാഖിലേക്കും അയക്കും. ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് മോചിപ്പിച്ച അളുകളുമായും കണ്ടെടുത്ത മൃതദേഹങ്ങളുമായും ഒത്തു നോക്കാനാണ് ഡ്എൻഎ സാമ്പിളുകൾ അയക്കുന്നത്.

കാണാതായവർ മരിച്ചിട്ടില്ല
മൊസൂളിൽ നിന്ന് കാണാതായ ഇന്ത്യക്കാരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. എന്നാൽ തെളിവുകൾ ലഭിക്കാത്തിടതതോളം കാലം 39 പേർ മരിച്ചെന്ന അനുമാനത്തിലെത്തുന്നത് പാപനമാണെന്നും സുഷമ പറഞ്ഞു.

വിവരം ഉടൻ ലഭിക്കും
മെസൂളിലെ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും. ഡിഎൻഎ സാമ്പിളുകൾ ലഭിച്ചാൽ അവിടെ കസ്റ്റഡിയിലുള്ള ആളുകളുമായും കൊല്ലപ്പെട്ട മൃതദേഹങ്ങളുമായും ഒത്തു നോക്കി മരിച്ചോ ഇല്ലയോ എന്ന തീരുമാനത്തിലെത്തന്‍ കഴിയും', വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

കൂടുതൽ പഞ്ചാബികൾ
ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയതിൽ ഭൂരിഭാഗം പേരും പഞ്ചാബികളാണ്. അതിനാൽ തന്നെ സാമ്പിളുകൾ ശേഖരിക്കാൻ പഞ്ചാബ് സർക്കാരിനു വിദേശകാര്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഏഴു കുടുബാംഗങ്ങൾ രക്ത സാമ്പിൾ നൽകിയിട്ടുണ്ട്.

രണ്ടു സാമ്പിൾ വീതം
വിദേശകാര്യ മന്ത്രാലയം തഹസിൽദാർക്കും പഞ്ചാബ് സർക്കാരിനും അയച്ച കത്തിൽ രണ്ടു സാമ്പിൾ വീതം ഒരോ ആളുകളുടെ ബന്ധുക്കളിൽ നിന്ന് ശേഖരിക്കാൻ പറയുന്നുണ്ട്. ഒന്ന് ബാഗ്ദാദിലേക്കും മറ്റൊന്നു സർക്കാരിന് സർക്കാരിനുമാണ്,

മൃതദേഹങ്ങൾ കണ്ടെത്തി
ഐസിസിന്റെ പിടിയിൽ നിന്ന് സ്വാതന്ത്രമായ മൊസൂളിലെ ബാദുഷിൽ നിന്നുമായു കൂട്ടകുഴിമാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയുള്ള മൃതദേഹാവശിഷ്ടങ്ങളുമായി സാമ്പിളുകൾ ഒത്തു നോക്കും.

മൂന്ന് വർഷം മുൻപ് കാണാതായി
2014 ജൂണിലാണ് ഐസിസ് 40 പേരെ തട്ടിക്കൊണ്ടു പോകുന്നത്. ഇതിൽ നിന്ന് ഒരാൾ അതിസാഹസികമായി രക്ഷപ്പെട്ടിരുന്നു. എന്നാൽ ബാക്കിയുണ്ടായിരുന്ന 30 പേരെ ഐഎസ് വെടിവെച്ച് കൊന്നു എന്നാണ് ഇയാള്‍ സര്‍ക്കാരിനോട് പറഞ്ഞത്. എന്നാല്‍ ഇത് വിദേശ കാര്യ മന്ത്രാലയം കണക്കിലെടുത്തിട്ടില്ല.












Click it and Unblock the Notifications