ഉവൈസി ഗുജറാത്തില്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും, എഎപിയും... കോണ്‍ഗ്രസ് വെട്ടില്‍
ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെുപ്പിന് ഒരുങ്ങുകയാണ്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് വര്‍ഷങ്ങളായി ഇവിടെ ശക്തമായ മല്‍സരം നടക്കാറ്. നരേന്ദ്ര മോദി മുഖ്യമന്ത്രി പദത്തിലെത്തിയ ശേഷം ഗുജറാത്ത് ബിജെപിക്ക് കൈവിട്ടിട്ടില്ല. അതുവരെയുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ കുത്തക ബിജെപി തകര്‍ക്കുകയായിരുന്നു. മോദി പ്രധാനമന്ത്രി പദം ഏറ്റെടുത്തെങ്കിലും ഗുജറാത്തില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ല.
ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് ഇറങ്ങുന്നത്. അതിനിടെയാണ് എഎപിയും എഐഎംഐഎമ്മും ഗുജറാത്തില്‍ മല്‍സരിക്കാനെത്തിയിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ പല പെട്ടികളിലായി ചിതറുമോ എന്ന ചോദ്യമാണ് ഉയരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഗുജറാത്തില്‍ എഐഎംഐഎമ്മിനെ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി ഏറെ കാലമായി ശ്രമിക്കുന്നു. ഹൈദരാബാദില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മജ്‌ലിസ് പാര്‍ട്ടി ഇപ്പോള്‍ മിക്ക സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം ശക്തമാക്കുകയാണ്. ബിഹാറിലും യുപിയിലും ബംഗാളിലുമെല്ലാം പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം അവസാനത്തിലാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മജ്‌ലിസ് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. എത്ര സറ്റില്‍ മല്‍സരിക്കുമെന്ന കാര്യം ധാരണയായിട്ടില്ല. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് ഉവൈസി പറഞ്ഞു. ഭുജിലെത്തിയ അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം അഹമ്മദാബാദ്, സൂറത്ത് മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നു. അന്ന് മജ്‌ലിസ് പാര്‍ട്ടി മല്‍സരിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. എന്നാല്‍ അന്ന് മുതല്‍ പാര്‍ട്ടിയെ ഗുജറാത്തില്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ തുടക്കമിട്ടിരുന്നു എന്നാണ് ഉവൈസി പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്ര സീറ്റില്‍ മല്‍സരിക്കുമെന്ന കാര്യം സംസ്ഥാന അധ്യക്ഷന്‍ സാബിര്‍ കബ്ലിവാല തീരുമാനിക്കുമെന്ന് ഉവൈസി പറഞ്ഞു.

തെലങ്കാനയ്ക്ക് പുറത്ത് മഹാരാഷ്ട്രയിലും ബിഹാറിലും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ മജ്‌ലിസ് പാര്‍ട്ടിക്ക് ഇതുവരെ സാധിച്ചിട്ടുള്ളത്. 2020ല്‍ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് നേടി എല്ലാവരെയും ഞെട്ടിച്ചിരുന്നു പാര്‍ട്ടി. മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങള്‍ കണ്ടെത്തിയാണ് പാര്‍ട്ടി മല്‍സരിക്കുന്നത്. എന്നാല്‍ ബംഗാളിലും യുപിയിലും തിരിച്ചടിയായിരുന്നു ഫലം.
പൂവിതള്‍ പോലെ സുന്ദരം; മിയ ജോര്‍ജിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

സമാനമായ നീക്കം തന്നെയാണ് അരവിന്ദ് കെജ്രിവാളിന്റെ എഎപിയും നടത്തുന്നത്. ഡല്‍ഹിക്ക് പുറത്ത് അവര്‍ ശക്തി തെളിയിക്കുകയാണ്. പഞ്ചാബിന്റെ ഭരണം പിടിച്ചതോടെ പ്രതീക്ഷയേറിയിട്ടുണ്ട്. ഗോവയില്‍ അക്കൗണ്ട് തുറന്നതും എഎപിക്ക് പ്രതീക്ഷയാണ്. ഇനി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള ഹരിയാന, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ മല്‍സരിക്കുമെന്നാണ് എഎപി നേതൃത്വം പറയുന്നത്.

182 നിയമസഭാ മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്. എല്ലാ സീറ്റിലും മല്‍സരിക്കുമെന്ന് എഎപി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. നഗരമേഖലയില്‍ വലിയ പ്രതീക്ഷയിലാണ് എഎപി. ഗുജറാത്തില്‍ നഗര മേഖലയില്‍ ബിജെപിക്കും ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിനുമാണ് മേല്‍ക്കൈ. അതുകൊണ്ടുതന്നെ എഎപിയുടെ വരവില്‍ കോണ്‍ഗ്രസിന് മാത്രമല്ല, ബിജെപിക്കും ആശങ്കയുണ്ട്.

എഎപിയും മജ്‌ലിസ് പാര്‍ട്ടിയും മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നും അത് ബിജെപിക്ക് നേട്ടമാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. എന്നാല്‍ ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് ഇത്രയും കാലമായി സാധിക്കുന്നില്ലെന്ന് എഎപി നേതൃത്വം കുറ്റപ്പെടുത്തി. ബിജെപിയെ നേരിടാന്‍ ഞങ്ങള്‍ക്ക് മാത്രമേ സാധിക്കൂവെന്നും എഎപി പറയുന്നു. ഡല്‍ഹി അവര്‍ ഉദാഹരമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിനെ പുറത്താക്കി ഭരണം പിടിച്ച ആത്മവിശ്വാസത്തിലാണ് എഎപി ഗുജറാത്തിലേക്ക് വരുന്നത്. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ എഎപി ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു.












Click it and Unblock the Notifications