ഇത്രനാള്‍ ഭക്തര്‍ പീഡനത്തിന് പരാതി നല്‍കി ഇപ്പോള്‍ മരുമകളും,ആശാറാം ബാപ്പു പിന്നേം പെട്ടു
ഇന്‍ഡോര്‍: വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കും എതിരെ പരാതിയുമായി ആശാറാം ബാപ്പുവിന്റെ മരുമകള്‍ രംഗത്ത്. നാരായണ്‍ സായിയുടെ ഭാര്യയാ ജാനകി(38)യാണ് ഭര്‍ത്താവിനും ഭര്‍തൃ പിതാവിനും എതിരെ ആരോപണങ്ങളുംമായി രംഗത്തെത്തിയത്. ഇരുവരും തന്നെ മനാസികാമിയ പീഡിപ്പിയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ജാനകി പറയുന്നത്.
ഇരുവര്‍ക്കും എതിരായി ജാനകി വിവിധ കോടതികളില്‍ ഒട്ടേറെ കേസുകള്‍ ല്‍കിയിരുന്നു. ഈ കേസുകള്‍ പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളേയും ബന്ധുക്കളേയും ചിലര്‍ ഭീഷണിപ്പെടുത്തുന്നതായും ഇത്തരം അഞ്ജാത ഫോണ്‍ കോളുകള്‍ കൊണ്ട് പൊറുതി മുട്ടിയെന്നും പരാതിയില്‍ പറയുന്നു. പൊലീസ് സംരക്ഷണവും ജാനകി ആവശ്യപ്പെട്ടിട്ടുണ്ട്.

ജയിലില്‍
ആശാറാം ബാപ്പുവും മകനും വ്യത്യസ്തമായ ബലാത്സംഗ കേസുകളില്‍ ജയിലിലാണ്. ആശാറാം ബാപ്പു ജോധ്പൂരിലെ ജയിലിലും നാരായണ്‍ സായ് സൂറത്തിലെ ജയിലിലുമാണ് കഴിയുന്നത്.

അവിഹിത ബന്ധം
നാരായണ്‍ സായിയുടെ അവിഹിത ബന്ധങ്ങളെ താന്‍ ചോദ്യം ചെയ്തതോടെയാണ് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നതെന്ന് ജാനകി പറയുന്നു.

ഭക്തയുമായി
രാജസ്ഥാന്‍കാരിയായ ഭക്തയുമായ നാരായണന് അവിഹിത ബന്ധം ഉണ്ടായിരുന്നെന്നും തന്നെ ഉപേക്ഷിച്ച് ആ സ്ത്രീയെ വിവാഹം കഴിയ്ക്കുനമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ജാനകി ആരോപിയ്ക്കുന്നു. ഈ ബന്ധത്തില്‍ ഭക്തയ്ക്കും നാരായണനും കുഞ്ഞ് ജനിച്ചതായും ജാനകി പറയുന്നു.

ആശാറാം
ആശാറാം ബാപ്പുവില്‍ നിന്നും മാനസിക പീഡനം ഏറ്റ് വാങ്ങേണ്ടി വന്നതായി ജാനതി പറയുന്നത്. തന്റെ പിതാവിന് ഭോപ്പാലില്‍ ഉണ്ടായിരുന്ന ഭൂമി ആള്‍ദൈവത്തിന് വിട്ടു നല്‍കണമെന്ന് പറഞ്ഞായിരുന്നു പീഡനം

കേസെടുത്തു
ജാനകിയുടെ പരാതിയിന്മേല്‍ ആശാറാം ബാപ്പുവിനും മകനും എതിരെ ഖജ്രാന പൊലീസ് കേസെടുത്തു












Click it and Unblock the Notifications