കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ ഗ്രൂപ്പിനെ പിളര്‍ത്താന്‍ ഗെലോട്ട്.... ഹൈക്കമാന്‍ഡ് ഇടപെട്ടു, ഓഫര്‍ ഇങ്ങനെ, ചിരി പൈലറ്റിന്

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി കനത്ത സാഹചര്യത്തില്‍ മുഖം തിരിക്കാതെ ഹൈക്കമാന്‍ഡ്. പ്രിയങ്ക ഗാന്ധിയും സോണിയാ ഗാന്ധിയും നേരിട്ട് പ്രശ്‌നം പരിഹരിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ജിതിന്‍ പ്രസാദ പോയത് പോലെ സച്ചിനെ നഷ്ടമാക്കരുതെന്ന് നേതാക്കളെ അറിയിച്ച് കഴിഞ്ഞു ഹൈക്കമാന്‍ഡ്. രാഹുല്‍ ഗാന്ധിയെ നേതാക്കള്‍ കൃത്യമായി വിവരങ്ങള്‍ അറിയിക്കുന്നുണ്ട്. ഇതിനിടെ സച്ചിന്‍ പക്ഷത്തെ പിളര്‍ത്താനും ഗെലോട്ട് ശ്രമിക്കുന്നുണ്ട്. വിശദ വിവരങ്ങളിലേക്ക്....

തീരസേനാ കപ്പല്‍ സജാഗ് ഗുജറാത്തിലെ പോര്‍ബന്ദറില്‍ നീറ്റിലിറക്കിയപ്പോള്‍- ചിത്രങ്ങള്‍ കാണാം

pic1

പ്രിയങ്ക ഗാന്ധിയെ കണ്ടിട്ടേ ദില്ലിയില്‍ നിന്ന് സച്ചിന്‍ മടങ്ങൂ. പ്രിയങ്ക യുപിയില്‍ നിന്ന് ലഖ്‌നൗവില്ലെത്തും. അതിന് ശേഷമാണ് കൂടിക്കാഴ്ച്ച. നേരത്തെ തന്നെ പ്രിയങ്ക സച്ചിനുമായി ഫോണിലൂടെ സംസാരിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ സോണിയാ ഗാന്ധി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. മന്ത്രിസഭാ പുനസംഘടന ഇതോടെ ഉറപ്പായിരിക്കുകയാണ്. സച്ചിന്‍ പക്ഷക്കാരെ കൂടുതലായി ഉള്‍പ്പെടുത്തുമെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്.

pic2

സച്ചിന്‍ പക്ഷത്തെ അഞ്ച് മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. പ്രിയങ്ക ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുമെന്നാണ് സൂചന. അതേസമയം ബാക്കിയുള്ളവരെ സംഘടനാ ചുമതലയിലേക്ക് കൊണ്ടുവരും. സച്ചിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുത്താണ് ഇതെല്ലാം ചെയ്യുന്നത്. എന്നാല്‍ ഏഴ് മന്ത്രിസ്ഥാനമാണ് പൈലറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ആകെ ഒമ്പത് ഒഴിവുകളാണ് മന്ത്രിസഭയിലുള്ളത്. എന്നാല്‍ ഇത് അസാധ്യമാണെന്ന മറുപടി ഗെലോട്ട് ക്യാമ്പ് നല്‍കി കഴിഞ്ഞു.

pic3

pic3

ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ എംഎല്‍എമാരെ അശോക് ഗെലോട്ടിന് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. മൊത്തത്തില്‍ 18 സ്വതന്ത്രരാണ് മന്ത്രിസ്ഥാനത്തില്‍ നോട്ടമിട്ട് നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ സച്ചിന്‍ ക്യാമ്പിനെ കൂടുതലായി ഉള്‍പ്പെടുത്തുക അസാധ്യമാണെന്ന് ഗെലോട്ടും സൂചിപ്പിക്കുന്നു. സച്ചിനില്ലാതെ ഗെലോട്ട് സര്‍ക്കാര്‍ ഇപ്പോള്‍ സേഫാണ്. അഞ്ച് പേരെ തന്നെ ഉള്‍പ്പെടുത്തുക അസാധ്യമാണ്. അപ്പോള്‍ ഏഴെന്ന ആവശ്യം തീരെ നടക്കാനിടയില്ല. എന്നാല്‍ പിന്നോട്ടില്ലെന്നാണ് സച്ചിന്റെ വാദം.

pic4

സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പദം പ്രിയങ്ക ഓഫര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പദവി ഏറ്റെടുക്കാന്‍ സച്ചിന്‍ വിസമ്മതിച്ചിരിക്കുകയാണ്. അതേസമയം സച്ചിന്‍ പക്ഷം പരസ്യമായി ആവശ്യങ്ങള്‍ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്. ബോര്‍ഡുകളിലും മന്ത്രിസഭയിലും കമ്മീഷനുകളിലും ഒഴിവുകള്‍ ഉണ്ടെന്നും, ചര്‍ച്ചകളിലൂടെ ഇതില്‍ നിയമനങ്ങള്‍ ഉണ്ടാവുമെന്നും അജയ് മാക്കന്‍ പറഞ്ഞു. അതേസമയം നീണ്ട കാത്തിരിപ്പ് കാരണം ക്ഷമ നശിച്ചിരിക്കുകയാണ് പൈലറ്റ് ക്യാമ്പ് പറയുന്നു.

pic5

സച്ചിന്‍ വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പായെങ്കിലും മന്ത്രിസഭാ പുനസംഘടന നടക്കുമെന്ന് ഉറപ്പാണ്. അതേസമയം സച്ചിന്‍ പക്ഷത്തെ പിളര്‍ത്താനുള്ള നീക്കത്തിലാണ് ഗെലോട്ട്. ക്യാമ്പ് മാറാന്‍ മുഖ്യമന്ത്രിയില്‍ നിന്ന് കടുത്ത സമ്മര്‍ദമുണ്ടെന്ന് സച്ചിന്‍ പക്ഷത്തെ എംഎല്‍എമാരും സ്ഥിരീകരിച്ചു. ഇവര്‍ക്ക് ഗെലോട്ടിനൊപ്പം നില്‍ക്കാതെ മറ്റ് മാര്‍ഗങ്ങളില്ല. കോണ്‍ഗ്രസ് സര്‍ക്കാരിന് രാജസ്ഥാനില്‍ യാതൊരു ഭീഷണിയുമില്ല. വസുന്ധര രാജയുടെ പിന്തുണയാണ് ഈ ഘട്ടത്തില്‍ ഗെലോട്ടിന് ഏറ്റവും ഗുണകരമായത്.

pic6

ബിജെപിയിലെ പോരാണ് സച്ചിനെ ശരിക്കും ഞെട്ടിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ കെല്‍പ്പില്ലാത്ത തരത്തില്‍ അവിടെയുള്ള പ്രശ്‌നങ്ങള്‍. അതേസമയം ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഗെലോട്ടിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇന്ദ്രരാജ് ഗുജ്ജര്‍, പിആര്‍ മീണ, എ ന്നിവര്‍ നേരത്തെ തന്നെ പൈലറ്റ് പക്ഷത്ത് നിന്ന് ഗെലോട്ട് പക്ഷത്തേക്ക് മാറിയിരുന്നു. വിശ്വേന്ദ്ര സിംഗ്, ധര്‍മേന്ദ്ര റാത്തോര്‍ എന്നിവരാണ് സച്ചിന്‍ പക്ഷത്തെ പിളര്‍ത്താനുള്ള നീക്കം നടത്തുന്നത്.

pic7

ദില്ലിയില്‍ നിന്ന് ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നിര്‍ദേശമുണ്ട്. എന്നാല്‍ വസുന്ധര രാജ അറിയാതെ ഒരു നീക്കവും രാജസ്ഥാനില്‍ നടക്കില്ല. വിഭാഗീയത പാര്‍ട്ടിയില്‍ ശക്തമാണ്. എന്നാല്‍ വസുന്ധര പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. സര്‍ക്കാരിനെ അട്ടിമറിക്കേണ്ടെന്നാണ് വസുന്ധരയുടെ നിലപാട്. ഇതിനെ കേന്ദ്ര നേതാക്കളും പിന്തുണയ്ക്കുന്നുണ്ട്. അമിത് ഷായുടെ പ്ലാന്‍ പാളാന്‍ കാരണം ഇതാണ്. ബാക്കിയുള്ളവര്‍ക്കൊന്നും കാര്യമായ പിന്തുണ രാജസ്ഥാനില്‍ ഇല്ല. സച്ചിന്റെ നീക്കം വീണ്ടും പാളാന്‍ കാരണവും ഇതാണ്. ഇത് മുതലെടുത്താണ് സച്ചിന്‍ പക്ഷത്തെ കൂടെ നിര്‍ത്താന്‍ ഗെലോട്ട് ഒരുങ്ങുന്നത്.

ഹോട്ട് ലുക്കിൽ ബിഗ് ബോസ് താരം; രമ്യയുടെ ഫൊട്ടോഷൂട്ട് വൈറലാകുന്നു

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
ashok gehlot may reshuffle cabinet, sachin pilot group may get 5 ministers in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X