അസമിൽ വിജയം ആവർത്തിച്ച് ബിജെപി: ഭരണവിരുദ്ധ വികാരം മറികടന്ന് എൻഡിഎ മുന്നേറ്റം
ഗുവാഹത്തി: ഭരണവിരുദ്ധ വികാരം മറികടന്ന് അസമിൽ ബിജെപി അധികാരത്തിലേക്ക്. പൌരത്വ നിയമ ഭേദഗതിക്കെതിരായ വികാരം നിലനിന്നിരുന്നിടത്തുനിന്നാണ് ബിജെപി രണ്ടാം തവണയും അസമിൽ അധികാരം പിടിക്കുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ സഖ്യത്തെ തുടച്ചുനീക്കിക്കൊണ്ടാണ് ബിജെപി അധികാരമുറപ്പിക്കുന്നത്.
അസമിലെ 126 അംഗ സഭയിൽ 73 സീറ്റുകളിലാണ് ബിജെപി വിജയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ മജുലി നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ചു. ധനകാര്യ ആരോഗ്യമന്ത്രിയും ബിജെപിയുടെ സ്റ്റാർ കാമ്പെയ്‌നറുമായ ഹിമന്ത ബിശ്വ ശർമ്മയും തുടർച്ചയായ അഞ്ചാം തവണയും ജാലുക്ബാരിയിൽ നിന്ന് വിജയിച്ചു . അതേ സമയം യുഎപിഎ ചുമത്തി തടവിലാക്കപ്പെട്ട സിഎഎ വിരുദ്ധ പ്രവർത്തകൻ അഖിൽ ഗോഗോയ് സിബ്സാഗറിൽ നിന്ന് വിജയിച്ചിട്ടുണ്ട്.

മൊത്തം 58 സീറ്റുകളിൽ ബിജെപി വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്തു. സഖ്യകക്ഷിയായ എജിപി ഒമ്പത് ഇടത്തും യുപിപിഎൽ ആറിടത്തും വിജയിച്ചു. ജനങ്ങൾ അവരെ അനുഗ്രഹിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സോനോവലിന്റെ പ്രതികരണം. "ബരാക്-ബ്രഹ്മപുത്ര, ഹിൽസ്സ്, സമതലങ്ങൾക്കുമുള്ള ഒരു വിജയമാണെന്നും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നുവെന്നും സൊനോവൽ വ്യക്തമാക്കി. "അദ്ദേഹം അസമിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ഞങ്ങളുടെ സഖ്യകക്ഷികളായ എജിപി, യുപിപിഎൽ എന്നിവർക്കൊപ്പം ഞങ്ങൾ വീണ്ടും അധികാരത്തിൽ വരികയാണെന്നും "സോനോവൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിജെപി ഉടൻ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും ആരെയാണ് അടുത്ത മുഖ്യമന്ത്രിയാക്കുന്നത് എന്ന് പാർട്ടി തീരുമാനിക്കുമെന്നും ശർമ്മ പറഞ്ഞു.
പഞ്ചാബിനെ പഞ്ചറാക്കി, ഡിസി പോയിന്റ് പട്ടികയില്‍ തലപ്പത്ത്, ചിത്രങ്ങൾ കാണാം
Recommended Video
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി അന്നത്തെ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത്തവണ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ ശർമ അടുത്ത മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications