കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമിലെ വെള്ളപ്പൊക്കം: പുതിയതായി 11 മരണം കൂടി റിപ്പോർട്ട് ചെയ്തു, ആകെ മരണം 70 കവിഞ്ഞു

  • By Akhil Prakash
Google Oneindia Malayalam News

ഗുവാഹത്തി: അസമിലെ മഴദുരന്തത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 പേർ കൂടി മരണപ്പെട്ടതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. തിങ്കളാഴ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതോടെ ദുരന്തത്തിൽ ആകെ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു. മരിച്ചവരുടെ കൂട്ടത്തിൽ രണ്ട് പോലീസുകാരും ഉൾപ്പെട്ടിട്ടുണ്ട്. ദുരിത ബാധിതരെ സഹായിക്കുന്നതിനിടെ ഒഴിക്കിൽ പെട്ടാണ് നാഗോൺ ജില്ലയിലെ പോലീസ് ഉദ്യോ ഗസ്ഥൻ മരണപ്പെട്ടത്.

സംസ്ഥാനത്ത് വെള്ളപ്പൊക്കം രൂക്ഷമായി തന്നെ തുടരുകയാണ്. നിലവിൽ 30 ലധികം ജില്ലകളിലായി ഏകദേശം 42 ലക്ഷത്തോളം ആളുകളെ ഈ ദുരിതം ബാധിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ജില്ലകളായ ബാർപേട്ട, ബക്‌സ, ഗോൾപാറ, കാംരൂപ് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നത്. ബാർപേട്ടയിലെ മൊത്തം പ്രദേശത്തിന്റെ ഇരുപത് ശതമാനത്തിൽ അധികവും വെള്ളപ്പൊക്കത്തിലാണ്. സംസ്ഥാനത്തെ മോശം സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി സംസാരിച്ചു. ദുരന്തത്തിൽ അസമിലെയും മേഘാലയയിലെയും ജനങ്ങൾക്കൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

 assam

വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പോയവർക്കായി ഭക്ഷണവും മറ്റ് ദുരിതാശ്വാസ സാമഗ്രികളും ഹെലികോപ്ടർ വഴി എയർ ഡ്രോപ്പ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ക്യാബിനറ്റ് മന്ത്രിമാർ, മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവരുമായി ശർമ്മ വെർച്വൽ മീറ്റിംഗ് നടത്തിയിരുന്നു. അടുത്ത കുറച്ച് ദിവസത്തേക്ക് ജില്ലാ ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിക്കാതെ ദുരിതബാധിതർക്ക് ആശ്വാസം നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലിവൽ 744 ദുരിതാശ്വാസ ക്യാമ്പുകളിലായി 1.90 ലക്ഷം പേർ അഭയം പ്രാപിച്ചിട്ടുണ്ട്. ക്യാമ്പുകളിലേക്ക് മാറാത്ത ദുരിതബാധിതർക്ക് 403 താൽക്കാലിക കേന്ദ്രങ്ങളിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു.

എന്തോ കാര്യമായി വായിക്കുന്നുണ്ട്, അല്ലേ ഋതു; എന്തായാലും സാരി പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍

കച്ചാർ, ദിമ- ഹസാവോ, ഗോൾപാറ, ഹൈലകണ്ടി, കാംരൂപ് (എം) എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 127 റവന്യൂ സർക്കിളുകളും 5,137 ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, മറ്റ് ഏജൻസികൾ എന്നിവ ചേർന്ന് ഇതുവരെ 30,000 പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു. സുബൻസിരി, പുത്തിമാരി, പഗ്ലാഡിയ, മനസ്, ബേക്കി ബരാക്, കുഷിയാര നദികൾ അപകടനില കവിഞ്ഞൊഴുകുകയാണെന്ന് സെൻട്രൽ വാട്ടർ കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ മറ്റ് നദികളിലും ജല നിരപ്പ് ഉയർന്നിട്ടുണ്ട്.

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
Extreme levels of flood danger were announced in the western districts of Barpeta, Baksa, Golpara and Kamrup. More than 20% of the total area of Barpeta is flooded.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X