കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയുടെ ആത്മഹത്യ; സംസ്‌കാരത്തെ ചൊല്ലി തര്‍ക്കം

  • By Anwar Sadath
Google Oneindia Malayalam News

ഗുവാഹതി: നാലുമാസം മുന്‍പ് മറ്റൊരു മതത്തില്‍പ്പെട്ടയാള്‍ക്കൊപ്പം ഒളിച്ചോടിയ യുവതി ആത്മഹത്യ ചെയ്തപ്പോള്‍ ശവസംസ്‌കാരത്തെ ചൊല്ലി തര്‍ക്കം. അസമിലെ ടിന്‍സുകിയ പോലീസ് സ്‌റ്റേഷനിലായിരുന്നു തര്‍ക്കത്തിന് കേന്ദ്രമായത്. ഇരു മതത്തില്‍പ്പെട്ടവരും യുവതിയെ തള്ളിപ്പറഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം പോലീസ് സ്‌റ്റേഷനില്‍ കിടന്നു.

ഇരുപത്തിമൂന്നുകാരിയായ തുല്‍സി ദാസ് മുസ്ലീമായ ബിതു അലിക്കൊപ്പം നാലുമാസം മുന്‍പ് ഒളിച്ചോടിയിരുന്നു. എന്നാല്‍, ഇവര്‍ തമ്മില്‍ വിവാഹിതരായതിന്റെ തെളിവുകളില്ല. ഇതാണ് തര്‍ക്കത്തിനിടയാക്കിയത്. മുസ്ലീം ആചാരം പ്രകാരം സംസ്‌കരിക്കാന്‍ കഴിയില്ലെന്ന് ഒരു സംഘം വാദിച്ചപ്പോള്‍ ഒളിച്ചോടിയ യുവതി മുസ്ലീം ആയി മാറിയതാണെന്ന് ഹിന്ദുക്കളും ആരോപിച്ചു.

indian-bride

ശനിയാഴ്ച രാത്രി യുവതിയും യുവാവുമായി വഴക്കുണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. ഇതിന് പിന്നാലെ ബതു അലി വീട്ടിലില്ലാത്തപ്പോള്‍ തുല്‍സി ദാസ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്യുടെ മരണശേഷം മൃതദേഹം മുസ്ലീം ആചാരപ്രകാരം അടക്കാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ കൈയ്യില്‍ വിവാഹത്തിന്റെ രേഖകളില്ലായിരുന്നു.

ഇതോടെ യുവതിയുടെ മൃതദേസം ദിഗ്‌ബോയിലെ അവരുടെ വീട്ടിലേക്കെടുത്തു. എന്നാല്‍, യുവതി ഓടിപ്പോയി മുസ്ലീം ആയതിനാല്‍ ഹിന്ദു ആചാരപ്രകാരം അടക്കാന്‍ കഴിയില്ലെന്നായി അവര്‍. ഇതോടെ മൃതദേഹം പോലീസ് സ്‌റ്റേഷനിലേക്കെടുക്കുകയായിരുന്നു. ഇരുകൂട്ടരും തര്‍ക്കത്തില്‍ നിന്നും പിന്‍മാറാത്തതോടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

English summary
Assam: Last rites of Hindu woman ‘married’ to Muslim stalled, body with police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X