• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിജീവിതയോട് അനാവശ്യ ചോദ്യം വേണ്ട, മാന്യമായി ഇടപെടണം; വിചാരണ കോടതികളോട് സുപ്രീംകോടതി

Google Oneindia Malayalam News

ന്യൂദല്‍ഹി: ലൈംഗിക പീഡന കേസുകളിലെ നടപടി ക്രമങ്ങള്‍ അതിജീവിതക്ക് കഠിനമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് സുപ്രീംകോടതി. ക്രോസ് വിസ്താരം, പ്രത്യേകിച്ച് അവരുടെ പീഡനമേറ്റ സംഭവവുമായി ബന്ധപ്പെട്ട വിഷമകരമായ ചോദ്യങ്ങള്‍ ചോദിക്കാതെ ആയിരിക്കണം എന്നും സുപ്രീംകോടതി പറഞ്ഞു. വിചാരണ കോടതികളോടാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

ഒറ്റ സിറ്റിംഗിലും മാന്യമായ രീതിയിലും നടപടി ക്രമങ്ങള്‍ നടത്തുന്നതാണ് നല്ലത് എന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ലൈംഗികാതിക്രമത്തെ അതിജീവിച്ച ഒരാള്‍ക്ക് മാനസിക ആഘാതവും സാമൂഹിക നാണക്കേടും നേരിടേണ്ടിവരുന്നത് അവളുടെ തെറ്റ് മൂലമാണ് എന്നതിലേക്ക് കോടതികള്‍ എത്താതിരിക്കണം എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

'അടയും ചക്കരയും പോലെ പ്രതിഭാഗവും വിചാരണ കോടതിയും ഒന്നിച്ചേ പോകുള്ളൂ'; പ്രകാശ് ബാരെ'അടയും ചക്കരയും പോലെ പ്രതിഭാഗവും വിചാരണ കോടതിയും ഒന്നിച്ചേ പോകുള്ളൂ'; പ്രകാശ് ബാരെ

1

പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിത എന്ന വസ്തുത വിചാരണ കോടതി കണക്കിലെടുക്കണം. രഹസ്യ വിചാരണയാണ് നടക്കുന്നത് എന്ന് കോടതി വേണം ഉറപ്പ് വരുത്താനെന്നും സുപ്രീംകോടതി പറഞ്ഞു. മൊഴി നല്‍കുമ്പോള്‍ അതിജീവിതയും പ്രതിയും കാണാതെയിരിക്കാന്‍ വിചാരണ കോടതി നടപടി സ്വീകരിക്കണം.

2

ഇതിനായി ഒരു സ്‌ക്രീന്‍ വെക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അതിന് സാധിക്കാത്ത പക്ഷം അതിജീവിത മൊഴി നല്‍കുമ്പോള്‍ പ്രതിയോട് കോടതി മുറിക്ക് പുറത്ത് നില്‍ക്കാന്‍ നിര്‍ദേശിക്കണം എന്നും സുപ്രീം കോടതി വ്യക്തമാക്കി. അതിജീവിതയ്ക്ക് വിചാരണ നടപടികള്‍ കഠിനമാകരുത് എന്നും കോടതി നിഷ്‌കര്‍ഷിച്ചു.

3

കുറ്റാരോപിതരുടെ അഭിഭാഷകന്‍ ക്രോസ് വിസ്താരം മാന്യമായ രീതിയില്‍ നടത്തുന്നു എന്ന് ഉറപ്പാക്കണം. മധ്യപ്രദേശിലെ ഗ്വാളിയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ വൈസ് ചാന്‍സലര്‍ക്കെതിരെ ലൈംഗീക പീഡന കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിര്‍ദേശം.

4

വൈസ് ചാന്‍സലര്‍ക്കെതിരെ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിക്കുകയും ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്.

5

ഒരു പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് പോലീസിന്റെ കടമയാണെന്നും ഈ കേസില്‍ പോലീസിന്റെ നിഷ്‌ക്രിയത്വം ദൗര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. മജിസ്ട്രേറ്റും തന്റെ കര്‍ത്തവ്യത്തില്‍ വീഴ്ച വരുത്തിയതിനാല്‍ വിഷയം പോലീസിന് അന്വേഷണത്തിന് അയക്കേണ്ടതായിരുന്നു. ലൈംഗികാത്രിക്രമ കേസുകളില്‍ കോടതികള്‍ പരാതിക്കാരനെ കൂടുതല്‍ വിഷമിപ്പിക്കരുത്.

6

അന്വേഷണത്തിന് പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുകയും വേണം. പരാതിക്കാരിക്ക് തന്റെ പരാതിയുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ വീണ്ടെടുക്കാന്‍ സാധ്യമല്ല എന്ന വസ്തുതയ്ക്ക് അര്‍ഹമായ പരിഗണന നല്‍കേണ്ടതുണ്ട്. അത്തരം തെളിവുകളുടെ അഭാവത്തില്‍ കാര്യത്തിന്റെ സത്യാവസ്ഥയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞേക്കില്ല.

'ദിലീപിനെ വെറുതെ വിട്ടാലും കുറ്റക്കാരനാണെന്ന ധാരണ ജനങ്ങളിലുണ്ടാവണം; അതിനുള്ള പുകമറ സൃഷ്ടിക്കലാണ് ഇത്''ദിലീപിനെ വെറുതെ വിട്ടാലും കുറ്റക്കാരനാണെന്ന ധാരണ ജനങ്ങളിലുണ്ടാവണം; അതിനുള്ള പുകമറ സൃഷ്ടിക്കലാണ് ഇത്'

7

പ്രസക്തമായ തെളിവുകള്‍ രേഖപ്പെടുത്താന്‍ കഴിയാതെ പരാതിക്കാരി തന്റെ കേസ് തെളിയിക്കേണ്ടതുണ്ട്, അത് അന്യായമായിരിക്കും,'' ബെഞ്ച് പറഞ്ഞു. ലൈംഗികാതിക്രമത്തിന് ഇരയായവര്‍ നേരിടുന്ന മാനസികാഘാതത്തിന് പുറമെ പരാതിക്കാര്‍ക്ക് നിയമനടപടികള്‍ കൂടുതല്‍ കഠിനമാകുമെന്ന വസ്തുത എല്ലാ കോടതികളും മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

8

ഈ ഘട്ടത്തില്‍, പ്രത്യേകിച്ച് അത്തരം പരാതിക്കാരുടെ പരാതി പരിഹരിക്കുന്നതില്‍ പോലീസ് പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍, കോടതികള്‍ക്ക് ഒരു പ്രധാന ഉത്തരവാദിത്തമുണ്ട് എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
  അരിഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും കേസിന്റെ പോക്ക് | *Kerala

  ഒരേ പൊളി...ബാത്ത്ടബ്ബില്‍ നിന്ന് അഡാര്‍ പോസുമായി പ്രിയ, കലക്കിയെന്ന് ആരാധകര്‍

  English summary
  assault against women; trial and cross-examine should fair, never harm survivor's: supreme court
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X