Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളിൽ ഗവർണർ-സർക്കാർ പോര് തുടരുന്നു; പുലർച്ചെ 2 ന് നിയസഭ വിളിച്ച് ചേർത്ത് ഗവർണർ; 'അസാധാരണമെന്ന്'

കൊൽക്കത്ത; ബംഗാളിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നു. ബംഗാൾ നിയമസഭ സമ്മേളനം പുലർച്ചെ രണ്ടിന് വിളിച്ച് ചേർത്തതാണ് പുതിയ പോരിന് വഴി തുറന്നിരിക്കുന്നത്. നിയമസഭ പുലർച്ചെ രണ്ടിന് ചേരാനുള്ള സർക്കാരിന്റെ ആവശ്യം അംഗീകരിച്ചുവെന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അസാധാരണ നടപടിയാണെന്നുമായിരുന്നു ഗവർണറുടെ ട്വീറ്റ്. എന്നാൽ ചീഫ് സെക്രട്ടറി ഗവർണർക്ക് നൽകിയ കത്തിൽ സമയം സംബന്ധിച്ചുള്ള അക്ഷര പിശകാണ് ഗവർണറെ ചൊടിപ്പിച്ചതെന്നാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം.

didi-jagadeep-1603966602-1

ഭരണഘടനയുടെ ആർട്ടിക്കിൾ 174 (1) ചൂണ്ടിക്കാട്ടി മാർച്ച് 07 ന് പുലർച്ചെ 2.00 മണിക്ക് അസംബ്ലി യോഗം വിളിച്ചു ചേർക്കാനുള്ള മന്ത്രിസഭ തിരുമാനം അംഗീകരിച്ചു. നിയമസഭ സമ്മേളനം 7 ന് പുലർച്ചെ 2 ന് നടക്കും. ചരിത്രത്തിൽ തന്നെ ആദ്യത്തേതും അസാധാരണവുമായ നടപടിയാണ് മന്ത്രിസഭയുടെ ഭാഗത്ത് നിന്നുണ്ടായത്, എന്നായിരുന്നു ഗവർണർ ട്വീറ്റ് ചെയ്തത്.

മാർച്ച് 7 ന് ഉച്ചയ്ക്ക് 2 മണിക്ക് നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ശുപാർശ ചെയ്ത് ഫെബ്രുവരി 17 ന് സംസ്ഥാനം ഗവർണർക്ക് അയച്ച കുറിപ്പോടെയാണ് സംഭവങ്ങളുടെ തുടക്കം. സഭാസമ്മേളനം വിളിച്ചു ചേർക്കാനുള്ള അഭ്യർഥന ഭരണഘടനാനുസൃതമല്ലെന്ന് വ്യക്തമാക്കി ഗവർണർ ശുപാർശ തള്ളി. മാർച്ച് ഏഴിനു സഭാസമ്മേളനം വിളിക്കണമെന്നഭ്യർഥിച്ചായിരുന്നു മുഖ്യമന്ത്രി കത്തു നൽകിയത്. മന്ത്രിസഭയാണു ശുപാർശ നൽകേണ്ടതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ നടപടി. ഭരണഘടനാ നടപടികൾ പാലിച്ച് ഫയൽ വീണ്ടും സമർപ്പിക്കണമെന്നും ഗവർണർ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ആശയവിമിനിയത്തിലാണ് അക്ഷര പിശക് ഉണ്ടായത്. സമയം 2 പിഎം എന്നതിൽ നിന്ന് 2 എ എം എന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു..

തുടർന്ന് ഇന്ന് ഉച്ചയോടെ വിഷയം ചർച്ച ചെയ്യാൻ ഗവർണർ ബംഗാൾ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചു. എന്നാൽ ചീഫ് സെക്രട്ടറി ഹാജരായില്ല. തുടർന്നാണ് സമ്മേളനം വിളിക്കാനുള്ള കാബിനറ്റ് നിർദ്ദേശം അംഗീകരിക്കുകയാണെന്ന് ഗവർണർ ട്വീറ്റ് ചെയ്തത്.

Recommended Video

cmsvideo
    കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+