മധ്യപ്രദേശിൽ വോട്ട് ശതമാനത്തിൽ മുന്നിൽ ബിജെപി !!! കോൺഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസം 0.1 ശതമാനം
ദില്ലി: മധ്യപ്രദേശിലെ വോട്ടെണ്ണല്‍ സമാപിച്ചു. ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. കോണ്‍ഗ്രസ്സിന് 114 സീറ്റുകളും ബിജെപിയ്ക്ക് 109 സീറ്റുകളും ആണ് ലഭിച്ചിട്ടുള്ളത്.
ഏറ്റലും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് വോട്ട് ശതമാനം പരിഗണിക്കുമ്പോള്‍ ബിജെപിയേക്കാള്‍ താഴെയാണ്. മൊത്തം പോള്‍ ചെയ്തതില്‍ 41.0 ശതമാനം വോട്ടുകളാണ് ബിജെപിയ്ക്ക് ലഭിച്ചത്. കോണ്‍ഗ്രസ്സിനാകട്ടെ 40.9 ശതമാനം വോട്ടുകളും.

ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലെങ്കിലും കോണ്‍ഗ്രസ്സിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്പിയ്ക്ക് രണ്ടും എസ്പിയ്ക്കും ഒന്നും വീതം സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 116 സീറ്റുകള്‍ ആണ് ആവശ്യം. എസ്പിയുടേയും ബിഎസ്പിയുടേയും പിന്തുണ ലഭിക്കുന്നതോടെ കോണ്‍ഗ്രസ്സിന് 117 സീറ്റുകള്‍ ആകും.
കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ട് ശതമാനത്തില്‍ ബിജെപിയ്ക്ക് വന്‍ നഷ്ടം ആണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ തവണ ബിജെപിയ്ക്ക് 45.7 ശതമാനം വോട്ടുകള്‍ ആയിരുന്നു ലഭിച്ചത്. കോണ്‍ഗ്രസ്സിന് 37.2 ശതമാനവും. ബിജെപിയുടെ വോട്ടുകള്‍ അഞ്ച് ശതമാനത്തോളം കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സിന് മൂന്ന് ശതമാനത്തോളം വോട്ടുകള്‍ കൂടുകയും ചെയ്തു.
Recommended Video

എന്നാല്‍ സീറ്റുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് ഇരട്ടിയോളം ആണ് നേട്ടം ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞവണ കോണ്‍ഗ്രസിന് 58 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിയ്ക്ക് കഴിഞ്ഞ തവണ 165 സീറ്റുകള്‍ ലഭിച്ചിരുന്നു.












Click it and Unblock the Notifications