കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിയാച്ചനില്‍ മരിച്ച സൈനികന്റെ ശവമഞ്ചത്തിന് മേല്‍ ജയലളിതയുടെ ഫോട്ടോ, പ്രചാരണം തന്നെ ലക്ഷ്യം!!

  • By Neethu
Google Oneindia Malayalam News

ചെന്നൈ: സിയാച്ചനില്‍ മഞ്ഞ് പാളികള്‍ക്കിടയില്‍ കുടുങ്ങി മരിച്ച സൈനികന്റെ ശവമഞ്ചത്തിന് മുകളില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഫോട്ടോ. മധുര സ്വദേശിയായ സിപോയ് ജി ഗണേഷന്റെ മൃതദേഹം തിങ്കളാഴ്ചയാണ് നാട്ടില്‍ എത്തിച്ചത്.

ചൊവ്വാഴ്ച സംസ്‌കാര ചടങ്ങിനെത്തിയ തമിഴ്‌നാട് കോര്‍പറേഷന്‍ മിനിസ്റ്ററാണ് ജയലളിതയുടെ ഫോട്ടോ ശവമഞ്ചത്തിന് മുകളില്‍ പതിക്കാന്‍ ആവശ്യപ്പെട്ടത്. സൈനികന്റെ അമ്മയ്ക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയ മന്ത്രി ഫോട്ടോ എടുക്കാനും ആംഗ്യഭാഷയില്‍ ആവശ്യപ്പെട്ടു എന്നും ആരോപണമുയര്‍ന്നു.

12-jayalalitha

കോര്‍പറേഷന്‍ മന്ത്രി സെല്ലൂര്‍ രാജു, ജില്ലാ കളക്ടര്‍ രാഘവ റാവു എന്നിവരാണ് ചടങ്ങിന് എത്തിയത്. സൈനികന്റെ സംസ്‌കാര ചടങ്ങിന് എത്തിയവര്‍ മന്ത്രിയുടെ രാഷ്ട്രീയ നാടകീയതയെ പരസ്യമായി വിമര്‍ശിച്ചു.

ചടങ്ങിന് എത്തിയ മന്ത്രിയായിരുന്നു ജയലളിതയുടെ ഫോട്ടോ കൊണ്ടു വന്നത്. ഈ വര്‍ഷം അവസാനത്തില്‍ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് വരുന്നതിന്റെ മുന്നോടിയായാണ് എഐഡിഎംകെയുടെ ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കഴിഞ്ഞ ആഴ്ചയില്‍ സമൂഹ വിവാഹം നടത്തിയാണ് ജയലളിതയുടെ ജന്മദിനം ആഘോഷിച്ചത്. സാമൂഹിക പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ വോട്ട് വാരികൂട്ടുക തന്നെയാണ് ഇത്തരം തരംതാഴ്‌ന പ്രചാരണങ്ങള്‍ക്ക് പിറകില്‍.

English summary
At Siachen Martyr's Funeral, Minister Displays Jayalalithaa's Photo On Coffin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X