ദില്ലിയില്‍ സ്വിസ് ദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി
ദില്ലി: സ്വിസ് ദമ്പതികള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പേട്ട സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി. ഞായറാഴ്ച ആഗ്രയില്‍ വച്ചാണ് ഒരു സംഘം ആളുകള്‍ വടിയും കല്ലുകളും ഉപയോഗിച്ച് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ സ്വിസ് ദമ്പതികളായ ക്വെന്റിന്‍ ജെറെമി ക്ലെര്‍ക്, മാരി ഡോക്സ് എന്നിവരെ ആക്രമിച്ചത്. താജ് മഹല്‍ സന്ദര്‍ശിച്ച് മടങ്ങിയതിന്റെ പിറ്റേ ദിവസമാണ് സംഭവം. വിദേശ ദമ്പതികള്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടാണ് റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. ആക്രമണത്തില്‍ ഇരുവര്‍ക്കും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതായി ട്വീറ്റില്‍ വ്യക്തമാക്കിയ സുഷമാ സ്വരാജ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടുകയായിരുന്നു.
നാല് അക്രമികളില്‍ ഒരാള്‍ അറസ്റ്റിലായതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സെപ്തംബര്‍ 30നാണ് ഇന്ത്യാ സന്ദര്‍ശനത്തിനായി ക്വെന്റിന്‍ ജെറെമി ക്ലെര്‍ക്- മാരി ഡോക്സ് ദമ്പതികള്‍ ഇന്ത്യയിലെത്തിയത്. താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം ഞായറാഴ്ച ഫത്തേപ്പൂര്‍ സിക്രി സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ഇരുവരും ആക്രമിക്കപ്പെടുന്നത്. സംഭവത്തോടെ ഇന്ത്യയിലെത്തുന്ന വിദേശികളായ വിനോദ സഞ്ചാരികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുയര്‍ന്നിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷന് മുതല്‍ കമന്റടിച്ചു കൊണ്ട് ഇവരെ പിന്തുടര്‍ന്ന നാല്‍വര്‍ സംഘം യാത്ര തടസ്സപ്പെടുത്തുകയും നിര്‍ബന്ധ പൂര്‍വ്വം യുവതിയ്ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാനും ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് ക്ലെര്‍ക്കിനെ ഇടിച്ച് വീഴ്ത്തുകയും ചെയ്തു അക്രമത്തില്‍ ക്ലെര്ക്കിന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രോക്സിന് കൈയ്ക്ക് സംഘത്തിന്റെ അക്രമത്തില്‍ പൊട്ടലേറ്റിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത യുപി പോലീസ് കുറ്റവാളികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications