തബ്ലീഗ് നേതാവിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പുകള്‍ വ്യാജം, ദില്ലി പൊലീസ് റിപ്പോര്‍ട്ട് പുറത്ത്
ദില്ലി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് മര്‍ക്കസ് നിസാമുദ്ദീന്‍ മേധാവി മൗലാന സാഅദിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് ദില്ലി പൊലീസ്. പ്രാഥമിക അന്വേഷണത്തിലാണ് ദില്ലി ക്രൈം ബ്രാഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സാമൂഹിക അകലം പാലിക്കല്‍ ആവശ്യമില്ലെന്നും മതാചാരത്തില്‍ ഇതൊന്നും പറയുന്നില്ലെന്നാണ് പ്രചരിച്ച ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. യൂട്യൂമിലം സോഷ്യല്‍ മീഡിയയിലും പ്രചരിച്ച ഓഡിയോ ക്ലിപ്പില്‍ മരിക്കാന്‍ ഏറ്റവും നല്ലയിടം പള്ളിയാണെന്നും കൊറോണ വൈറസിനെ തന്റെ അനുയായികളെ ഒന്നും ചെയ്യാനാവില്ലെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു.

നിസാമുദ്ദീനിലെ മര്‍ക്കസ് പള്ളിയില്‍ യോഗം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് തബ്ലീഗ് നേതാവിനെതിരെ നരഹത്യാ കേസ് എടുത്തിരുന്നു. യോഗത്തില്‍ പങ്കെടുത്ത ചിലര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് മൗലാന സഅദിനെതിരെ ഈ വകുപ്പ് ചുമത്തിയത്. ഈ കേസില്‍ ഓഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്ലിപ്പുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. മറ്റ് പരിശോധനകള്‍ക്കായി ക്ലിപ്പ് ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ദില്ലി ക്രൈം ബ്രാഞ്ച് അറിയിച്ചു.
അതേസമയം, മൗലാന സഅദിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കള്ളപ്പണ കേസെടുത്തിരുന്നു. ദില്ലി പോലീസ് നേരത്തെ തയ്യാറാക്കിയ എഫ്ഐആര്‍ അടിസ്ഥാനമാക്കിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം ഇഡി കേസെടുത്തത്. നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനം ഒരു ട്രസ്റ്റിന് കീഴിലാണ്. ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍ക്കെതിരെയും ഇഡി കേസെടുത്തിട്ടുണ്ട്. സഅദിനെതിരെ ദില്ലി പോലീസ് അധിക വകുപ്പുകള്‍ ചുമത്തിയിരുന്നു. നിസാമുദ്ദീന്‍ യോഗത്തില്‍ പങ്കെടുത്ത ചിലര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച സാഹചര്യത്തില്‍ നരഹത്യാ വകുപ്പാണ് ചുമത്തിയത്. അതിന് പിന്നാലെയാണ് ഇഡിയും കേസെടുത്തത്. മാര്‍ച്ച് 21 വരെ നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇതില്‍ ചിലര്‍ ഹൈദരാബാദിലും തമിഴ്നാട്ടിലും മരിച്ചിരുന്നു.
Recommended Video
കേന്ദ്രസര്‍ക്കാര്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ച ശേഷം തബ്ലീഗ് ആസ്ഥാനത്ത്് ആളുകള്‍ സംഘടിച്ച സംഭവത്തിലാണ് സഅദിനെതിരെ ആദ്യം കേസെടുത്തത്. മാര്‍ച്ച് 31നാണ് മൗലാന സഅദിനെതിരെ ദില്ലി പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയത്. നിസാമുദ്ദീന്‍ പോലീസ് സ്റ്റേഷനിലെ ഓഫീസറുടെ പരാതിയിലായിരുന്നു കേസ്. യോഗം സംഘടിപ്പിച്ചത് മാത്രമായിരുന്നു അന്ന് എഫ്ഐആറില്‍ സൂചിപ്പിച്ചിരുന്നത്. യോഗത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ വിസാ ചട്ടം ലംഘിച്ചുവെന്ന കേസെടുത്തിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications