ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കണം; പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍... അയോധ്യ ശാന്തം, പക്ഷേ...
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് പലയിടത്തും പ്രതിഷേധം നടന്നു. കേരളത്തില്‍ വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമാണ് പ്രതിഷേധവും ഓര്മ പുതുക്കലും നടത്തിയത്. അതേസമയം, ബാബറി മസ്ജിദ് നിലനിന്നിരുന്ന ഉത്തര്‍ പ്രദേശിലെ അയോധ്യ ശാന്തമായിരുന്നു. പള്ളി നിന്ന സ്ഥലത്ത് ഇപ്പോള്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ പണികള്‍ പുരോഗമിക്കുകയാണ്.
ഉത്തര്‍ പ്രദേശിലെ തന്നെ മഥുര പുകയാന്‍ തുടങ്ങിയിരിക്കുന്നു. അവിടെയുള്ള ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുമാറ്റണമെന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആവശ്യം. അതിനിടെയാണ്, ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് തന്നെ പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബരി മസ്ജിദ് ഹിന്ദുത്വ ശക്തികള്‍ പൊളിച്ചുനീക്കിയത്. ഇതുമായി ബന്ധപ്പെട്ട് സിവില്‍ കേസും ക്രമിനില്‍ കേസും നിലവിലുണ്ടായിരുന്നു. സിവില്‍ കേസില്‍ ഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്ത് സുപ്രീംകോടതി തീര്‍പ്പ് കല്പ്പിച്ചു. ക്രമിനല്‍ കേസില്‍ പ്രതികളായ ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി നേതാക്കളെ ലഖ്നൗവിലെ കോടതി വെറുതെവിട്ടു.

ബാബറി മസ്ജിദ് പൊളിച്ചിട്ട് ഇന്നേക്ക് 29 വര്‍ഷം കഴിഞ്ഞു. അന്ന് മുതല്‍ തന്നെ പല സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പ്രതിഷേധത്തിന്റെ വീര്യം കുറഞ്ഞു. ഇപ്പോഴും ചില സംഘടനകളും നേതാക്കളും പ്രതിഷേധം ഉയര്‍ത്താറുണ്ട്. ഇത്തവണ അതില്‍ വ്യത്യസ്തമായത് വനിതകള്‍ നടത്തിയ പ്രതിഷേധമായിരുന്നു.

തെലങ്കാനയിലെ സൈദാബാദിലാണ് സ്ത്രീകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ബാബരി മസ്ജിദ് പൊളിച്ചത് ജനാധിപത്യത്തിന്റെ തകര്‍ച്ചയാണെന്നും പള്ളി അതേ സ്ഥലത്ത് പുനര്‍ നിര്‍മിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. സൈദാബാദിലെ ഈദ്ഗാഹ് ഗ്രൗണ്ടില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ഇവിടെ പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. ഡിസംബര്‍ ആറ് കരിദിനമാണെന്നും അവര്‍ പ്രതികരിച്ചു.

അതേസമയം, അയോധ്യ വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവനയുമായിട്ടാണ് മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി രംഗത്തുവന്നത്. ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്ക് സല്യൂട്ട് എന്നായിരുന്നു അവരുടെ പ്രതികരണം. ബാബരി മസ്ജിദിനെതിരെ പ്രചാരണം നടത്തുന്നവരില്‍ മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് ഉമാ ഭാരതി. രാമജന്മഭൂമി പ്രസ്ഥാനത്തിലും അവര്‍ സജീവമായിരുന്നു.

തന്റെ ജീവിതത്തിലെ അഭിമാനകരമായ ദിവസമാണിതെന്ന് ഉമാ ഭാരതി പറഞ്ഞു. ആരാണ് പള്ളി പൊളിച്ചതെന്ന് അറിയില്ല. പക്ഷേ, അവരെ സല്യൂട്ട് ചെയ്യുന്നു. പള്ളി പൊളിച്ചത് ക്രിമിനല്‍ പ്രവര്‍ത്തനമായി കരുതുന്നില്ല. 500 വര്‍ഷം മുമ്പാണ് കുറ്റം നടന്നത്. അത് തിരുത്തുകയാണ് ഞങ്ങള്‍ ചെയ്തതെന്നും ഉമാഭാരതി പറഞ്ഞു. സമാനമായ പ്രതികരണം തന്നെയാണ് പള്ളി പൊളിച്ച കേസില്‍ ആരോപണ വിധേയനായിരുന്ന വിനയ് കത്യാരും നടത്തിയത്.

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കേസ് നടത്തുന്നതിന് മുസ്ലിം സംഘടനകള്‍ രൂപീകരിച്ച ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി ഇന്ന് നിര്‍ജീവമാണ്. കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് മുന്നിലുണ്ടായിരുന്ന അഭിഭാഷകന് സഫര്യാബ് ജിലാനി അസുഖ ബാധിതനായി. 2010ല്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി പകുത്ത് അലഹാബാദ് കോടതി ഉത്തരവിട്ടിരുന്നു. പിന്നീടാണ് കേസ് സുപ്രീംകോടതിയിലെത്തിയത്. സുപ്രീംകോടതി വിധി എതിരായതോടെ ആക്ഷന്‍ കമ്മിറ്റി നിര്‍ജീവമായി.
ഈ കുഞ്ഞു സുന്ദരി പ്രമുഖ നടിയുടെ മകളാണ്; പക്ഷേ ക്യാമറ ഇഷ്ടമേയല്ല...

അതേസമയം, മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലം ശ്രീകൃഷ്ണ ജന്മഭൂമിയാണ് എന്നാണ് ഇപ്പോള്‍ ഹിന്ദുത്വ സംഘടനകളുടെ വാദം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ആദ്യം യുപിയിലെ കോടതികള്‍ തള്ളിയിരുന്നു എങ്കിലും മഥുര കോടതി പിന്നീട് ഫയലില്‍ സ്വീകരിച്ചു. ഡിസംബര്‍ ആറിന് പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടനകള്പ്രഖ്യാപിച്ചിരുന്നുവെങ്കിലും ശക്തമായ പോലീസ് സന്നാഹം നിലയുറുപ്പിച്ചതോടെ അനിഷ്ട സംഭവങ്ങളുണ്ടായില്ല. മഥുരയിലെയും കാശിയിലെയും വിഷയം ബിജെപിയോട് ചോദിക്കൂ എന്നും അവര്‍ അവരുടെ രാഷ്ട്രീയം തുടരുമെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അയോധ്യയിലെ പ്രമുഖ സന്യാസി സത്യേന്ദ്ര ദാസ് എന്‍ഡിടിവിയോട് പ്രതികരിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications