നിരവധി വൈരുധ്യങ്ങള്‍; വിധിയില്‍ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്
മുംബൈ: അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ട് നല്‍കാനുള്ള സുപ്രീം കോടതി വിധിയില്‍ ആദ്യ പ്രതികരണവുമായി സുന്നി വഖഫ് ബോര്‍ഡ്. വിധി മാനിക്കുന്നു. എന്നാല്‍ തൃപ്തരല്ലെന്നും വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജലാനി പ്രതികരിച്ചു. തുടര്‍ നടപടികള്‍ ആലോചിച്ച് തിരുമാനിക്കുമെന്നും ഗിലാനി പറഞ്ഞു.

വിധി ന്യായം അംഗീകരിക്കുന്നു. എന്നാല്‍ പൂര്‍ണ തൃപ്തല്ല. 5 ഏക്കർ ഭൂമിക്ക് ഞങ്ങള്‍ മൂല്യം കല്‍പ്പിക്കുന്നില്ല. വിധി പുനപരിശോധിക്കണോയെന്നത് സംബന്ധിച്ച് രാജീവ് ധവാന്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരുമായി കൂടുതല്‍ ചര്‍ച്ച നടത്തും. വിധിയിലെ ചില ഭാഗങ്ങളില്‍ വിയോജിപ്പുണ്ട്. തുടര്‍ നടപടികള്‍ പരിശോധിച്ച് തിരുമാനിക്കുമെന്നും ജിലാനി പ്രതികരിച്ചു.
അയോധ്യയിലെ തര്‍ക്ക ഭൂമിക്ക് പുറത്ത് മുസ്ലീം പള്ളി നിര്‍മ്മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ നല്‍കാമെന്നായിരുന്നു സുപ്രീം കോടതിയുടെ ചരിത്ര വിധി. ഇതിനായി മൂന്ന് മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
തര്‍ക്ക ഭൂമിയില്‍ ഉടമസ്ഥാവകാശം ഉണ്ടെന്ന് തെളിയിക്കാന്‍ വഖഫ് ബോര്‍ഡിനായില്ലെന്നും കോടതി വിലയിരുത്തി. എന്നാല്‍ രാം ചബൂത്രയിലും സീത രസോയിലും ഹൈന്ദവപൂജ നടത്തിയതിന് തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Zafaryab Jilani, All India Muslim Personal Law Board: Respect the verdict but the judgement is not satisfactory. There should be no demonstration of any kind anywhere on it. #AyodhyaJudgment pic.twitter.com/g956DuJ5sB
— ANI (@ANI) 9 November 2019
അതേസമയം 150 വർഷമായുള്ള തങ്ങളുടെ പോരാട്ടത്തെ അംഗീകരിച്ചതിൽ സുപ്രീം കോടതിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് കേസിലെ പ്രധാന കക്ഷിയായ നിർമോഹി അഖാറ വക്താവ് കാര്‍തിക് ചോപ്ര പ്രതികരിച്ചു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിൽ നിർമോഹി അഖാരയ്ക്ക് മതിയായ പ്രാതിനിധ്യം നൽകിയതിലും സന്തോഷമുണ്ടെന്നും കാര്‍തിക് ചോപ്ര പറഞ്ഞു.
Recommended Video
കോടതി വിധി അംഗീകരിക്കുന്നതായി ഹര്‍ജിക്കാരില്‍ ഒരാളായ ഇക്ബാല്‍ അന്‍സാരി പ്രതികരിച്ചു. കേസില്‍ പരമോന്നത കോടതിയുടെ വിധി എന്ത് തന്നെയായാലും അത് അംഗീകരിക്കുന്നു. ഇതില്‍ തോല്‍വിയും വിജയവും ഇല്ലെന്നും അന്‍സാരി പറഞ്ഞു.












Click it and Unblock the Notifications